Advertisment

ന്യായീകരണ തൊഴിലാളികള്‍ അവരുടെ ജോലി തുടരട്ടെ ! എന്ത് ചെയ്യണമെന്നു പറയാനും കടക്ക് പുറത്ത് പറയാനും ആരുമില്ലാതെ സഹജീവികളെ കൈ പിടിച്ചുയര്‍ത്താന്‍ കൈയ്യും മെയ്യും മറന്നിറങ്ങിയവര്‍ക്ക് നിങ്ങളുടെ വാക്കുകള്‍ പുല്ലാണ് !

New Update

ലോകം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് മലയാളക്കര സാക്ഷ്യം വഹിച്ചത് എന്ന് പറയാതെ വയ്യ. ഇത്രയും വലിയ പ്രളയക്കെടുതി ഉണ്ടായിട്ടും മനോധൈര്യം കൈവിടാതെ സഹജീവികളോടുള്ള പ്രതിബദ്ധതയും കാരുണ്യവും കൊണ്ട് സ്വന്തം ജീവിതം പണയം വച്ചുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടന്നത്.

Advertisment

ഇതിന്റെ അവകാശികളാകാന്‍ ഭരണപക്ഷമോ പ്രതിപക്ഷമൊ ശ്രമിക്കേണ്ട. നിങ്ങള്‍ ന്യായീകരണ തൊഴിലാളികളെ കൊണ്ട് പറ്റുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ തുടരുക. രക്ഷാപ്രവര്‍ത്തകരുടെ സഹായം കൊണ്ട് ജീവന്‍ തിരിച്ചു പിടിച്ചവരുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നതും സഹജീവി സ്നേഹത്തിന്റെ വലിപ്പം എത്ര എന്നുള്ളത് .

publive-image

മലയാളി അവന്‍റെ ബുദ്ധിവികാസത്തിലൂടെ ആര്‍ജിച്ച കരുത്താണിത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷാ പ്രവര്‍ത്തനത്തിറങ്ങിയവരില്‍ വലിയ പങ്ക് യുവജനങ്ങളായിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. അവരോടൊപ്പം കടലിനോടു മല്ലടിക്കുന്ന മലയാളികളുടെ അഭിമാനമായ മത്സ്യത്തൊഴിലാളികളും.

ആരുടെയും കമന്റുകളോ നിര്‍ദ്ദേശങ്ങളോ ഉത്തരങ്ങളോ ഒന്നും നോക്കാതെ അത് ശ്രവിക്കാതെ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്നത് സ്വന്തം സഹോദരങ്ങളാണ് എന്ന തിരിച്ചറിവോടുകൂടി പെരുമാറിയ ഇക്കൂട്ടരാണ് ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചവര്‍.

ഇനി പറയട്ടെ, ആരുടേയും നിര്‍ദ്ദേശ പ്രകാരമോ ആഹ്വാനങ്ങളോ ഉണ്ടായിട്ടല്ലായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. രക്ഷപെട്ടുവന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കാന്‍ തയാറായി നമ്മുടെ യുവതികളും യുവാക്കളും. അതില്‍ കോളേജ് കുമാരികളും കുമാരന്മാരും ഉള്‍പ്പെടുന്നു.

publive-image

ഇതിനു മുന്‍പെങ്ങും ഒരു ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ ട്രെയിനിംഗുകളിലോ പ്രളയക്കെടുതികളിലൊ മുന്‍ പരിചയം ഉള്ളവരല്ല ഇവരാരും. ഒരു ക്യാമ്പില്‍ പോലും ഒരു ഭക്ഷണ കുറവോ അടിസ്ഥാന സൌകര്യ കുറവോ ഉള്ളതായി കേള്‍ക്കാന്‍ സാധിക്കാത്ത വിധമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.

അതുപോലെ തന്നെ സ്വയം സന്നദ്ധതയിലാവും പകലും കഷ്ടപ്പെട്ട ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ കുടുംബിനികള്‍ ലോകം ഇന്ന് കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്.

ഇത്രയും വലിയ പ്രളയ കെടുതിയില്‍ മനസ് കേരളത്തിലും ഉടലുകള്‍ പ്രവാസത്തിലും വച്ച് പ്രവര്‍ത്തിച്ച പ്രവാസികള്‍.  വെള്ളം ഇറങ്ങിയപ്പോള്‍ തന്നെ പ്രതിഫലനങ്ങള്‍ കണ്ട് തുടങ്ങി.

