മെയ്‌ 3 ‘വേള്‍ഡ് പ്രസ്‌ ഫ്രീഡം ഡേ’ – ലോകത്തെ ശക്തിശാലികളായ പല ഭരണാധികാരികള്‍ക്കും മുട്ടുമടക്കേണ്ടി വന്നിട്ടുള്ളത്‌ സത്യസന്ധമായ മാദ്ധ്യമവിചാരണകള്‍ക്കു മുന്നിലാണ്

പ്രകാശ് നായര്‍ മേലില
Friday, May 4, 2018

ഇന്നലെ ( മെയ്‌ 3) വേള്‍ഡ് പ്രസ്‌ ഫ്രീഡം ഡേ ആയിരുന്നു. ആരുമറിയാതെ അതങ്ങ് കടന്നുപോയി. എല്ലാവരും അറിയേണ്ടതായിരുന്നു. കാരണം സ്വതന്ത്രമായ മാദ്ധ്യമ പ്രവര്‍ത്തനം വഴി ലോകത്തിന്‍റെ ഗതി തന്നെ മാറിമറിഞ്ഞ സംഭവങ്ങള്‍ അനവധിയാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഒരു നാഴികക്കല്ലാണ്.

ലോകത്തെ ശക്തിശാലികളായ പല ഭരണാധികാരികള്‍ക്കും സത്യസന്ധമായ മാദ്ധ്യമവിചാരണകള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ മാദ്ധ്യമങ്ങള്‍ നാലാമത്തെ സ്തംഭം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അമേരിക്കയും, ഇന്ത്യയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പലപ്പോഴും മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്ര ഭയമായിരുന്നു അവരെ.

ഇന്ന് നമുക്കറിയാം മാദ്ധ്യമപ്രവര്‍ത്തകരെ എല്ലാവര്‍ക്കും ഭയമാണ്. പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍ക്ക്. അവരുടെ അഴിമതിയുടെ പല കഥകളും പുറത്തു കൊണ്ടുവന്നത് മാദ്ധ്യമങ്ങളാണ്.

ചിത്രം 1968 ഫെബ്രുവരി ഒന്നിന് വിയറ്റ്നാമിലെ സൈനിക ജനറല്‍, ലോണ്‍ , വിയറ്റ്നാം കോണ്‍ഗ്രസ്‌ ക്യാപ്റ്റന്‍ ‘ബേ ലോപ്’ നെ കയ്യില്‍ വിലങ്ങണിയിച്ചു തെരുവില്‍ നിര്‍ത്തി വെടിവച്ചു കൊല്ലുന്നതാണ്.

അമേരിക്കയുടെ ക്രൂരമുഖം പുറംലോകത്തെ അറിയിച്ച ഈ ചിത്രമെടുത്തത് പ്രസിദ്ധ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ എഡി ആഡംസ് ആണ്. അദ്ദേഹത്തിന്‍റെ പുലിറ്റ്സര്‍ പുരസ്ക്കാരം നേടിയ ഈ ചിത്രം അമേരിക്കന്‍ ജനതയെ അവരുടെ സൈന്യത്തിനെതിരേ അണിനിരത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുകയുണ്ടായി.

അമേരിക്കയുടെ വിയറ്റ്നാം പിന്മാറ്റത്തിനു കാരണവും, അവിടെ അവര്‍ നടത്തിയ മനുഷ്യക്കുരുതികളും ,മനുഷ്യാവകാശ ലംഘനങ്ങളും മാദ്ധ്യമങ്ങള്‍ വഴി പുറംലോകമറിഞ്ഞതുകൊണ്ട് മാത്രമായിരുന്നു.

×