ഒരു നല്ല നേതാവ് ആകുന്നതിന് മുമ്പ് ഒരാള്‍ നല്ല മനുഷ്യനാകണം. രാഹുല്‍ അങ്ങനൊരാളാണ്. മാന്യനായ ഒരാള്‍ – ജീവിതത്തില്‍ ഇന്നേവരെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടില്ലാത്ത ബിജെപി അനുഭാവിയായ മാധ്യമ പ്രവര്‍ത്തകന്‍ രാഹുലുമായുള്ള സംവാദത്തിനുശേഷം പറഞ്ഞതിങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 2, 2018

– അരുണ്‍ ഗിരി

മാധ്യമങ്ങളാണ് ഒരു രാഷ്ട്രീയക്കാരന്‍റെ ഇമേജ് വരച്ചിടുന്നത്. രാഹുലിനും അങ്ങനെ ഒരു ഇമേജ് ഉണ്ട്. എന്നാല്‍ എനിക്ക്, രാഹുലിനെ ആ ഇമേജില്‍ നിന്നും തുലാം വിഭിന്നമായ ഒരാളായിട്ടാണ് അനുഭവപ്പെട്ടത്.

ജീവിതം നിറയെ സർപ്രൈസുകളാണ്!

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് എനിക്കൊരു സന്ദേശം ലഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരുടേയും സോഷ്യൽ മീഡിയ എഴുത്തുകാരുടെയും ഒരു കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു എന്നും എനിക്കതിൽ പങ്കെടുക്കാൻ താൽപര്യമുണ്ടോ എന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ആലോചിച്ചപ്പോൾ തോന്നി, ശരിയാണ്… എല്ലാവർക്കും ഇതുപോലെ മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവുമായി സംവദിക്കുവാൻ അവസരം ലഭിക്കുകയില്ല. അതിനാൽ കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ എന്റെ സമ്മതം അറിയിച്ചു. അങ്ങനെ ഈ ആഴ്ചയുടെ ആരംഭത്തിലെ ഒരു ദിവസത്തിൽ ആ കൂടികാഴ്ച നടന്നു.

ആ യോഗത്തിൽ നടന്ന ചർച്ചകളെ വിവരിക്കാൻ ഞാനാളല്ല. എങ്കിലും പറയാതിരിക്കാൻ കഴിയുന്നില്ല – രാഹുൽ ഗാന്ധിയുടെ ചിന്താഗതികളും പ്രവർത്തന രീതികളും സംബന്ധിച്ചു ഞങ്ങൾക്ക് ചില വ്യക്തമായ കാഴ്ചപാടുകൾ രൂപീകരിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ്. വൈകിട്ട് 4.30നാണ് യോഗം ക്രമീകരിച്ചിരുന്നത്, രാഹുൽ ഒട്ടും വൈകിയില്ല.

അഭിസംബോധന പ്രസംഗങ്ങൾക്കോ പരിചയപ്പെടുത്തലുകൾക്കോ സമയം പാഴാക്കിയില്ല, ഞങ്ങളോട് ചോദ്യങ്ങൾ ഷൂട്ട് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.അങ്ങനെ 90 മിനിറ്റുകൾ നീണ്ട പ്രഭാഷണം ആരംഭിച്ചു. പങ്കെടുത്ത ഓരോരുത്തർക്കും രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളെ പറ്റി പല കാഴ്ചപാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാവരെയും രാഹുൽ ക്ഷമയോടെ കേട്ടു.

