Advertisment

രാജവീഥികളില്‍ ജൂണ്‍ 24 മുതല്‍ പുതിയ സാരഥികള്‍ ..

New Update

സൗദി അറേബ്യയില്‍ ഈ വരുന്ന ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കിയതായി സൗദി ജെനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ജെനറല്‍ മാനേജര്‍ മൊഹമ്മദ്‌ അല്‍ ബസാമി അറിയിച്ചു.

Advertisment

publive-image

സൗദിയിലെ അഞ്ചു നഗരങ്ങളില്‍ നിരവധി ഡ്രൈ വിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ യെല്ലാം ഡ്രൈവിംഗ് പഠിക്കാന്‍ മഹിളകളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. 18 വയസ്സ് തികഞ്ഞവര്‍ക്ക്‌ ഡ്രൈവിംഗ് ലൈസനസിന് അപേക്ഷിക്കാം.

publive-image

വിദേശ രാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയ വനിതകളെയാണ് ഈ ഡ്രൈവിംഗ് സ്കൂളുകളില്‍ അദ്ധ്യാ പകരായി നിയമിച്ചിരിക്കുന്നത്..

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം സൗദി ക്രൌണ്‍ പ്രിന്‍സ് മൊഹമ്മദ്‌ ബിന്‍ സല്‍മാനാണ് കൈക്കൊണ്ടത്.

Advertisment