follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ആതിരപ്പള്ളിയെക്കുറിച്ച് സംസാരിക്കുംമുമ്പ് എ കെ ആന്റണി പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രാദേശിനെക്കുറിച്ച് പഠിക്കണം. ഹിമാചലിലെ വൈദ്യുത പദ്ധതികളെക്കുറിച്ച് വീര്‍ഭദ്രസിംഗിനോട് ചോദിച്ചറിയണം. പറ്റുമെങ്കില്‍ ചെന്നിത്തലയെയും ഒപ്പം കൂട്ടുക !

കിരണ്‍ജി » Posted : 19/08/2017

തിരുവനന്തപുരം: ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രംഗത്ത് വന്ന മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നിലപാട് സംശയാസ്പദമെന്നല്ല കൌതുകകരമാണ്. അത് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുന്നു.

ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിക്കൊണ്ടുള്ള പദ്ധതി കേരളത്തില്‍ പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ വലിയ നേതാവിന്‍റെ അഭിപ്രായം. പരിസ്ഥിതിയ്ക്ക് നാശം വരുത്തുന്ന പദ്ധതികള്‍ നാടിനു ദോഷം ചെയ്യുമത്രേ.എ കെ ആന്റണി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാതെ വയ്യ. ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കഴിഞ്ഞ 6 തവണയായി തുടര്‍ച്ചയായി ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്‌ എന്ന സംസ്ഥാനത്തെപ്പറ്റി ആന്റണിയ്ക്ക് അറിവുണ്ടാകാതിരിക്കില്ല. ഡല്‍ഹിയിലൊക്കെ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തുന്ന അന്നാട്ടിലെ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിനെയും അദ്ദേഹത്തിന് പരിചയം കാണും.

വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മാതൃകാപരമായ പദ്ധതികള്‍ ഉള്ള സംസ്ഥാനമാണ് രാജ്യത്തെ ഈ പതിനെട്ടാമത് സംസ്ഥാനമായ ഹിമാചല്‍ പ്രദേശ്‌. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് ബസുകള്‍ ഓടിയ്ക്കാന്‍ തയാറെടുക്കുന്ന മാതൃകാ സംസ്ഥാനമാണത്.

മലഞ്ചെരിവുകളും അരുവികളും കൊച്ചു നദികളും ഏറെയുള്ള സംസ്ഥാനമാണ് ഹിമാചല്‍. കൃഷി തന്നെയാണ് പ്രധാന ജീവനോപാധി. ഷിംലയും മനിലയും പോലെ പരിസ്ഥിതിയ്ക്കും ടൂറിസത്തിനും ഏറെ പ്രാധാന്യമുള്ള പ്രദേശങ്ങളുള്ള സംസ്ഥാനം.

എവിടെ നദിയുണ്ടോ, അവിടെ ഒരു ചെറിയ വൈദ്യുതി പദ്ധതിയെങ്കിലുമുള്ള നാടാണ് ഹിമാചല്‍ പ്രദേശ്‌. ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ടെങ്കില്‍ അതിനെ ചല്‍ചക്രത്തില്‍ കൂടി കയറ്റിവിട്ട് അവര്‍ അതില്‍ നിന്നും കുറച്ച് വൈദ്യുതി സംഭരിക്കും.നമ്മള്‍ സിംഹവാലന്‍ കുരങ്ങിന്റെ വംശനാശവും പരിസ്ഥിതി പ്രാധാന്യവുമൊക്കെ പറഞ്ഞു വെള്ളം കടലിലേക്ക് ഒഴുക്കി വിടുമ്പോള്‍ നാട്ടിലുള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്‌. തികച്ചും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയാണ് ആ നാട് ഭരിക്കുന്നത്.

ചെറുകിട വൈദ്യുതി പദ്ധതികളില്‍ നിന്നും അക്ഷയ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ രാജ്യത്ത് ഏറ്റവും മുന്‍ പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്‌. 2500 മെഗാവാട്ട് വൈദ്യുതിയാണ് അക്ഷയ ഊര്‍ജ്ജ മേഖലയില്‍ നിന്നും മാത്രം ഹിമാചല്‍ ഉത്പാദിപ്പിക്കുന്നത്.

അവര്‍ക്ക് ഈ സിംഹവാലന്‍ കുരങ്ങന്റെ വംശനാശവും ആദിവാസി കുടിയിറക്കലും പരിസ്ഥിതി നാശവുമൊന്നുമില്ലേയെന്ന്‍ ഇനി ഡല്‍ഹിയില്‍ വീര്‍ഭദ്രസിംഗിനെ കാണുമ്പോള്‍ എ കെ ആന്റണി അന്വേഷിക്കണം.

നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുരങ്ങന്മാരെ കണ്ടെത്തി വന്ദ്യം കാരണം നടത്തിയാല്‍ ഒരു കുരങ്ങന് 1000 രൂപ നിരക്കില്‍ അത് ചെയ്യുന്നവന് കൊടുക്കുന്നത് ഈ വീര്‍ഭദ്രസിംഗിന്റെ സര്‍ക്കാരാണ്. ഒരു കുരങ്ങനെ കൊന്നു കൊടുത്താല്‍ 300 മുതല്‍ 500 രൂപ വരെ സര്‍ക്കാര്‍ പാരിതോഷികം കൊടുക്കും.ഇവിടെ നാടിനു ഭീഷണിയായ തെരുവ് നായ്ക്കളെ കൊന്നപ്പോള്‍ മേനകഗാന്ധി വന്നു, സുപ്രീംകോടതി ഇടപെട്ടു. ഹിമാചല്‍ പ്രദേശിലേക്ക് അവരൊന്നും ചെല്ലില്ല. കാരണം ഇവിടെ എന്തിനും ഇടങ്ങേറ് ഇടാനും ഒരുപകാരവുമില്ലാത്ത കാര്യത്തിനും അഭിപ്രായം പറയാനും പക്ഷം പിടിയ്ക്കാനും താങ്കളെപ്പോലുള്ള കുറെയധികം ആളുകളുണ്ട്. പബ്ലിസിറ്റിക്കായി എന്ത് നിലപാടും അവര്‍ മറക്കും.

പരിസ്ഥിതിയ്ക്ക് നാശം വരുന്ന വൈദ്യുതി പദ്ധതികളുടെ കാര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു നിലപാട് ഹിമാചല്‍ പ്രദേശില്‍ വേറൊരു നിലപാട് ? ഇതിനാണ് വിരോധാഭാസം എന്ന് പറയുന്നത്.

അരുതെന്ന് താങ്കള്‍ പറഞ്ഞല്ലോ ? അതനുസരിക്കാം. താങ്കളും അഞ്ചാറു വര്‍ഷം കേരളത്തില്‍ മുഖ്യമന്ത്രിയായി ഭരണം നടത്തിയ ആളാണ്‌. എത്ര വൈദ്യുത പദ്ധതികള്‍ പുതുതായി ഉണ്ടാക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു ? എത്ര വാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാന്‍ അങ്ങയുടെ സര്‍ക്കാരിന് കഴിഞ്ഞു ? കണക്കെടുക്കണം. എത്ര എടുത്താലും വെറും രണ്ടു വര്‍ഷം വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ വൈദ്യുതി മേഖലയില്‍ ഉണ്ടാക്കിയ നേട്ടം ഉണ്ടാക്കാന്‍ ഒരു ഭരണാധികാരിക്കും കഴിഞ്ഞിട്ടില്ല.അതുകൊണ്ട്, ആതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് ഉമ്മന്‍‌ചാണ്ടി പറഞ്ഞതുപോലെ രണ്ടാമതൊന്നു കൂടി ആലോചിച്ചിട്ട് വേണം. അതേക്കുറിച്ച് പഠനം നടത്തണം. സാഹചര്യങ്ങള്‍ മേല്‍പ്പറഞ്ഞതുകൊണ്ടാണ് ഈ പദ്ധതിയെ സംബന്ധിച്ച് കൂട്ടായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞത്. അതാണ്‌ പറഞ്ഞതിന്റെ സാഹചര്യം - അതായത് - ഹിമാചല്‍ പ്രദേശ്‌ ..?

കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ അങ്ങ് ഹിമാചല്‍ പ്രദേശ്‌ ഒക്കെ ഒന്ന് സന്ദര്‍ശിക്കണം. അവിടെയ്ക്ക് പോകുമ്പോള്‍ നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെക്കൂടി കൊണ്ടുപോകണം. അദ്ദേഹവും സാഹചര്യങ്ങള്‍ ഒന്ന് മനസിലാക്കട്ടെ. എന്നിട്ട് പോരെ ആതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കാന്‍ ?

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+