മലയാളി പൂര്‍വ്വ സ്ഥിതിയിലേക്ക് എത്താന്‍ തുടങ്ങിക്കഴിഞ്ഞു. പൈസയെന്നത് ഒരു പ്രശ്നമല്ലാത്ത രീതിയില്‍ ആണ്. ദുരിതാശ്വാസ നിധി വിതരണത്തിന് മുമ്പ് തന്നെ കാര്യങ്ങള്‍ എല്ലാ ക്യാമ്പുകളിലും നിത്യോപയോഗ സാധനങ്ങളുടെ കരുതല്‍ ശേഖരം ഉള്ളതായി ആണ് അറിയപ്പെടുന്നത്.

publive-image

പ്രവാസ ലോകത്ത് നിന്നും തങ്ങളുടെ നാടിന്റെ പുനരധിവാസത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ പ്രാദേശിക സമിതികള്‍ വഴിയായും സംഘടനകള്‍ വഴിയായും നടപ്പാക്കാനുള്ള കിട മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഘോഷങ്ങള്‍ എല്ലാം മാറ്റിവച്ച് അവരവരുടെ നാടുകളിലേക്ക് ദുരിതം അനുഭവിക്കുന്നവരുടെ കൈകളില്‍ നേരിട്ട് ലഭിക്കത്തക്ക രീതിയിലുള്ള പദ്ധതികള്‍ക്കാണ് രൂപം കൊള്ളുന്നത്.

കൃഷി നഷ്ടപ്പെട്ടവര്‍ക്ക് കൃഷിയിറക്കാനുള്ള സൗകര്യം, ബിസിനസ് നഷ്ടപ്പെട്ടവര്‍ക്ക് അത് തുടങ്ങാനുള്ള പദ്ധതികള്‍, ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലികള്‍ നഷ്ടപ്പെട്ടുവെങ്കില്‍ അത് വാങ്ങി നല്‍കാന്‍ ഉള്ള പദ്ധതികള്‍.. അങ്ങനെ പോകുന്നു പദ്ധതികള്‍.

പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ നിങ്ങളെ ജനം വെറുത്തു തുടങ്ങി. അതിന്റെ പ്രതിഫലനമാണ് യുവജനങ്ങളില്‍ അരാഷ്ട്രീയവാദം കൂടുന്നതിന് കാരണവും. ഇത് നിങ്ങള്‍ മനസിലാക്കുക.

publive-image

നിങ്ങള്‍ വെള്ളത്തില്‍ കളിക്കുന്ന ഫോട്ടോകളും അരിച്ചാക്കിനിടയില്‍ കിടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എം പിയെയും, വെള്ളത്തില്‍ തുഴയുന്ന എംപിയെയും ഒക്കെ സോഷ്യല്‍ മീഡിയ വഴി ജനം കാണും.

ഉടുപ്പില്‍ ഒരു തുള്ളി വെള്ളം പറ്റാത്ത, ചെളി പറ്റാത്ത രാഷ്ട്രീയ കോമരങ്ങളുടെ ആട്ടങ്ങളും ജനം കണ്ടുകഴിഞ്ഞു.  ഇനിയും അവകാശങ്ങള്‍ക്കായി ന്യായീകരണ തൊഴിലാളികളെ കൊണ്ട് പോസ്റ്റുകള്‍ ഇടുവിച്ച് നിങ്ങള്‍ സായൂജ്യം അടയുക.

രക്ഷാ പ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളും അവരുടെ ജോലികള്‍ നല്ല രീതിയില്‍ ചെയ്തു. 'കടക്ക് പുറത്ത്' എന്ന് പറയാന്‍ ആരും ഇല്ലാതിരുന്നതും ആശ്വാസം. എല്ലാവരും പുശ്ചിച്ചു തള്ളിയ സോഷ്യല്‍ മീഡിയകള്‍ ആയിരുന്നു ഇത്രയും വേഗതയില്‍ ഈ പ്രളയക്കെടുതിയില്‍ യുവാക്കളുടെ പ്രവര്‍ത്തനങ്ങളെ വേഗതയില്‍ ഏകോപിപ്പിക്കാന്‍ ഇടയാക്കിയത് എന്നും പറയാതെ വയ്യ.

publive-image

ന്യായീകരണ തൊഴിലാളികള്‍ അവരുടെ ജോലി തുടരട്ടെ. മലയാളിയുടെ ഈ സഹജീവി സ്നേഹവും കൂട്ടായ്മയും ഇനിയും വളര്‍ന്നു പന്തലിക്കട്ടെ. ഈ പ്രളയ ദുരിതത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അശ്രു പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അവരുടെ കുടുംബത്തിന്റെ വേദനകളില്‍ പങ്കുകൊണ്ട് അവരെ നമ്മുടെ സഹോദരങ്ങളായി കണ്ടുകൊണ്ട് .....

Advertisment