Advertisment

"സാര്‍ എന്‍റെ കയ്യില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ല. സൌജന്യമായി ആംബുലന്‍സ് സര്‍വീസ് ഉള്ളതിനെപ്പറ്റി അറിവുമില്ല" - പരിക്കേറ്റ ഭാര്യയെ സൈക്കിള്‍ ട്രോളിയില്‍ കിടത്തി ആശുപത്രിയിലേക്ക് തള്ളിക്കൊണ്ടുപോകുന്ന യുവാവ് പറയുന്നതാണിത്

New Update

" സാര്‍ എന്‍റെ കയ്യില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ല. സൌജന്യമായി ആംബുലന്‍സ് സര്‍വീസ് ഉള്ളതിനെപ്പറ്റി അറിവുമില്ല."

Advertisment

വീടിന്‍റെ മുകളില്‍ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ഒരു സൈക്കിള്‍ ട്രോളിയില്‍ കിടത്തി മൂന്നു കിലോമീറ്റര്‍ റോഡിലൂടെ ആശുപത്രിയിലേക്ക് തള്ളിക്കൊണ്ടുവന്ന യുവാവിനോട് ഇതിന്‍റെ കാരണം തിരക്കിയപ്പോള്‍ ലഭിച്ച മറുപടിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

publive-image

ഉത്തര്‍ പ്രദേശിലെ ഹാപ്പുഡ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ മുഹമ്മദ്‌ ഹബീബാണ് ഭാര്യയെ ഈ രീതിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സൗജന്യ 108 ആംബുലന്‍സുകള്‍ ഉള്ള വിവരത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആക്കാര്യമറിയില്ലെന്നായിരുന്നു ഹബീബിന്റെ മറുപടി.

publive-image

പല സര്‍ക്കാര്‍ സേവനങ്ങളെപ്പറ്റിയും ശരിയായി ബോധവാന്മാരല്ലാത്ത നല്ലൊരു ജനവിഭാഗം നമ്മുടെയിടയിലുണ്ട്. സൌജന്യസേവനങ്ങള്‍ക്കും പണം നല്‍കേണ്ടിവരുമോ എന്ന ഭയവും അത്തരം മുന്‍ അനുഭവങ്ങളുമാകാം മറ്റൊരു കാരണം.

publive-image

ഹാപ്പുഡ് ജില്ല ആശുപത്രിയിലും ജില്ലാ പഞ്ചായത്ത് പരിധിയിലുമായി 22 ആംബുലന്‍സുകള്‍ ഉണ്ടെന്നിരിക്കെ ഇത്തരം ദയനീയ ദൃശ്യങ്ങള്‍ വളരെ വേദനപ്പെടുത്തുന്നതാണെന്നു സദര്‍ ആശുപത്രി CMO എ.കെ .സിംഗ് പറയുന്നു.

Advertisment