Advertisment

ബിപി നോക്കാനുണ്ടോ ബിപി? ബിപി നോക്കാനുണ്ടോ....? കുത്തിവയ്ക്കാൻ ഉണ്ടോ? കുത്തിവയ്ക്കാൻ?

author-image
admin
New Update

- ഡോ.സുൽഫി നൂഹു

Advertisment

publive-image

മീദ് ജനലിലൂടെ നോക്കി.

ഈ ഡോക്ടർ ഇതുവരെ പോയില്ലേ?

ഇവിടെ ആർക്കും കുത്തിവയ്ക്കാനും

ബി പി നോക്കാനും ഇല്ലെന്ന് പറഞ്ഞു രാവിലെ ഇറക്കിവിട്ടതാ !വീണ്ടും വന്നിരിക്കുന്നു ...! ശല്യം...!

രാവിലെ കുറെ എണ്ണ൦ ഇറങ്ങും ഡോക്ടർമാരാത്രെ !

നരച്ച ഓവർകോട്ടും തലയിൽ ചുവടുമായി .എംബിബിഎസ് കഴിഞ് എംഡിയും കഴിഞ്ഞതാണത്രേ !

സൂപ്പർ സ്പെഷ്യാലിറ്റിയും കഴിഞ്ഞ് മെഡിക്കൽ കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അയൽവാസിയായ ,പ്രൊഫസർ ആയ ഡോക്ടറെ കഴിഞ്ഞദിവസം ഇനി ഇപ്പൊ ഇവിടെ ജോലിയില്ല എന്നു പറഞ്ഞു ഇറക്കിവിട്ടു ,അടുത്ത ജംഗ്ൻഷനിലെ മെഡിക്കൽ കോജിൽ നിന്നും . ചുമ്മാ ചൊറിയും കുത്തി അപ്പുറത്ത് വീട്ടിൽ ഡോക്ടർ ഇരിക്കുമ്പോൾ ആണ് ബിപി നോക്കാനുള്ള ഇവറ്റകളുടെ വരവ് .

രാത്രി കക്കാൻ ഇറങ്ങുമോ ആവോ ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത കാലം.. ....ഹമീദ് മുറുമുറുത്തു

അടച്ചിട്ട ഗേറ്റ് തുറന്ന് ഡോക്ടർ കോളിംഗ് ബെൽ അടിക്കാൻ തുടങ്ങിയിരിക്കുന്നു ഹമീദ് ദേഷ്യത്തോടെ വാതിൽ തുറന്നു .

"കടന്നു പൊക്കോളണം !കണ്ടു പോയേക്കരത്‌ ഇവിടെ "

തലയിൽ ബിപി അപ്പാരറ്റസ്സും പോർട്ടബിൾ എക്സ്റേയും പോർട്ടബിൾ അൾട്രാസൗണ്ടും അടങ്ങിയ വലിയ ചുമടുമായി ഡോക്ടർ നിസംഗതയോടെ നിർവികാനായി അടുത്ത വീട് ലക്ഷ്യമാക്കി നടന്നു .

ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞോട്ടെ, ഒട്ടും അവിശ്വസനീയം അല്ലാത്ത ഒട്ടും അതിശയോക്തി കലരാത്ത സംഭവ്യമായ കാര്യം മാത്രമാണ് മുകളിലെ വിവരണം സൂചിപ്പിക്കുന്നത്!!

ഇത് 2018 നവംബർ . കേരളത്തിലെ ഡോക്ടർമാരുടെ എണ്ണം അറുപത്തി അയ്യായിരം .

അതായത് 500 ആൾക്കാർക്ക് ഒരു ഡോക്ടർ .കുറച്ചു കൊല്ലം കൂടി കഴിഞ്ഞാൽ 200 പേർക്ക്‌ ഒരു ഡോക്ടർ വീതമാകും

അതായത് സാധാരണ ഒരു ആയിരം വീടുള്ള ചെറുതല്ലാത്ത ഒരു റെസിഡൻഷ്യൽ ലൈനിൽ കുറഞ്ഞത് 5 എംബിബിഎസ് ഡോക്ടർമാർ !

കേരളം എത്ര മനോഹരം ആകാൻ പോകുന്നു എന്ന് സന്തോഷിക്കാൻ വരട്ടെ!

ഇത്രയേറെ ഡോക്ടർമാർ ഉണ്ടാകുന്നത് കേരളത്തിന് നല്ലതോ ചീത്തയോ എന്നതാണ് പ്രസക്തം. ഇത് കേരളത്തിലെ ഡോക്ടർമാരുടെ തൊഴിലില്ലായ്മ പ്രശ്നം മാത്രമായി കാണുന്നത് അബദ്ധജഡിലമായ തീരും .

കാരണം ഒരു ഡോക്ടറെ സൃഷ്ടിക്കുവാൻ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആണെങ്കിൽ ചെലവാക്കുന്ന തുകയും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ചിലവാക്കുന്ന കോടിക്കണക്കിന് രൂപയും പാവം വിദ്യാർത്ഥിയുടെ കാൽനൂറ്റാണ്ട് പ്രയത്നവും തീർത്തും ഉപയോഗശൂന്യമാകുന്നതു അഭികാമ്യമല്ല.

