Advertisment

നിങ്ങൾ ഒരു ദിവസം എത്ര സിഗരറ്റ് വലിക്കുന്നുണ്ടെന്നറിയാമോ ?

New Update

പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. ശ്വാസകോശം സ്പോഞ്ച് പോലെയാണ്. പുകവലിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയുള്ള ഈ പരസ്യങ്ങൾ നമ്മൾ നിത്യവും കേൾക്കാറുള്ളതാണ്. ഞങ്ങൾ പുകവലിക്കാറില്ല അതു കൊണ്ടു ഭയക്കാനില്ല എന്നാരെങ്കിലും കരുതുന്നെങ്കിൽ അവർക്കു തെറ്റി.

Advertisment

publive-image

ഭാരതത്തിലെ പ്രമുഖപട്ടണങ്ങളിൽ താമസിക്കുന്ന എല്ലാവരും പുകവലിക്കാരാണ് എന്ന് മനസ്സിലാക്കുക. അതായത് അന്തരീക്ഷവായുമലിനീകര ണം മൂലം പുകവലിക്കാത്തവരും ശ്വസിക്കുന്നത് പുകവലിക്കാരേക്കാൾ കൂടുതൽ മാരകമായ വിഷപ്പുകയാ ണെന്ന വസ്തുത പലരും അറിയുന്നില്ല.

ഡൽഹി,നോയിഡ ,ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിലാണ് വായുമലിനീകരണം അതിരൂക്ഷമായുള്ളത്‌. ഡൽഹിയിൽ ഒരു ദിവസം താമസിക്കുന്ന ഒരു വ്യക്തി ശരാശരി 12 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ അളവിലുള്ള പുകയാണ് ശ്വസിക്കുന്നത്. ചിലസമയങ്ങളിൽ ഇത് 30 സിഗരറ്റിനുo തുല്യമായ അളവിലാകും.

publive-image

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസേർച് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം വായുവിലെ പി.എം 2.5 (Particulate Matter) ഡൽഹിയിൽ ഒരു ക്യൂബിക് മീറ്ററിന് 268 മൈക്രോഗ്രാംസ് എന്ന അപകടകരമായ നിലയിലാണ്. അതായത് വിഷവായു അനർഗ്ഗളമായി നമ്മുടെ ശ്വാസനാളത്തിലേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു എന്ന് സാരം.

publive-image

സാധാരണ അളവനുസരിച്ചു വായുവിലെ പി.എം 2.5 ഒരു ക്യൂബിക് മീറ്ററിന് 15 മൈക്രോഗ്രാംസ് ആണ് നോർമൽ. അതിൽക്കൂടിയാൽ അത് മനുഷ്യന്റെ ആരോഗ്യത്തെ നേരിട്ടുബാധിക്കുന്ന ഘടകമായി മാറപ്പെടുന്നു. 81 മൈക്രോഗ്രാംസിനുമുകളിലെത്തുമ്പോഴാണ് അന്തരീക്ഷവായു അത്യന്തം അപകടകാരി യാണ് മാറുന്നത്. ഒരു സിഗരറ്റു വലിക്കുമ്പോൾ വ്യക്തിയുടെ ശ്വസകോശത്തിൽ 22 മൈക്രോഗ്രാംസ് പുകയാണ് എത്തപ്പെടുന്നത്‌. അതായത് ഒരു സിഗരറ്റ് 22 മൈക്രോഗ്രാംസ് വായുമലിനീകരണത്തിനു തുല്യമാണത്രെ.

ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം വായുമലിനീകരണം മൂലം ഒരു വര്ഷം ലോകത്തു 16 ലക്ഷത്തോളം ആളുകൾ മരിക്കുന്നുണ്ട് എന്നതാണ്. വാഹനങ്ങളുടെ അതിപ്രസരവും ,വ്യവസായശാലകളിൽനിന്നുള്ള പുകയും,മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതുമാണ് വായുമലിനീകരണത്തിനുള്ള മുഖ്യകാരണങ്ങൾ.

publive-image

കേരളത്തിലേക്ക് വന്നാൽ തിരുവനന്തപുരം ആണ് ഏറ്റവും കൂടുതൽ വായുമലിനീകരമുള്ള പട്ടണം. ഇവിടെ പി.എം 2.5 നിലവാരത്തിന്റെ തോത് 53 മൈക്രോഗ്രാംസ് ആണ്.അതായത് തിരുവനന്തപുരത്തു താമസിക്കുന്ന ഒരു വ്യക്തി ഒരു ദിവസം രണ്ടു സിഗരറ്റിനു തുല്യമായ പുക ശ്വസിക്കുന്നു എന്നർത്ഥം.

ഇനി കൊച്ചിയിലെ നിലനോക്കിയാലും അത്ര മെച്ചമൊന്നുമല്ല. കൊച്ചിയിൽ 38 മൈക്രോഗ്രാംസ് ആണ്. അതായത് ഒന്നര സിഗരറ്റ് പുകവലിക്ക് തുല്യമാണ് കൊച്ചിയിലെ ഒരു ദിവസത്തെ വ്യക്തിയുടെ ശ്വാസോഛ്വാസം.

Advertisment