Advertisment

ഖത്തര്‍ രാജകുടുംബാംഗത്തെ UAE തടവിലാക്കി

New Update

'ഷേക്ക്‌ അബ്ദുള്ള ബിന്‍ അലി അല്‍ത്താനി' യെന്ന ഖത്തര്‍ രാജകുടുംബത്തിലെ തലമുതിര്‍ന്ന അംഗം യു.ഏ.ഇ യില്‍ തടവിലായി.  ഞായറാഴ്ച യൂ ട്യൂബില്‍ നല്‍കിയ സന്ദേശം വഴിയാണ് താന്‍ അബുദാബിയില്‍ തടവിലാക്കപ്പെട്ട വിവരം ഷേക്ക്‌ അബ്ദുള്ള ബിന്‍ അലി അല്‍ത്താനി ലോകത്തോട് പറഞ്ഞത്.

Advertisment

അബുദാബി യില്‍ സൗഹൃദ സന്ദര്‍ശനത്തിനു വന്ന തന്നെ അബു ദാബി ക്രൌണ്‍ പ്രിന്‍സ് തടവിലാ ക്കുകയായിരുന്നുവെന്നും തന്‍റെ എതിര്‍പ്പുകള്‍ മറികടന്നാണ് ഈ നടപടിയെന്നും തനിക്കെന്തെ ങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി UAE മാത്രമായിരിക്കുമെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്. ഒരു കസേരയിലിരുന്നുകൊണ്ട് ക്യാമറയെ നോക്കി അക്ഷോഭ്യനായാണ് അദ്ദേഹം സന്ദേശം വായിക്കുന്നത്. തനിക്കു പുറത്തുപോകാനോ ,അതിഥികളെ കാണാനോ പോലും അനുവാദമില്ലെന്നും അദ്ദേഹം പറയുന്നു..

publive-image

കഴിഞ്ഞ വര്‍ഷം, ഖത്തറിനെതിരെ സൌദിഅ റേബ്യയുടെ നേതൃത്വത്തില്‍ ആറു ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച വിലക്കുകള്‍ നീക്കിക്കിട്ടാന്‍ സൌദിഅറേബ്യ യുമായി ചര്‍ച്ചകള്‍ നടത്തിയത് ഷേക്ക്‌ അബ്ദുള്ള ബിന്‍ അലി അല്‍ത്താനി യായിരുന്നു. അതിന്റെ ഫലമായാണ് ഖത്തര്‍ സ്വദേശികള്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനുള്ള അനുമതി സൗദി നല്‍കിയതും.

സൌദിഅറേബ്യയിലെ രാജകുടുംബാംഗത്തെ വിവാഹം കഴിച്ച ഷേക്ക്‌ അബ്ദുള്ള ബിന്‍ അലി അല്‍ത്താനി കൂടുതല്‍ സമയവും സൌദിയിലാണ് കഴിയുന്നത്‌. സൌദിഅറേബ്യക്കും ഖത്തറിനും തുല്യസമ്മതനുമാണ് അദ്ദേഹം.

തന്നെ തടവിലാക്കിയെന്ന ഷേക്ക്‌ അബ്ദുള്ള ബിന്‍ അലി അല്‍ത്താനിയുടെ അവകാശ വാദം UAE നിഷേധിച്ചുവെങ്കിലും കൂടുതലൊന്നും പറയാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇതിനിടെ ഈ അറസ്റ്റുമായി ബന്ധപ്പെട്ടു ഖത്തറില്‍ ജനരോഷം ശക്തമാണ്. ഖത്തര്‍ ഈ വിഷയത്തില്‍ ഔദ്യോകികമായ അഭിപ്രായപ്രകടനങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

Advertisment