ഇപ്പോൾ നിലവിലുള്ള മുപ്പത്തിരണ്ട് മെഡിക്കൽ കോളേജുകൾ കൂടാതെ വിദേശരാജ്യങ്ങളിൽ നിന്നും കൂടി പഠിച്ച് ഇറങ്ങുന്ന ഡോക്ടർമാർ എന്ന വിളിക്കുന്ന വരെയും കൂട്ടിയാൽ എഞ്ചിനീയറിംഗ് പഠന മേഖലയിൽ ഉണ്ടായ തൊഴിലില്ലായ്മയും നിലവാരത്തകർച്ചയും മെഡിക്കൽ രംഗത്ത് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നുള്ളത് അതിശയോക്തി അല്ല തന്നെ .

എൽകെജി മുതൽ പഠനത്തിൽ വ്യാപൃതരാവുകയും പത്താംതരം കഴിയുമ്പോൾ എൻട്രൻസ് കോച്ചിംഗ് സെൻറിൽ രാപകലില്ലാതെ പരിശീലനം നേടുകയും ചെയ്യുന്നവർക്കുണ്ടാകുന്ന ദുർവിധി കേരള സമൂഹം മുൻകൂട്ടി കാണേണ്ടിയിരിക്കുന്നു.

ഏതാണ്ട് 600 സീറ്റുകളും അഞ്ച് മെഡിക്കൽ കോളേജുകളും കടന്ന് 32 മെഡിക്കൽ കോളേജുകളും 4500 മെഡിക്കൽ സീറ്റുകളുമായി മെഡിക്കൽ വിദ്യാഭ്യാസം പുരോഗമന പാതയിൽ ആണ് എന്ന് കരുതുന്നവർ മൂഡ സ്വർഗ്ഗത്തിൽ തന്നെയാണ്

മക്കളെ എങ്ങിനെയെങ്കിലും ഡോക്ടർമാർ ആക്കണം എന്ന് കരുതുന്ന കേരളത്തിലെ പൊതുസമൂഹത്തിന്റെ ചിന്താഗതി മാറിയേ തീരൂ ..

കഠിനാധ്വാനം ചെയ്യുവാനും രോഗിയെ സ്നേഹത്തോടെ ദയയോടെ പരിചരിക്കുവാനുള്ള മനസ്സാക്ഷിയും ഉള്ളവർ മാത്രം കടന്നു വന്നാൽ മതി മെഡിക്കൽ രംഗത്തേക്ക്

ഒരുപക്ഷേ ലോകത്ത് നിലവിലുള്ള ഏറ്റവും കാഠിന്യമുള്ള കോഴ്സുകളിൽ ഒന്നായ എംബിബിഎസ് വെറുതെ നേടിയെടുക്കാം എന്ന് കരുതുന്നത് മൗഢ്യം തന്നെയാണ്

ഇനി കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതിന് മുൻപ് ആയിരം വട്ടം ആലോചിക്കണം എന്ന് തന്നെയാണ് ചൂണ്ടി കാണിക്കുവാൻ ഉള്ളത്.

ഉള്ള കോളേജുകളിൽ പലതും അടച്ചുപൂട്ടുമെന്ന് ഉള്ളത് ഒരു യാഥാർത്ഥ്യമാണ് .പത്തും ഇരുപതും കൊല്ലം പ്രവർത്തനപരിചയമുള്ള പ്രൊഫസർ മാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മെഡിക്കൽ കോളേജുകൾ.രോഗികളും മരുന്നുകളും തുടങ്ങി കെട്ടിടം പോലും പൂർത്തിയാകാത്ത മെഡിക്കൽ കോളേജകൾ നിരവധി യാണ് .

ഇനിയിപ്പോ വിദേശരാജ്യങ്ങളിലെ കോളേജുകൾ രേഖകളിൽ മാത്രം ഉതകുന്ന അത്ഭുതങ്ങളാനോ എന്ന് പോലും പരിശോധിക്കേണ്ടിയിരിക്കുന്നു

എന്നാൽ ഭാരതത്തിലെ മറ്റു പല സംസ്ഥാനങ്ങളുടെയും സ്ഥിതി തീർത്തും വ്യത്യസ്തമാണ്. ജനിച്ചു മരിക്കുന്നതിനിടെ ഒരു ആധുനിക വൈദ്യശാസ്ത്ര ശാഖയിലെ ഡോക്ടറെ കാണാതെ ,കാണാൻ കഴിയാതെ പോകുന്നവർ നിരവധി ആണത്രേ പലസംസ്ഥാനങ്ങളിലും.

അതായത് കേരളത്തിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളിൽ 100 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ പോലും ഇതു പരിഹരിക്കാൻ കഴിയില്ല .

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ചേരേണ്ട പാഠ്യപദ്ധതിയാണ് എംബിബിഎസ്

തിരിച്ചറിവ് ഉണ്ടാകേണ്ടത് വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപകർക്കും രക്ഷകർത്താക്കൾക്കും കൂടെയാണ്

സ്വാഭാവികമായും ഡോക്ടർമാർ കൂടിയാൽ നന്നല്ലെ എന്നുള്ള ചോദ്യം തള്ളിക്കളയേണ്ടത് തന്നെയാണ്.

ഡോക്ടർമാർ ഉണ്ടാക്കുവാൻ രാജ്യം ചെലവിടുന്ന തുക , തള്ളിക്കളഞ്ഞാൽ പോലും ലക്ഷ്യബോധമില്ലാത്ത വിദ്യാഭ്യാസ നയങ്ങൾ രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളത് വളരെ പ്രസക്തം തന്നെയാണ്.

Advertisment