Advertisment

'പാരച്യൂട്ട് നേതാക്കൾ' - രാജസ്ഥാനിലെ ചില സ്ഥാനാർഥികളുടെ പുതിയ പേരാണിത് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രാജസ്ഥാനിലെ 200 നിയമസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന ഡിസംബർ 7 നു നടക്കുകയാണ്. ഇവിടെ പ്രധാനപ്പെട്ട ഒരു വസ്തുത എന്തെന്നാൽ മുഖ്യ എതിരാളികളായ കോൺഗ്രസ് -ബിജെപി പാർട്ടികളുടെ സ്ഥാനാർഥികളിൽ പലരും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സ്വന്തം തട്ടകത്തിൽനിന്നും മറുകണ്ടം ചാടിയവരാണത്രേ. ഇവരെ ഇപ്പോൾ രാജസ്ഥാനിൽ വിളിക്കുന്നത് " പാരച്യൂട്ട് സ്ഥാനാർത്ഥികൾ" എന്നാണ് .

Advertisment

publive-image

ഇന്നലെവരെ ഉറച്ചുനിന്ന പ്രസ്ഥാനത്തിൽനിന്ന് ടിക്കറ്റ് ലഭിക്കാഞ്ഞതിൽ പ്രതിഷേധിച്ചു മറുകണ്ടം ചാടിയ ഇത്തരക്കാർ ഇരു കക്ഷികളിലുമായി 20 ഓളം പേർ വരും. ഇതിൽ ഏറ്റവും പ്രധാനി മുൻ ഡിജിപി ആയിരുന്ന ഹരീഷ് മീണയാണ് .അദ്ദേഹം കോൺഗ്രസിന്റെ അശോക് ഗെഹ്‌ലോത്ത് മന്ത്രിസഭയുടെ കാലത്ത് രാജസ്ഥാൻ ഡിജിപി ആയിരുന്നു.

ബിജെപി യുടെ വസുന്ധരാരാജെ അധികാരത്തിൽ വന്നപ്പോൾ രാജിവച്ചു ബിജെപി ടിക്കറ്റിൽ മത്സരിച്ചു.എം.എൽ.എ ആയി. ഇതുവരെ അദ്ദേഹം വസുന്ധരയുടെ വിശ്വസ്തനായിരുന്നു. എന്നാൽ ഒരു മാസം മുൻപ് അദ്ദേഹം വീണ്ടും ഗെഹ്‌ലോത്ത് ക്യാംപിൽചേർന്നു കോൺഗ്രസ് ടിക്കറ്റ് കരസ്ഥമാക്കി ഇപ്പോൾ മത്സരിക്കുകയാണ്.

Advertisment