Advertisment

"വരുവിൻ സൗജന്യമായി..", ഇന്ത്യൻ സഞ്ചാരികളെ തായ്‌ലൻഡ് വിളിക്കുന്നു

New Update

publive-image

Advertisment

ന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്കു തായ്‌ലൻഡിൽ ഈ വരുന്ന ഡിസമ്പർ ഒന്നുമുതൽ വിസ ഫീസ് നൽകേണ്ടതില്ല. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 2019 വരെ തുടരുന്നതായിരിക്കും. പക്ഷേ ഒരു നിബന്ധനയുണ്ട്. അതായത് 14 ദിവസത്തിൽക്കൂടുതൽ അവിടെ താങ്ങാൻ പാടുള്ളതല്ല.

ഇന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്ക് തായ്‌ലൻഡിൽ വിസ ഓൺ അറൈവൽ രീതിയാണുള്ളത്. ഇത് 15 ദിവസത്തേക്കാണ് നൽകുക. ഇതിനുള്ള ഫീസ് 4400 രൂപയായിരുന്നു. പുതിയ തീരുമാനത്തോടെ ഈ തുക സഞ്ചാരികൾക്കു ലാഭിക്കാം.

ടൂറിസം ഒരു വലിയ വ്യവസായവും നല്ലൊരു വരുമാനവുമായ തായ്‌ലൻഡിൽ സഞ്ചാരികൾ കുറയുന്ന തുകൊണ്ടാണ് ഈ പുതിയ ഓഫറുമായി തായ് സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ ചൈന,ഭൂട്ടാൻ,മാൾട്ട,സൗദി അറേബ്യ,ബൾഗേറിയ,എത്യോപ്യ തുടങ്ങിയ 22 രാജ്യങ്ങളിലെ സഞ്ചാരികൾക്കും ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട് .

Advertisment