Advertisment

പ്രവാസിയുടെ അന്തരംഗം

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

പ്രവാസത്തിലെ ഓരോ ദിനങ്ങളും അടർന്ന് വീഴുന്നത് നാട്ടിലെ ഓരോ കാര്യങ്ങളെ ഓർത്തുള്ള വ്യാകുതലകളിലൂടെയാണ് . എന്നെങ്കിലും ഇതൊന്നവസാനിപ്പിക്കണമെന്ന് വിചാരിക്കുമ്പോഴേക്കും അടുത്തത് വന്നിട്ടുണ്ടാകും .

പ്രധാനമായും വ്യാകുലതകളിൽ മക്കളുടെയും മാതാപിതാക്കളുടെയും അടുത്ത് നിത്യേന കഴിയാൻ കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ കഴിയുന്നില്ല എന്നതാണ് . ഇത് ജീവിത പരാജയമായി തന്നെ മിക്ക പ്രവാസികളിലും നിലനിൽക്കുകയാണ് . ആഗ്രഹങ്ങൾ ഇല്ലാതില്ല , ആലോച്ചിട്ടൊന്നും ഒരു പോംവഴി തെളിയുന്നില്ല .

എന്തെങ്കിലും തുടങ്ങാൻ എന്തെങ്കിലും കയ്യിൽ വേണം , പാരമ്പര്യ സ്വത്തില്ലാത്തവൻ എന്തെങ്കിലും പറ്റിക്കണ രീതിയിൽ ചെയ്താൽ മാത്രേ വിജയിക്കൂ , അല്ലാത്തതെല്ലാം കടക്കെണിയിൽ വീഴും ആ അനുഭവം ആണ് പ്രവാസം തേടിയതിന്റെ പിന്നിൽ .

മൂത്തമോളെ വലിയ ഇഷ്ടമാണ് , പക്ഷെ ഇന്ന് വരെ മനസ്സ് തുറന്ന് അവളെ കൊഞ്ചിക്കാൻ അഞ്ച് വയസ്സിനു ശേഷം കഴിഞ്ഞിട്ടില്ല , അതോണ്ട് അവളെ ആരും വേദനിപ്പിക്കുന്നത് എനിക്കിഷ്ടവുമില്ല . വലിയ കുട്ടിയായിട്ടും അവളുടെ കളിതമാശകൾ വികൃതികൾ കൂടുകയാണ് ഒന്നിനും മറുപടികളില്ല .

കാലം എന്നെ തോൽപ്പിക്കുന്ന വികൃതികൾ എന്നിലേൽപ്പിക്കുകയാണ് . എല്ലാം അച്ഛനിൽ അവസാനിക്കുന്ന അവളുടെ പ്രവർത്തികൾ അച്ഛന്റെ കൈകളിൽ നിന്നും അകന്നുപോകുമ്പോൾ ഒന്നും തകരരുതേ എന്ന് കരഞ്ഞ് പ്രാർത്ഥിക്കുകയാണ് .

നാട്ടിലേക്ക് എല്ലാം നിർത്തി തിരിച്ചു പോകാൻ കഴിയുന്നില്ല അത്യാഗ്രഹമല്ല ,കടം വീട്ടാൻ എടുത്തത് 9 വര്ഷം .ഇനി എന്തെങ്കിലും നീക്കി വയ്‌ക്കേണ്ടേ? ഒന്നുമില്ലാതെ ചെന്നാൽ ആരും അംഗീകരിക്കില്ല . നീക്കിയിരിപ്പുകൾ വേണം .ഉണ്ടാക്കണം, പറ്റിച്ചിട്ടല്ല കഷ്ടപ്പെട്ട് തന്നെ . ഭാര്യയും ഞാനും കൂടി ഇനിയും എത്രകാലം ഈ പ്രവാസത്തിൽ ഒരുമിച്ചുണ്ടാകും .......ഒന്നുമറിയില്ല ..

എല്ലാത്തിൽ നിന്നും ഇടയ്ക്കൊരു മോചനമായിരുന്നു എഴുത്തുകളും മുഖപുസ്തകത്തിലെ ഒറ്റക്കുള്ള കുത്തികുറിക്കലും അതും ആരൊക്കെയോ കൂടി നശിപ്പിക്കുകയാണ് ..........യാത്ര തുടരുകയാണ് ...പദ്ധതികൾ മനസ്സിലുണ്ടെങ്കിലും സൃഷ്ടിച്ചവന്റെ പദ്ധതികൾ നടക്കട്ടെ . പരിശ്രമങ്ങളുടെ മാറാപ്പിൽ പ്രതീക്ഷകൾ മാത്രം എങ്കിലും വീണ്ടും പ്രതീക്ഷയോടെ ....

Advertisment