Advertisment

സിക്കിം സംസ്ഥാനത്ത് ഇനി ദരിദ്രരില്ല. ഭാരതത്തിലെ ഏക സമ്പന്ന സംസ്ഥാനമായി സിക്കിം മാറി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സിക്കിമിൽ ഇനി ബി പി എല്‍ കാർഡുള്ളവർ ഉണ്ടാകില്ല. ഭാരതത്തിലെ ആദ്യത്തെ സമ്പന്ന സംസ്ഥാനമായി സിക്കിം മാറുകയാണ്. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി ( One Family One Job Scheme ) എന്ന രീതി അവിടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

Advertisment

നിലവിൽ സർക്കാർ സർവീസുള്ളവരുടെ കുടുംബങ്ങളെ ഒഴിവാക്കി ജോലിയില്ലാത്ത എല്ലാ കുടുംബങ്ങ ളിലെയും ഒരാൾക്ക് വീതം ജോലി നൽകുകയാണ്.. മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയായ ഈ സ്‌കീം അനുസരിച് മുഖ്യമന്ത്രി പവൻ കുമാർ ചാമ്‌ലിങ് കഴിഞ്ഞദിവസം 12000 യുവാക്കൾക്ക് ജോലിക്കുള്ള നിയമനഉത്തരവ് ( Appointment Letter ) പുറത്തിറക്കുകയുണ്ടായി.

publive-image

20000 പേരുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കൂടാതെ 11772 ഉദ്യോഗാർഥികളുടെ നിയമനനടപടികളും പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള എല്ലാവർക്കും ഈ വര്ഷം തന്നെ നിയമനം നൽകപ്പെടും.

സിക്കിമിലെ പാൽജോർ സ്റ്റേഡിയത്തിൽ നടന്ന ജോബ് മേളയിൽ സംസ്ഥാനത്തെ 32 നിയമസഭാമണ്ഡല ങ്ങളിലെയും 2 വ്യക്തികൾക്ക് വീതം മുഖ്യമന്ത്രി പവൻ കുമാർ ചാമ്‌ലിങ് നേരിട്ടാണ് നിയമനഉത്തരവ് കൈമാറിയത്.

publive-image

സംസ്ഥാനത്തെ സർക്കാർ ജോലിയില്ലാത്ത മുഴുവൻ കുടുംബങ്ങളിലെയും വിവരങ്ങളും അവരിൽ യോഗ്യത യനുസരിച്ചു ജോലിനൽകേണ്ട വ്യക്തികളുടെയും ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. അവർക്കെല്ലാം വരും നാളുകളിൽ നിയമനഉത്തരവ് കൈമാറുന്നതോടെ സിക്കിമിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ തന്നെ ഇല്ലാതാവുകയാണ്. ദരിദ്രരും പട്ടിണിക്കാരുമില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും സിക്കിം.

ഈ ജോലികളെല്ലാം താൽക്കാലികമായാണ് നിയമനത്തിൽ വരുക. എന്നാൽ 5 വര്ഷം കൊണ്ട് ഇവരെയെല്ലാം സർക്കാർ സ്ഥിരപ്പെടുത്തുന്നതുമാണ്. ഇതോടൊപ്പം സംസ്ഥാനത്തെ മുഴുവൻ കാർഷിക കടങ്ങളും എഴുതി ത്തള്ളിയതായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും വന്നുകഴിഞ്ഞു...

publive-image

പ്രകൃതിരമണീയവും മനോഹരവുമായ നാടാണ് സിക്കിം. വായു, ശബ്ദ ,ജല മലിനീകരണങ്ങൾ ഇല്ലെന്നുതന്നെ പറയാം. വർഷം മുഴുവനും നല്ല സുഖശീതളമായ കാലാവസ്ഥ.

ഇന്ത്യയില ഏറ്റവും വൃത്തിയും ശുചിത്വവുമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് സിക്കിമിന്. പ്സാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കപ്പെട്ട ഇവിടെ പൊതുസ്ഥലങ്ങൾ വളരെ വൃത്തിയായാണ് സംരക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളെപ്പോലെ തന്നെ ശുചിത്വത്തിന്റെ കാര്യത്തിൽ നൂറു മാർക്കും സിക്കിമിനു നല്കാം.

എല്ലാംകൊണ്ടും ഭാരതത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായിരിക്കുകയാണ് സിക്കിം എന്ന കൊച്ചു സംസ്ഥാനം.

Advertisment