Advertisment

വൈകിവന്ന തിരിച്ചറിവ് ...

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

2005 ജനുവരി മുതൽ 2012 സെപ്റ്റംബർ വരെ ഉള്ള 7 വർഷം കേരളത്തിൽ നടന്ന ഹർത്താലുകളുടെ എണ്ണം 363. ഇതിൽ 70 ശതമാനം ഹർത്താലുകളും നടത്തിയത് ആരാണെന്നു പറയാതെ തന്നെ ജനങ്ങൾക്ക് നന്നായി അറിയാം.

Advertisment

അന്ന് കേരളത്തിൽ മൂക്കിനും മൂലയിലും മാത്രം ഒന്നോ രണ്ടോ ഹർത്താലുകൾ നടത്തിയിരുന്ന പാർട്ടിയാണ് ബി ജെ പി യും, ബി എം എസ്സും. ഹർത്താലുകൾ മൊത്തവ്യാപാരം നടത്തിയിരുന്നത് സി പി എം,ഡിവൈ എഫ് ഐ, സി ഐ ടി യുക്കാരും.

publive-image

കൊണ്ഗ്രെസ്സ് ,ഐ എൻ ടി യു സി, യൂത്തന്മാർ പണ്ടേ ഈ കാര്യത്തിൽ തണുപ്പന്മാർ ആണ്. സംസ്ഥാന, ദേശീയ പണിമുടക്കുകളും, ബന്ദുകളും, വിദ്യാർത്ഥി സമരങ്ങളും ഈ എണ്ണത്തിന് പുറമെ ആണെന്ന് ഓർക്കണം..

അപ്പൊ പൊതുമുതൽ നശിപ്പിക്കലും, ജനദ്രോഹ നയവും ആണ് ഹർത്താൽ എന്ന് ഇടതു പക്ഷത്തിനും കോൺഗ്രസിനും മനസ്സിലാക്കാൻ, വിവേചനം ഉണ്ടാകാൻ സമയം ആയതു ബിജെ ജെ പി യും അനുകൂല സംഘടനകളും തനിയ്‌ക്കൊപ്പം വളർന്നു എന്ന് സ്വയം മനസ്സിലായപ്പോഴും, തെരുവിൽ നമ്മൾ നടത്തിയിരുന്ന പേക്കൂത്തുകൾ മറ്റുള്ളവരും നടത്തുവാൻ പ്രാപ്തരായി എന്നും, ജനം അവരുടെ ഹർത്താലുകളെയും പേടിച്ചോ അല്ലാതെയോ വിജയിപ്പിക്കുന്നു എന്ന് മനസ്സിലാകുകയും ചെയ്തിരിയ്ക്കുന്നു. എന്തൊരു തിരിച്ചറിവാണ് എന്ന് നോക്കണേ..

ജനങളുടെ പ്രശ്നങ്ങളെ നേരിൽ കണ്ടു പരാതി കൈപ്പറ്റിയ മുഖ്യ മന്ത്രിയെ തെരുവിൽ വളഞ്ഞു കല്ലെറിഞ്ഞ ഇടതു കേമന്മാരുടെ തിരിച്ചറിവ് ഇനി വരുന്ന മൂന്നു വർഷത്തേയ്ക്ക് കൂടി കാണും.

പിന്നെ പട്ടിയുടെ വാലിന്റെ അവസ്ഥയാണ്. കേരളത്തിലെ വ്യാപാരി വ്യവസായി, തയ്യൽ തൊഴിലാളികൾ, സിനിമ ഹോട്ടൽ തൊഴിലാളി സംഘടനകൾ, ഓട്ടോ ടാക്സി സംഘടനകൾ, യാത്ര, ട്രാൻസ്‌പോട്ടിങ് തൊഴിലാളികൾ ചുമട്ടു, കയറ്റുമതി തൊഴിലാളി സംഘടനകളിലെ ഇടതും വലതും മുന്നണികളുടെ അനോഭാവത്തോടെ കീഴിൽ ഉള്ളവർ മാത്രം വിചാരിച്ചാൽ കേരളത്തിലെ ഹർത്താലും, ബന്ദും പാടെ നിന്ന് പോകും എന്നതാണ് യഥാർത്ഥ സത്യം.

