Advertisment

തമിഴ് നാട്ടിൽ പരക്കെ പാൽ മോഷണം. താരാരാധനയുടെ മറ്റൊരു രൂപം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ദ്യമായാണ് ഇങ്ങനെയൊരു മോഷണത്തെപ്പറ്റി കേൾക്കുന്നത്. ഒരിടത്തല്ല ,പല സ്ഥലങ്ങളിലായി കടക ളിൽനിന്നും വാഹനങ്ങളിൽ നിന്നും കവർ പാൽ തുരുതുരാ മോഷണം പോകുകയാണ്. പാൽക്കച്ചവടക്കാർ ക്ക് പൊറുതിമുട്ടിയിരിക്കുന്നു. അവർ പോലീസിൽ FIR രെജിസ്റ്റർ ചെയ്യുകയും പോലീസ് ഉടനടി നടപടിയെടു ക്കുമെന്നുറപ്പുനൽകുകയും ചെയ്തിരിക്കുകയാണ്.

Advertisment

ഇതിനെല്ലാം കാരണം തമിഴ് സിനിമാ താരങ്ങളാണ്. അവരാണ് അണികളെക്കൊണ്ട് തങ്ങളുടെ കട്ടൗട്ടുക ളിൽ പാലഭിഷേകം നടത്താൻ നിർദ്ദേശിക്കുന്നത്. വെറിപൂണ്ട ഫാൻസുകാർ പല തരത്തിലാണ് പാൽ മോഷണം നടത്തുന്നത്. രാത്രി കടകൾ കുത്തിത്തുറന്നും, മിൽക്ക് സ്റ്റോറുകൾ ആക്രമിച്ചും, പാൽകൊണ്ടു വരുന്ന വാഹനങ്ങൾ കൊള്ളയടിച്ചുമാണ് പാൽ മോഷ്ടിക്കുന്നത്...

publive-image

കഴിഞ്ഞ 20 വർഷമായി തമിഴ് നാട്ടിലെ പാൽ വ്യാപാരികൾ ഇതിനെതിരേ പോരാടുകയാണ്. രോഗികൾക്കും ,കുഞ്ഞുങ്ങൾക്കും ആവശ്യത്തിന് പാൽ ലഭിക്കാത്തിടത്താണ് ടൺ കണക്കിന് പാൽ ഭ്രാന്തമായ താരാരാധ നയുടെ പേരിൽ പാഴാക്കിക്കളയുന്നതെന്നാണ് തമിഴ് നാട് മിൽക്ക് സപ്ലൈ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പൊന്നുസ്വാമി പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ എല്ലാ ഫാൻസ്‌ അസ്സോസിയേഷനുകൾക്കും കത്തയച്ചു, രജനീകാന്ത്, കമലഹാസൻ തുടങ്ങിയ നടന്മാരെ നേരിൽക്കണ്ട് അപേക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ലാതായപ്പോഴാണ് സംഘടിതവും വ്യാപകവുമായ പാൽ മോഷണത്തിനെതിരേ ഞങ്ങൾ പോലീസിൽ FIR രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായത്. എന്നാൽ തന്റെ പേരിലുള്ള ഫാൻസ്‌ അസോസിയേഷനിൽ തനിക്കു യാതൊരു നിയന്ത്രണവുമില്ലെന്ന് രജനീകാന്ത് ഈയിടെ വ്യക്തമാക്കുകയുണ്ടായി.

ഇപ്പോൾ പാൽ മോഷണം വളരെ വ്യാപകമാകാനുള്ള പ്രധാനകാരണം നടൻ സിലമ്പരശനാണ്. തന്റെ ഫെബ്രുവരിയിൽ റിലീസാകുന്ന " വന്താ രാജാവാതാൻ വരുവേൻ" ( വന്നാൽ രാജാവായേ വരുകയുള്ളു ) എന്ന ചിത്രത്തിലെ തന്റെ കട്ടൗട്ടുകളിലെല്ലാം പാലഭിഷേകം നടത്തണമെന്ന് ചിലമ്പരസൻ തന്റെ ഫാൻസ്‌ അസ്സോസിയേഷനോട് പരസ്യമായി പറഞ്ഞതാണ് ഇപ്പോൾ മോഷണം കൂടാൻ കാരണം. ചിലമ്പരശന്റെ ഈ പ്രഖ്യാപനത്തിനെതിരേ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം വ്യാപകമാണ്.

തമിഴ് സിനിമാ നടന്മാരുടെ ആത്യന്തിക ലക്‌ഷ്യം രാഷ്ട്രീയമാണ്. അതിനായി അവർ എന്ത് ചെയ്യും എന്നതിന് തെളിവാണ് പോസ്റ്ററുകളിലെയും കട്ടൗട്ടുകളിലെയും പാലാഭിഷേകവും, ആഘോഷങ്ങളും,മധുരവിതരണം ഉൾപ്പെടെയുള്ള പരിപാടികളും.

Advertisment