Advertisment

'വിവാഹം കഴിക്കൂ, സന്താനോൽപ്പാദനം നടത്തൂ, രാജ്യത്തെ രക്ഷിക്കൂ !! എല്ലാ വീട്ടിലും കുഞ്ഞുങ്ങളുടെ കരച്ചിലും കൊഞ്ചലുകളും മുഴങ്ങട്ടെ' - സെർബിയ സർക്കാരിന്റെ അഭ്യര്‍ത്ഥനയാണിത്‌

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

" ഒട്ടും താമസം ഈ വിഷയത്തിൽ പാടില്ല. കുട്ടികൾക്ക് ജന്മം നൽകി രാജ്യത്തിന്റെ ഭാവി സുരക്ഷിതമാ ക്കാനുള്ള യത്‌നത്തിൽ സജീവമാകുക. നിങ്ങൾക്ക് വേണ്ടതെല്ലാം സർക്കാർ നൽകും." സെർബിയ സർക്കാർ അവിടുത്തെ യുവതീയുവാക്കളോട് ദിനംപ്രതി നടത്തുന്ന അഭ്യർത്ഥനയാണിത്.

" എല്ലാ വീടുകളിലും കുഞ്ഞുങ്ങളുടെ കരച്ചിലും കൊഞ്ചലുകളും മുഴങ്ങട്ടെ" എന്ന സർക്കാർ സന്ദേശം സെർബിയയുടെ പത്ര,ദൃശ്യ മാദ്ധ്യമങ്ങളിലും ഓൺലൈൻ സൈറ്റുകളിലും കൂടാതെ ഓരോ മുക്കിലും മൂലയിലും ഇപ്പോൾ ഉയർന്നുകേൾക്കാം.

സെർബിയയിൽ നിന്ന് ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നതിനാൽ ജനസംഖ്യ ക്രമാതീതമായി കുറയുകയാണ്. ഏറ്റവും പുതിയ സെൻസസ് അനുസരിച്ചു ജനസംഖ്യ 78 നിന്ന് 70 ലക്ഷമായിരിക്കു കയാണ്. സെർബിയയിൽ രണ്ടു കുടുംബങ്ങൾക്ക് 3 കുട്ടികൾ എന്നതാണ് ഇപ്പോഴത്തെ ശരാശരി കണക്ക് .

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2050 ആകുമ്പോഴേക്കും സെർബിയയിലെ ജനസംഖ്യ ഇപ്പോഴുള്ളതിൽനിന്ന് 15 ശതമാനം കുറയുമെന്നാണ് അനുമാനം. ഇതാണ് ഇപ്പോൾ അവിടുത്തെ സർക്കാരിനെ കൂടുതൽ അങ്കലാപ്പിലാക്കിയിരിക്കുന്നത്‌..

വിവാഹിതരാകാനും ,സന്താനോൽപ്പാദനം നടത്താനുമായി യുവതലമുറയെ പ്രേരിപ്പിക്കാൻവേണ്ടി സർക്കാർ സാമ്പത്തിക സഹായവും ഉയരം കുറഞ്ഞ അപ്പാർട്ട്മെന്റുകളും നൽകാമെന്നാണ് വാഗ്‌ദാനം ചെയ്യുന്നത്. ഉയരം കൂടിയ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന ദമ്പതികൾക്ക് കുട്ടികളിൽ താൽപ്പര്യമില്ലെന്ന് ഒരു സർവ്വേയിൽ തെളിഞ്ഞിരുന്നു.

സെർബിയ പോലെത്തന്നെ ജപ്പാൻ ,യൂറോപ്യൻ രാജ്യങ്ങളൊക്കെ ഇതേ പ്രശ്നത്തെയാണ് അഭിമുഖീകരി ക്കുന്നത്. അവിടുത്തെ യുവതലമുറ, ദാമ്പത്യജീവിതത്തോടും ,കുഞ്ഞുങ്ങളെ വളർത്തി പരിപോഷിപ്പിക്കു ന്നതിനോടും പൂർണ്ണമായ വിരക്തിയുള്ള സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു..

Advertisment