അവരെ കൊണ്ട് തീരുമാനം എടുപ്പിയ്ക്കുന്നതു ആരാണെന്നും, എവിടെ നിന്നാണ് എന്നും എല്ലാപേർക്കും നന്നായി അറിയുകയും ചെയ്യാം.

കണ്ണൂരിൽ ആണ് ഏറ്റവും കൂടുതൽ ഹർത്താലും ബന്ദുകളും ഉണ്ടായിട്ടുള്ളത്. മുത്തപ്പനെ മറന്നു ജീവിയ്ക്കുന്ന ഇടതും, വലതും, ബി ജെപിയും കണ്ണൂരിൽ കുറവാണ് താനും . അത് കൊണ്ട് തന്നെ ആണ് കണ്ണൂരിൽ ആദ്യമായി ഒരു ഹർത്താൽ വിരുദ്ധ കൂട്ടായ്മ ഉണ്ടായതും, അതിന്റെ പരസ്യ ബോർഡ് ഇങ്ങനെ ആയതും.(ചിത്രം).

അന്നൊന്നും, പിണറായിയ്ക്കും, ജയരാജനും, കൊടിയേരിയ്ക്കും, ഐസക്കിനും ഒന്നും ഈ ഹർത്താൽ വിരുദ്ധ തിരിച്ചറിവ് ഉണ്ടായില്ല. ഇന്ന് അത് ഉണ്ടായത് കാൽച്ചുവട്ടിലെ മണ്ണ് മതപരമായി ഒളിച്ചു പോകുന്നു എന്ന സെൻട്രൽ കമ്മറ്റിയുടെ കണ്ടുപടുത്തതിൽ നിന്നാണ്.

കാരണം എന്തു മായിക്കൊള്ളട്ടെ താൽക്കാലികം (3 വര്ഷത്തേക്കുകൂടി) എങ്കിലും പാലിച്ചാൽ നന്ന്. ഇനി എങ്കിലും ആത്മഹത്യക്കു മുതിര്ന്നവർ കാവി അടിവസ്ത്രം പോലും ധരിയ്ക്കല്ലേ എന്ന അപേക്ഷ ഉണ്ട്. കാരണം ഒരു കാരണം മതി ഹർത്താലിന്.

ഹർത്താൽ നടത്തുന്നവർ 25 ആം തിയതി മുതൽ 30 ആം തിയതി വരെ ഉള്ള ദിവസങ്ങളിൽ നടത്തണം എന്ന് സർക്കാരും അർത്ഥ ഗര്ഭമായി ആവശ്യപ്പെടുന്നു, ബിവറേജസ് വഴി കോടികളുടെ വരവാണ് സർക്കാരിന് ലാഭക്കുന്നതു എന്നുതുകൊണ്ടു വലിയ മുട്ടില്ലാതെ ശമ്പളം എങ്കിലും നൽകാൻ കഴിയുമല്ലോ.

"വൈകി എത്തിയ കമ്യൂണിസ്റ്റുകാരന്റെ ബുദ്ധിയെയും,വിവേചനത്തെയും നമുക്ക് അഭിനന്ദിക്കാം." കൂട്ടത്തിൽ കേരളത്തിൽ ഹർത്താലുകൾ നിരോധിയ്ക്കണം എന്ന് ആദ്യമായി ആവശ്യം ഉന്നയിച്ച ശശി തരൂരിന്റെ 2005 ലെ അഭിപ്രായത്തെ നമുക്ക് കൂടുതൽ ആയി അഭിനന്ദിയ്ക്കാം.(അന്ന് അതിനെ തള്ളിപ്പറഞ്ഞവർ ആണ് കേരളത്തിലെ പിണറായിയും, ജയരാജനും, കോടിയേരിയും ഉൾപ്പടെ ഉള്ള കമ്യൂണിസ്റ്റുകാർ എന്ന് മറക്കേണ്ട).

തിരുത്തലിലോടെ ആണല്ലോ ഇന്ത്യയിൽ കമ്യൂണിസം നിലനിൽക്കുന്നത് തന്നെ സമാധാനിയ്ക്കാൻ വകനൽകുന്ന ഏക ആശ്വാസം അതാണ്. നമുക്ക് ഈപ്പോഴെടുത്ത തീരുമാനം വീണ്ടും തിരുത്താമല്ലോ.. ""നമോവാകം ""

Advertisment