ജനം കാലത്തിനൊപ്പം, യുവജനത യാഥാർഥ്യങ്ങൾക്കും ഒപ്പം

ജയശങ്കര്‍ പിള്ള
Monday, March 5, 2018

ഇന്ത്യയിൽ ആദ്യമായി ബി ജെ പി യും മാർക്സിസ്റ്റ് പാർട്ടിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ഇതാണ് വിജയം എങ്കിൽ, കേരളത്തിൽ അടി തെറ്റി നിൽക്കുന്നവരും, ബി ജെ പിയും ഒന്നിച്ചു നിന്ന് നേരിടുമ്പോൾ തകരുവാൻ പോകുന്നത് എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ ചേർന്ന് നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ അടിത്തറ ആയിരിയ്ക്കും.

ജന സമ്പർക്ക പരിപാടിയിലൂടെ സാധാരണ ജനങ്ങളുടെ താരം ആയി മാറിയ ശ്രീ.ഉമ്മൻ ചാണ്ടിയെ സ്വന്തം ആപ്പീസിൽ ഉള്ളവരും, കൂടെ നിന്നവരും, സ്വന്തം പാർട്ടിയിലെ ഗ്രൂപ്പുകളും, ഇടതും കൂടി തൂത്തെറിഞ്ഞപ്പോൾ കേരളത്തിൽ രഹസ്യമായി വളർത്തിയത് മൂന്നാം മുന്നണി ആയ ബി ജെ പി യെ ആണ്.

ഒരു തിരി മതി ആളി പടരാൻ എന്ന ഇടതിന്റെ മുദ്രാവാക്യം ആർക്കെങ്കിലും ഒക്കെ ഇനി ഉപകാരപ്പെടും. ചെങ്ങന്നൂരിൽ നടക്കാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പിൽ എ ,ഐ,ഉ ,സു ഗ്രൂപ്പുകൾ ചരട് വലിയ്ക്കുകയാണ്.. കോൺഗ്രസിന്റെ അധഃപതനം ഈ ഗ്രൂപ്പ് കളി കൊണ്ട് മാത്രം ഉണ്ടായ ഒന്നാണ്.

കഴിഞ്ഞ സർക്കാരിനെ തല്ലി കൊഴിച്ചതും ഇടതുമായി ചേർന്ന് ഒരു വിഭാഗം കൊണ്ഗ്രെസ്സ് നടത്തിയ കള്ളക്കളി കൊണ്ട് മാത്രമാണ്. ഇനിയും നിങ്ങൾ ഇടതും വലതും പഠിച്ചില്ല എങ്കിൽ ,തെറ്റ് തിരുത്തിയില്ല എങ്കിൽ വരാനിരിയ്ക്കുന്നതു വലിയ ഒരു ജന മുന്നേറ്റം മാത്രമായിരിയ്ക്കും .

ജനം കാലത്തിനൊപ്പവും,യുവജനത യാഥാർഥ്യങ്ങൾക്കും ഒപ്പം ആണ് ഈ നവ ഭാരതത്തിൽ സഞ്ചരിക്കുന്നത്. അവർക്കു വേണ്ടത് ജീവിക്കാൻ ഒരു നല്ല തൊഴിലും, ആധുനികതകൾ ആസ്വദിക്കാൻ സമ്പത്തും മാത്രമാണ്. രാഷ്ടവും രാഷ്ട്രീയവും പുതു തലമുറയിൽ രണ്ടാം ഇടം മാത്രം ആണെന്ന് അടക്കി ഭരിക്കാൻ, അധികാര കൊതി മൂത്ത എൽ ഡി എഫ്,യു ഡി എഫ് മുന്നണികൾ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിയ്ക്കുന്നില്ല എങ്കിൽ കേരളം ഉൾപ്പടെ ബാക്കി നിൽക്കുന്ന സംസ്ഥാനങ്ങളിൽ കൂടി തൃപുരകൾ ആവർത്തിക്കപ്പെടും.

×