ചിലർ മാത്രം അവരുടെ തീവ്ര ആർഎസ്എസ് ആഭിമുഖ്യം പ്രകടമാക്കുന്ന രീതിയിൽ സംസാരിച്ചു. അവരെ കുറച്ചു നേരം കേട്ടിരുന്ന ശേഷം ഞാൻ എഴുന്നേറ്റ് പറഞ്ഞു – “ആർഎസ്എസിനെ കുറിച്ച് എനിക്ക് ചില വിഭിന്ന കാഴ്ചപാടുകൾ ഉണ്ട്. ” തുടർന്നു സംസാരിക്കുന്നതിന് മുമ്പായി ഞാൻ രാഹുലിനോട് പറഞ്ഞു –
“ഇക്കാലമത്രയും ഞാൻ കോൺഗ്രസിന് വോട്ട് ചെയ്തിട്ടെ ഇല്ല, മാത്രമല്ല ഞാനൊരു വാജ്പേയ് ആരാധകൻ കൂടിയാണ്. എനിക്ക് ആർഎസ്എസുകാരായ സുഹൃത്തുക്കൾ ഉണ്ട്. ആർഎസ്എസ് നടപ്പിലാക്കുന്ന പല നല്ല സാമൂഹിക പ്രവർത്തനങ്ങൾക്ക് ഞാൻ സംഭാവന നൽകാറുമുണ്ട്.”

എനിക്ക് അതിശയം തോന്നിപ്പിക്കും വിധം അമർഷമോ അസ്വസ്ഥതയോ ഇല്ലാതെ രാഹുൽ എന്നെ ഒരു ചെറുചിരിയോടെ കേട്ട് ഇരിക്കുകയായിരുന്നു. ഇത് എനിക്ക് നല്ല ആത്മവിശ്വാസമാണ് നൽകിയത് – ഒട്ടും സങ്കോചമില്ലാതെ ആർ എസ് എസിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ രാഹുലിനോടും ആ മുറിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരോടും പങ്കുവയ്ക്കാൻ എനിക്ക് കഴിഞ്ഞു.
സമാനമായി പല സമകാലീന വിഷയങ്ങളും അവിടെ ചർച്ച ചെയ്യപ്പെട്ടു.

20- 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി നടത്തിയ ചർച്ചകൾക്ക് എല്ലാം തന്നെ രാഹുൽ ഉത്സാഹവാനായി മറുപടി നൽകി. അത് ഒരിക്കലും ഒരു ചോദ്യോത്തര പംക്തി പോലെയായിരുന്നില്ല, ഒരു ബോർഡ് മീറ്റിംഗ് ചർച്ച പോലെ സജീവമായ ഒന്നായിരുന്നു. മിക്ക ചർച്ചകളിലേക്കും രാഹുൽ കാര്യ ഗൗരവമായി ഇടപ്പെടുകയും മറ്റുള്ളവർക്ക് അവസരം നൽകുകയും ചെയ്തു. ചിലപ്പോഴെല്ലാം അദ്ദേഹം മറുചോദ്യങ്ങൾ ഉതിർത്തു. കാര്യങ്ങളെ ഏകാഗ്രതയോടെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളെയാണ് ഞാൻ അവിടെ കണ്ടത്.

ഒരു ദേശീയ നേതാവാകാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ആഗോള വീക്ഷണം ഉണ്ടാകേണ്ടതുണ്ട്- രാഹുലിന് ഉറപ്പായും ആ നേതൃത്വഗുണമുണ്ട്.

അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ആ 90 മിനിറ്റുകളിൽ ഞങ്ങൾക്കും അങ്ങനെ ഒന്ന് ആർജ്ജിക്കുന്നതിൽ രാഹുൽ വിജയിച്ചു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണണം, ഞാൻ ഉന്നയിച്ച ഒരു വിഷയം വീണ്ടും ചർച്ചയ്ക്ക് വന്നപ്പോൾ രാഹുൽ എന്റെ നേരെ നോക്കി അഭിപ്രായം പറയുവാൻ ആവശ്യപ്പെട്ടു. ഒരു നേതാവായി രാഹുൽ എങ്ങനെയൊക്കെയാണ് തീരുമാനമെടുക്കുന്നത് എന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു. തുടർന്നുള്ള സംവാദവും ഇത് തെളിയിക്കുന്നതായിരുന്നു.

