ദൃശ്യം, വിസ്മയം: 1200 ടണ്‍ ഭാരമുള്ള ഓയില്‍ റിഫൈനറിയുടെ ഭാഗങ്ങള്‍ ട്രക്കുകളില്‍ കൊണ്ടു പോകുന്ന കാഴ്ച അത്ഭുതാവഹമാകുന്നു

പ്രകാശ് നായര്‍ മേലില
Monday, February 12, 2018

അമേരിക്കയിലെ Burbank ല്‍ നിന്ന് Palmdale വരെയുള്ള ദൂരത്തേക്ക് 1200 ടണ്‍ ഭാരമുള്ള ഈ ഓയില്‍ റിഫൈനറിയുടെ ഭാഗങ്ങള്‍ ട്രക്കുകളില്‍ കൊണ്ടു പോകുന്ന കാഴ്ച അത്ഭുതാവഹമായിരുന്നു. ഇത് നടന്നത് 2005 ലാണ്. ( ആദ്യചിത്രം )

ട്രക്കുകളില്‍ ഏറ്റവും കൂടുതല്‍ ഭാരം കയറ്റിയ റിക്കാര്‍ഡ് ഇംഗ്ലണ്ടിനായിരുന്നു.2013 ല്‍ 650 ടണ്‍ ഭാരമുള്ള ഒരു ട്രാന്‍സ്ഫോര്‍മര്‍ സരെ സിറ്റിയില്‍ നിന്ന് വിക്ടോറിയ വരെ കോണ്ടുപോയതായിരുന്നു ആദ്യ ലോക റിക്കാര്‍ഡ്. ഈ റിക്കാര്‍ഡ് പിന്നീട് പലതവണ തകര്‍ക്കപ്പെട്ടു.

ട്രക്കില്‍ ഏറ്റവും കൂടുതല്‍ ഭാരമുള്ള വസ്തു ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയ റിക്കാര്‍ഡ് ഇപ്പോള്‍ സൌദിഅറേബ്യ യുടെ പേരിലാണുള്ളത്. സൌദിഅറേബ്യയിലെ ലോജിസ്റ്റിക് കമ്പനി 4800 ടണ്‍ ഭാരമുള്ള Water Dissolution മെഷീന്‍ 20 കി. മീറ്റര്‍ അകലെയുള്ള പ്ലാന്‍റിലേക്ക് ട്രക്കുകളില്‍ കൊണ്ട് പോയി സ്ഥാപി ക്കുകയായിരുന്നു. 2012 ല്‍ സ്ഥാപിതമായ ഈ റിക്കാര്‍ഡ് ഇപ്പോഴും നിലനില്‍ക്കുന്നു. (രണ്ടാമത്തെ ചിത്രം.)

×