സനത് ജയസൂര്യയുടെ നിലയില്‍ മാറ്റമില്ല. ഇന്ത്യയില്‍ നിന്ന് ആയൂര്‍വേദ ആചാര്യന്‍ ലങ്കയിലേക്ക്

പ്രകാശ് നായര്‍ മേലില
Friday, February 9, 2018

ശ്രീലങ്കയുടെ മുന്‍ നായകനും 1996 ലോകകപ്പ് ഹീറോയും വെടിക്കെട്ട്‌ ബാറ്റ്സ്മാനുമായിരുന്ന സനത്‌ ജയസൂര്യയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. പരസഹായമോ ക്രറ്റ്ച്ചസ് ഇല്ലാതെയോ അദ്ദേഹത്തിനു നടക്കാന്‍ പോലും കഴിയില്ല എന്നതാണവസ്ഥ.

അലോപ്പതി മരുന്നുകള്‍ മൂലമുള്ള ചികിത്സകള്‍ ഒന്നും ഫലം കാണാതെ വന്നതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ്‌ അസറുദീന്‍റെ ഉപദേശ പ്രകാരം മദ്ധ്യപ്രദേശിലെ ചിന്തുവാഡക്കടുത്ത ആയൂര്‍വേദ ആചാര്യന്‍ ‘ഡോക്ടര്‍ പ്രകാശ് ഇന്ത്യന്‍ ടാറ്റ’ ഇന്നലെ ശ്രീലങ്കയിലേക്ക് യാത്രയായി. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ അനുയായികളും പോയിട്ടുണ്ട്.

മധ്യപ്രദേശിലെ പാതാള്‍കോട്ട് ( Patalkot) താഴ്വാരം ആയൂര്‍വേദ ഔഷധങ്ങളുടെ അക്ഷയഖന യാണ്. ചിന്ദ് വാഡ ജില്ലയിലെ 89 കിലോമീറ്റര്‍ വിസ്തൃതി യില്‍ 1700 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന പാതാള്‍ക്കോട്ട് ഭാരിയ ,ഗോഡ് വാന ഗോത്രവര്‍ഗഗ ങ്ങളുടെ വാസഭൂമിയാണ്. അസുലഭ ഇനം ഔഷധ സസ്യങ്ങളുടെ കലവറയായ ഇവിടെനിന്നു ശേഖരിക്കുന്ന മരുന്നുകളാണ് ഡോക്ടര്‍ പ്രകാശ് ഇന്ത്യന്‍ ടാറ്റ തന്‍റെ ചികിത്സകള്‍ക്കായി ഉപയോഗി ക്കുന്നത്.അദ്ദേഹം വളരെ അമൂല്യങ്ങളായ മരുന്നു കളുമായാണ് ലങ്കയിലേക്ക് പോയിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഉത്തരഭാരതത്തില്‍ വളരെ പ്രസിദ്ധനായ ഡോക്ടര്‍ പ്രാകാശ് ഇന്ത്യന്‍ ടാറ്റ ഒട്ടുമിക്ക ഹോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റര്‍ മാരുടെയും നേതാക്കളുടെയും ചികിത്സകനും ആരോഗ്യ ഉപദേഷ്ടാവുമാണ്.ആയൂര്‍വേദ ചികിത്സകള്‍ മാത്രമാണ് അദ്ദേഹം നടത്തുന്നത്. നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം നാഡീ,ഉഴിച്ചില്‍ വിദഗ്ധന്‍ കൂടിയാണ്.

ഫെബ്രുവരി 10 മുതല്‍ സനത് ജയസൂര്യക്ക് ആയൂര്‍വേദ വിധിപ്രകാരമുള്ള ചികിത്സകള്‍ ശ്രീലങ്കയില്‍, ഡോക്ടര്‍ പ്രകാശ് ഇന്ത്യന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ആരംഭിക്കുമ്പോള്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങിവരാന്‍ ലോകം പ്രാര്‍ഥനയോടെ കത്തിരിക്കുകയാകും.

×