മയൂരനൃത്തത്തിന്‍ ലാസ്യലഹരിയില്‍ … പെണ്‍മയിലിനെ കണ്ട് ആണ്‍മയില്‍ പീലിവിടര്‍ത്തി നൃത്തമാടുന്നത് കൌതുകത്തോടെ നോക്കിനില്‍ക്കുന്ന മാനുകള്‍ !

പ്രകാശ് നായര്‍ മേലില
Friday, May 4, 2018

ഇത് മയിലുകളുടെ പ്രണയ മഴക്കാലം. വര്‍ഷമേഘങ്ങളുടെ വരവോടെ ആണ്‍ മയിലുകള്‍ കൂടുതലും പെണ്‍മയിലുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മയില്‍പ്പീ ലികള്‍ വിടര്‍ത്തി നൃത്തം ചെയ്യുന്നത്. മഴമേഘങ്ങള്‍ ഇവയുടെ പ്രണയ സന്ദേശ വാഹകരായാണ് ഗ്രാമീണര്‍ വരെ കരുതുന്നത്.

ചൂടുകാലത്തും ,മഴസമയത്തും വനമേഖലകളില്‍ മയിലുകളുടെ പീലിവിടര്‍ത്തിയുള്ള നൃത്തം നമുക്കാ സ്വദിക്കവുന്നതാണ്. മനുഷ്യര്‍ മാത്രമല്ല പ്രകൃതിയും ,സര്‍വചരാചരങ്ങളും വരെ മയിലിന്റെ മനോഹരമായ നൃത്തം ആസ്വദിക്കാറുണ്ടെന്നാണ് ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ വിശ്വസിക്കുന്നത്.

തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതുമൂലം മയില്‍പ്പീലികള്‍ ആഗസ്റ്റ്‌ ,മേയ് മാസമാകുമ്പോഴേക്കും എല്ലാം കൊഴിഞ്ഞു പോകുന്നു. പിന്നീട് പുതിയത് മുളച്ചുവരുന്നു.

ചിത്രത്തില്‍ , ഒരു പെണ്‍മയിലിനെ അടുത്തുകണ്ടപ്പോള്‍ പ്രണയപരവശനായ ആണ്‍മയില്‍ പീലിവിടര്‍ത്തി നൃത്തമാടുന്നത് കൌതുകത്തോടെ നോക്കിനില്‍ക്കുകയാണ് മാനുകള്‍. രാജസ്ഥാനിലെ ഉദയപ്പൂര്‍ വനമേഖലയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യം.

ചിത്രം – ഡോക്ടര്‍ യോഗേന്ദ്ര വാസുദേവ ആര്യ.

×