Advertisment

സഞ്ചാരികള്‍ക്ക് കൗതുകമായി ശില്പങ്ങളുടെ പാർക്ക് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നോര്‍വേയിലെ ഓസ്ലോ നഗരത്തിലുള്ള വിവിധതരം പ്രതിമകളുടെ 80 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്ക് സഞ്ചാരികള്‍ക്ക് ഏറെ കൌതുകമുളവാക്കുന്നതാണ്. ഇതൊരു വൺ മാൻ ഷോ നിർമ്മിത പാർക്കാണ്.

Advertisment

publive-image

"ഗുസ്തവ് ബിജ്‌ ലാന്‍ഡ്" എന്ന ആര്‍ട്ടിസ്റ്റ് ഒറ്റയ്ക്ക് നിര്‍മ്മിച്ചതാണ് ഇതിലുള്ള ശില്‍പ്പങ്ങള്‍ എല്ലാം. പാര്‍ക്ക് 1950 ല്‍ ജനങ്ങള്‍ക്കായി തുറന്നെങ്കിലും അതിനു മുന്‍പേ ആര്‍ട്ടിസ്റ്റ് ഈ ലോകത്ത് നിന്ന് യാത്രയായിരുന്നു.

publive-image

പാര്‍ക്കിലെ മികച്ച കലാകൃതി 14 മീറ്റര്‍ ഉയരമുള്ള വലിയ ശില്പമാണ് . അതില്‍ 121 ആള്‍ക്കാര്‍ ഉയരത്തിലെത്താന്‍ മത്സരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.

publive-image

നോർവേയിലെത്തുന്ന ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ആകർഷണകേന്ദ്രമായ ഈ പാർക്കിലെത്തുന്നവർ ഇതിന്റെ സൂത്രധാരനും ശില്പിയുമായിരുന്ന 'ഗുസ്തവ് ബിജ്‌ ലാന്‍ഡിന്റെ' സ്മൃതിമണ്ഡപത്തിൽ ഒരു നിമിഷം ധ്യാനനിരതരാകാറുണ്ട്.

publive-image

publive-image

publive-image

publive-image

Advertisment