Advertisment

ഭാരതത്തിലെ ആദ്യത്തെ സ്കൈ ഡൈനിങ് റെസ്റ്റോറന്റ് ബാംഗ്ലൂരിൽ ആരംഭിച്ചു

New Update

പൂന്തോട്ടനഗരമായ ബാംഗ്ലൂരിൽ ഇനി നിങ്ങൾക്ക് അന്തരീക്ഷയിലിരുന്ന് അത്താഴവിരുന്നുണ്ണാം. ഇന്ത്യയിലെ ആദ്യത്തെ Sky Dining Restaurant അവിടെ ആരംഭിച്ചിരിക്കുന്നു. ഭൂമിയിൽ നിന്നു 160 അടി ഉയരത്തിലിരുന്നു നഗരദൃശ്യങ്ങളും തടാകഭംഗിയും ആസ്വദിച്ചുള്ള ഡിന്നർ വേറിട്ട ഒരനുഭൂതിതന്നെയാണ്. സിലിക്കോൺ സിറ്റി, മാന്യതാ പാർക്ക് ഇവയൊക്കെ ഇവിടെനിന്നുള്ള ഏരിയൽ വ്യൂവിലാണ്.

Advertisment

publive-image

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ റെസ്റ്റാറന്റ് വളരെ പ്രിയങ്കരമാകും.ബാംഗ്ലൂർ നഗരമദ്ധ്യത്തിൽ Hebbal നടുത്തുള്ള നാഗ്‌വാര തടാകക്കരയിലാണ് ഈ റെസ്റ്റാറന്റ് സ്ഥിതിചെയ്യുന്നത്. വളരെ സുരക്ഷിതവും ആധുനികവുമായ രീതിയിലാണ് ഇതിലെ സീറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്.

publive-image

ഇവിടെ ഗർഭിണികൾക്കും 13 വയസ്സിൽത്താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ല.കൂടാതെ ബാഗുകളും ഫോണും കൊണ്ടുപോകാനും അനുവാദമില്ല. ഇവിടെ പ്രവേശിക്കുന്ന വ്യക്തികളുടെ കുറഞ്ഞ ഉയരം 4 അടി 5 അഞ്ച് ആയിരിക്കണം. വെയിറ്റ് പ്രശ്നമല്ല. ടൈമിംഗ് നാലുതരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. mocktail സെഷൻ വൈകിട്ട് 4.30 മുതൽ 7.15 വരെ മൂന്നു സെഷനായിട്ടാണുള്ളത്. ഡിന്നർ സെഷൻ രാത്രി 8.30 മുതൽ 9.30 വരെയുമാണ്.

publive-image

ഫ്ലൈ ഡൈനിങ്ങിൽ വീക്കെൻഡിൽ റേറ്റ് കൂടുതലാണ്. അല്ലാതുള്ള ദിവസങ്ങളിൽ റേറ്റ് വളരെ കുറവും. സാധാരണ പ്രവൃത്തിദിവസങ്ങളിൽ Mocktail സെഷനിൽ ഒരു വ്യക്തിക്ക് 3999 രൂപ പ്ലസ് GST ആണ് റേറ്റ്. ഡിന്നർ സെഷനിൽ 6999 രൂപ പ്ലസ് GST യുമാണ്.

publive-image

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ Mocktail സെഷനിൽ ഒരു വ്യക്തിക്ക് 4999 രൂപ പ്ലസ് GSTയും ഡിന്നർ സെഷനിൽ 7999 രൂപ പ്ലസ് GST യുമാണ് റേറ്റ്. ഇവിടെ വേജ്,നോൺവേജ് വിഭവങ്ങളെല്ലാം ലഭ്യമാണ്.

publive-image

സ്കൈ ഡൈനിങ്ങ് ആസ്വദിക്കാനായി ബുക്കിങ്ങിന് നേരിട്ട് അവരുമായി 8448444960 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കൂടാതെ flydining.com/ booking/ എന്ന വെബ്‌സൈറ്റ് വഴിയും സീറ്റു ബുക്കുചെയ്യാം.

publive-image

Advertisment