എനിക്ക് കൗതുകം തോന്നിയ ചില കാര്യങ്ങളുമുണ്ട്. അവിടെയുണ്ടായിരുന്ന പലരും അദ്ദേഹത്തെ രാഹുൽ ‘ എന്നു മാത്രമാണ് സംബോധന ചെയ്തത്, പക്ഷെ അദ്ദേഹം അതൊന്നും ശ്രദ്ധിച്ചതായി പോലും തോന്നിയില്ല. ഒടുവിൽ, പറയട്ടെ…. ഞാൻ ആദ്യം തന്നെ ശ്രദ്ധിച്ച എന്നാൽ മറ്റുള്ളവർ ഒരു പക്ഷെ പ്രാധാന്യം നൽകാതിരിക്കുന്ന വളരെ ചെറിയ ഒരു കാര്യമുണ്ടായിരുന്നു.

അവതാരകനായും, ടിവി മാധ്യമ പ്രവർത്തകൻ എന്ന നിലയിലും ഞാൻ ഉന്നതരുടെയും അഭിമുഖം എടുത്തിട്ടുണ്ട്. അവരാരും സാമാന്യ മര്യാദയുടെ പേരിൽ പോലും ഒരു ഗ്ലാസ് വെള്ളം ഓഫർ ചെയ്തിട്ടില്ല. അതു കൊണ്ടായിരിക്കണം ഹാളിലേക്ക് കടന്നയുടൻ ” നിങ്ങൾക്ക് ഞാൻ ഒരു ഗ്ലാസ് ചായ എത്തിക്കട്ടെ?” എന്നു രാഹുൽ ചോദിച്ചത് എനിക്ക് വളരെ സന്തോഷകരമായി തോന്നിയത്.

ഞങ്ങൾ ഓരോരുത്തർക്കും ഒപ്പം രാഹുൽ ഫോട്ടോയ്ക്ക് പോസ് ചെയ്താണ് യോഗം അവസാനിച്ചത് ആ 90 മിനിട്ടുകള്‍ രാഹുലിനൊപ്പം ചെലവഴിച്ചതില്‍ നിന്നും അദ്ദേഹത്തെ നിരീക്ഷിച്ചതില്‍ നിന്നും ഞാന്‍ വിലയിരുത്തുന്നത് ഇതാണ്- അതീവ നൈര്‍മല്യമായ, സമകാലീന ഇടപെടലുകള്‍ നടത്തുന്ന, ദ്രുതനീക്കങ്ങള്‍ ഉള്ള മാന്യനായ ഒരാള്‍!

ഒരു നല്ല നേതാവകുന്നതിനു മുന്പായി ഒരാള്‍ നല്ല മനുഷ്യനാകണം. രാഹുല്‍ അങ്ങനെയൊരാളാണ്. ഒരു ഡ്രിങ്ക്സ് എടുത്തു ചുറ്റിത്തിരിയാന്‍ തിരഞ്ഞെടുക്കുന്ന സുഹൃത്തിനെ പോലെ വളരെ പ്രിയപ്പെട്ട സാധാരണക്കാരനായ ഒരാള്‍! മാധ്യമങ്ങളാണ് ഒരു രാഷ്ട്രീയക്കാരന്‍റെ ഇമേജ് വരച്ചിടുന്നത്. രാഹുലിനും അങ്ങനെ ഒരു ഇമേജ് ഉണ്ട്. എന്നാല്‍ എനിക്ക്, രാഹുലിനെ ആ ഇമേജില്‍ നിന്നും തുലാം വിഭിന്നമായ ഒരാളായിട്ടാണ് അനുഭവപ്പെട്ടത്.

(തക്സൂത്രാ എഡിറ്ററായ ലേഖകന്‍ ബി ജെ പി – ആര്‍ എസ് എസ് അനുഭാവിയായ മാധ്യമപ്രവര്‍ത്തകനാണ്)

×