Advertisment

യു എ ഇയുടെ ഭൂപടത്തില്‍നിന്ന് ഖത്തര്‍ അപ്രത്യക്ഷം

New Update

യു എ ഇയിലെ അബുദാബിയില്‍ ഫ്രാന്‍സിന്‍റെ സഹകരണത്താല്‍ ഈയിടെ സ്ഥാപിതമായ Louvre മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗള്‍ഫ് മേഖലയുടെ ഭൂപടത്തില്‍ ഖത്തര്‍ എന്ന രാജ്യത്തിന്‍റെ പേരുപോലുമില്ല. ഖത്തറുമായി നിലനില്‍ക്കുന്ന ശത്രുതയാണ് ഇതിനുപിന്നിലെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

Advertisment

publive-image

ഖത്തര്‍ ഭൂപടത്തില്‍ ഇല്ലാത്ത കാരണത്തിനു ഉചിതമായ വിശദീകരണം നല്‍കാന്‍ ആരും ഇതുവരെ തയ്യറായിട്ടുമില്ല.

ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഖത്തര്‍ UAE ക്കെതിരെ ആഞ്ഞടിച്ചു. 'മ്യൂസിയങ്ങള്‍ തലമുറകള്‍ക്ക് അറിവുപകരാനുള്ള സ്ഥലമാണ്. UAE ഇത്തരത്തിലാണോ വരും തലമുറയ്ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പോകുന്നത് ?' ഖത്തര്‍ മ്യൂസിയം ചെയര്‍ പേര്‍സണ്‍ അല്‍ മയാസാ അല്‍ താനി ട്വീറ്റ് ചെയ്തു.

publive-image

ഈ വിഷയവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ ഇരു രാജ്യങ്ങളിലെയും ആളുകള്‍ ചേരിതിരിഞ്ഞ് ആക്രമണം തുടരുകയാണ്. എന്നാല്‍ യു എ ഇ ഇനിയും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

publive-image

Advertisment