Advertisment

ക്യാൻസറിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ശാസ്ത്രജ്ഞർക്ക് നൊബേൽ സമ്മാനം

New Update

മ്മുടെ ശരീരത്തിലെ ഇമ്യൂൺ സിസ്റ്റം ഉപയോഗിച്ച് ക്യാൻസറിനെ നിഷ്പ്രഭാവമാക്കാമെന്ന വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയ രണ്ടു ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ ഫിസിയോളജി അഥവാ മെഡിസിനുള്ള നോബൽ സമ്മാനം ലഭിച്ചിരിക്കുന്നത്.

Advertisment

publive-image

അമേരിക്കയിലെ പ്രൊഫസ്സർ ജെയിംസ് പി.എലിസൺ, ജപ്പാനിലെ പ്രൊഫസ്സർ താഷുക്കു ഹൻജോ എന്നിവരാണ് ആ ശാസ്ത്രജ്ഞർ. ഇവരുടെ കണ്ടുപിടിത്തത്തിന് 'Check Point Therapy' എന്നാണു പേർ നൽകിയിരിക്കുന്നത്.

publive-image

ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സർ എലിസണും ,ജപ്പാനിലെ ക്വോറ്റോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ ഹൻജോയും കണ്ടുപിടിച്ച ഈ പുതിയ ക്യാൻസർ ചികിത്സാരീതി ഈ രോഗത്തെ ഇല്ലാതാക്കാനുള്ള കാൽവയ്പ്പുകളുടെ ഉജ്വല തുടക്കമാണെന്നാണ് സമ്മാനം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി അറിയിച്ചത്.

ഇരുവർക്കും ലഭിക്കുന്ന സമ്മാനത്തുക 9 മില്യൺ സ്വീഡിഷ് ക്രോണർ അഥവാ 1.01 മില്യൺ ഡോളർ അതുമല്ലെങ്കിൽ 7 കോടി 40 ലക്ഷം രൂപയായിരിക്കും.സമ്മാനത്തുക ഇരുവരും തുല്യമായി പങ്കിട്ടെടുക്കും.

publive-image

ഈ ചികിത്സ ഇപ്പോൾ പല ഡോക്ടർമാരും നടത്തിവരുന്നുണ്ട്.ശരീരത്തു പടരുന്ന പലവിധ ക്യാൻസറുകൾക്കും അതീവ ഫലപ്രദമാണ് ഈ ചികിത്സാരീതിയെന്ന് പരീക്ഷിച്ച ഡോക്ടർമാരും അഭിപ്രായപ്പെടുന്നു..

ഈ രംഗത്ത് ഇനിയും കൂടുതൽ റിസേർച്ചുകൾ നടത്തുമെന്ന് നൊബേൽ സമ്മാനജേതാക്കളായ ഇരുവരും പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisment