Advertisment

ഒടുവിൽ യു.എ.ഇ സത്യം വെളിപ്പെടുത്തി. രാജകുമാരി ജീവനോടെയുണ്ട് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ദുബായ് ഭരണാധികാരിയായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷേഖ് ലത്തീഫയുടെ ഒളിച്ചോട്ടത്തെത്തുടർന്ന് അവരെപ്പറ്റിയുള്ള ഒരു വിവരവും ഇതുവരെ പുറത്തുവന്നിരുന്നില്ല.

Advertisment

publive-image

കഴിഞ്ഞ മാർച്ചിൽ ഷേഖ് ലത്തീഫ തന്റെ ഫ്രഞ്ചുകാരനായ സുഹൃത്ത് ജോബർട്ടിനൊപ്പം ഒരു ആഡംബര ചങ്ങാടത്തിൽ അതീവരഹസ്യമായി ദുബായിൽ നിന്ന് നാടുവിടുകയായിരുന്നു. സ്വതന്ത്രവും ശാന്തതയുമുള്ള ഒരു ജീവിതം തേടിയാണ് തന്റെ യാത്രയയെന്നായിരുന്നു അവർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത്.

അവരുടെ യാത്ര യൂറോപ്പിലേക്കായിരുന്നു. ഗോവയിൽ നിന്ന് 70 കിലോമീറ്റർ ദൂരെവച്ചു ഇന്ത്യൻ നേവി അവരുടെ പിടികൂടി ദുബായ് പൊലീസിന് കൈമാറുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുബായിൽ പോകാൻ താൽപ്പര്യമില്ലാതിരുന്ന അവരെ ബലപ്രയോഗത്തി ലൂടെയാണ് ഹെലി കോപ്റ്ററിൽ കയറ്റി കൊണ്ടുപോയത്.

publive-image

ഷേഖ് ലത്തീഫായ്‌ക്കൊപ്പം അറസ്റ്റ് ചെയ്ത ഫ്രഞ്ച് പൗരനെ പിന്നീട് ദുബായ് സർക്കാർ വിട്ടയക്കുകയായിരുന്നു.എന്നാൽ രാജകുമാരിക്ക് അതിനുശേഷം എന്തുസംഭവിച്ചുവെന്നോ അവർ എവിടെയാണെന്നോ പുറം ലോകമറിഞ്ഞിരുന്നില്ല. ഇത് വലിയ ചർച്ചയായി മാറുകയും ദുബായ് ഭരണകൂടത്തിനുമേൽ അടിക്കടി സമ്മർദ്ദമേറുകയുമായിരുന്നു.

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ് വിംഗും രാജകുമാരി ജീവനോടെയിരിക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവ് നൽകാൻ യു.എ.ഇ യോടാവശ്യപ്പെട്ട തിനെത്തുടർന്നാണ് അവർ ഈ ചിത്രം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ ലത്തീഫാ രാജകുമാരി, ഐർലണ്ടിലെ മുൻ രാഷ്ട്രപതിയും ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷ ണറുമായ മേരീ റോബിൻസനൊപ്പമരിക്കുന്നതാണ് ദൃശ്യം.

publive-image

ചിത്രത്തോടൊപ്പം ദുബായ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ ഇങ്ങനെ പറയുന്നു;

" ഈ ചിത്രം ദുബായിലെ കൊട്ടാരത്തിൽ ഡിസംബർ 15 ന് എടുത്തതാണ്. ഉച്ചസമയത്തെടുത്ത ഈ ചിത്രം മേരീ റോബിൻസൺ , രാജകുമാരി ലത്തീഫയെ നേരിട്ടുകാണാൻ വന്നപ്പോൾ ഇരുവരുടെയും സമ്മത ത്തോടെയാണ് എടുത്തതാണ്. രാജകുമാരി ലത്തീഫയ്ക്ക് വേണ്ട അർഹമായ പരിഗണനയും സഹായവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് മേരീ റോബിൻസൺ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

രാജകുമാരി പൂർണ്ണ ആരോഗ്യവതിയും സുരക്ഷിതയുമാണ്. കുടുംബാംഗങ്ങളെല്ലാം രാജകുമാരിയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. ലത്തീഫയുടെ അടുത്ത ജന്മദിനം അത്യാഡംബരപൂർവ്വം ആഘോഷിക്കാനുള്ള തായ്യറെടുപ്പിലാണ് അവരെല്ലാം. "

Advertisment