Advertisment

അപൂര്‍വ്വസംഗമം. ലോകത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയും ഏറ്റവും ഉയരം കുറഞ്ഞ വനിതയും പങ്കെടുത്ത ഫോട്ടോഷൂട്ട്‌

New Update

 

Advertisment

ലോകം കൌതുകത്തോടെ നോക്കിക്കണ്ട ആ സംഗമം കഴിഞ്ഞയാഴ്ച ഈജിപ്റ്റിലായിരുന്ന നടന്നത്.

publive-image

ഈജിപ്റ്റ്‌ ടൂറിസം പ്രൊമോഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച ഈ സംഗമത്തില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ ( 8 അടി 1 ഇഞ്ച്) വ്യക്തിയായ തുര്‍ക്കി സ്വദേശി സുല്‍ത്താന്‍ കൊസേനും ( 35 വയസ്സ് ) ഏറ്റവും ഉയരം കുറഞ്ഞ വനിതയായ രണ്ടടി ഉയരമുള്ള ഇന്ത്യാക്കാരി ജ്യോതി ആംഗെയും (24 വയസ്സ് ) പങ്കെടുത്ത ഫോട്ടോ ഷൂട്ട്‌ പിരമിഡുകളുടെ പശ്ചാത്തലത്തിലാണ് അരങ്ങേറിയത്.

publive-image

ഇവര്‍ പങ്കെടുത്ത വിവിധ ചടങ്ങുകളില്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും , സെല്‍ഫിക്കുമായി ആളുകളുടെ തിരക്കായിരുന്നു. അവിടെ മാധ്യമങ്ങളില്‍ ഇവരായിരുന്നു താരങ്ങള്‍.

publive-image

2011 ലാണ് സുല്‍ത്താനും ,ജ്യോതിയും ഗിന്നിസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയത്. 18 മത്തെ വയസ്സില്‍ കേവലം 5 കിലോ ഭാരമുണ്ടായിരുന്ന നാഗ്പ്പൂര്‍ സ്വദേശിനിയായ ജ്യോതി ലോകത്തെ ഏറ്റവും ചെറിയ വനിതയെന്ന ഖ്യാതി നേടിയിരുന്നു.

publive-image

Advertisment