Advertisment

സച്ചിന്‍ പൈലറ്റ്‌ - സാറാ അബ്ദുള്ള: കോളിളക്കം സൃഷ്ടിച്ച പ്രണയവിവാഹം

New Update

ച്ചിന്‍ പൈലറ്റ്‌ - സാറാ അബ്ദുള്ള .. പ്രണയവിവാഹം വളരെ കോളിളക്കം സൃഷ്ടിച്ചതാണ്. മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന കൊണ്ഗ്രെസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകാനാണ് സച്ചിന്‍ പൈലറ്റ്‌.

Advertisment

publive-image

കാശ്മീരിലെ കരുത്തനായ ഫാറൂഖ് അബ്ദുള്ളയുടെ മകളും ,ഉമര്‍ അബ്ദുള്ളയുടെ സഹോദരിയുമാണ് സാറാ അബ്ദുള്ള.

publive-image

സച്ചിനും സാറ യും ലണ്ടനിലാണ് പഠിച്ചത്. അവിടെത്തുടങ്ങിയ ഇരുവരുടെയും പ്രണയം സച്ചിന്‍ പഠനം കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടും തുടര്‍ന്നു.. സാറ ലണ്ടനിലായിരുന്നു. സാറയെ മറക്കാന്‍ സച്ചിനാകുമായിരുന്നില്ല. സച്ചിന്‍റെ വിവാഹാഭ്യര്‍ഥന അബ്ദുള്ള കുടുംബം തള്ളി.

publive-image

സച്ചിന് പിന്തുണ നല്‍കിയത് പൈലറ്റ്‌ കുടുംബമാണ്..അവരുടെ സമ്മതത്തോടെ സച്ചിനും സാറയും 2004 ല്‍ വിവാഹിതരാപ്പോള്‍ അബ്ദുള്ള കുടുംബം വിവാഹം ബഹിഷ്ക്കരിച്ചു.ഹിന്ദുവായ മരുമകനെ ഉള്‍ക്കൊള്ളുന്നത് തന്‍റെ രാഷ്ട്രീയ ഭാവിക്ക് ഉലച്ചില്‍ തട്ടുമെന്ന് ഫാറൂഖ് അബ്ദുള്ള കരുതി.

publive-image

എന്നാല്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ഡോസയില്‍ നിന്ന് കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ സച്ചിന്‍ വിജയിച്ചതോട് കൂടി അബ്ദുള്ള കുടുംബം സച്ചിനുമായി അടുത്തു.. സച്ചിനെ മരുമകനായി അവര്‍ പൂര്‍ണ്ണമായി അംഗീകരിച്ചു.

publive-image

സച്ചിന്‍ മന്‍മോഹന്‍ മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ ആശീര്‍വദിക്കാന്‍ ആദ്യമോടിയെത്തിയത് ഫാറൂഖ് അബ്ദുള്ളയായിരുന്നു..

ഇന്ന് ഇരുകുടുംബങ്ങളും പിണക്കമെല്ലാം മറന്ന് ഒന്നായിക്കഴിഞ്ഞു.. മകളെപ്പോലെ തന്നെ ഫാറൂഖ് അബ്ദുള്ളയുടെ മകന്‍ ഉമര്‍ അബ്ദുള്ളയും വിവാഹം കഴിച്ചത് ഒരു ഹിന്ദു യുവതിയായ പായല്‍ നാഥിനെയാണ്.

Advertisment