Advertisment

വനിതാമതില്‍ പോരാ-വനിതാദുര്‍ഗ്ഗം തന്നെ വേണ്ടിവരും - എസ്. പി നമ്പൂതിരി

author-image
admin
Updated On
New Update

വിഖ്യാതമായ കേരളീയനനവോത്ഥാനപാരമ്പര്യം പ്രതിസന്ധികളെ നേരിടുന്ന ദുഖകരമായ അവസ്ഥയിലൂടെയാണ്‌ നാം ഇന്ന് കടന്നുപോകുന്നത്. അവര്‍ണ്ണര്‍ക്ക് പൊതുവഴിയില്‍ കൂടി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു വേണ്ടി നടത്തിയ സുപ്രസിദ്ധമായ പ്രക്ഷോഭമാണ് പാലിയം സമരം.

Advertisment

publive-image

അതില്‍ പങ്കെടുത്തുകൊണ്ട് ആര്യാപള്ളത്തിന്‍റെയും ഐ സി പ്രിയദത്തയുടേയും നേതൃത്തത്തില്‍ ഒരു വനിതാജാഥ സഘടിപ്പിച്ചിരുന്നു. ജാഥാംങ്ങള്‍ക്ക് പോലിസ്മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. അന്ന് ഈ പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഓളപ്പമണ്ണ എഴുതിയ ഒരു പ്രസിദ്ധകവിതയുണ്ട്. അത് തുടങ്ങുന്നതിങ്ങനെ;

പാണിയില്‍ പാറും കൊടിക്കൂറ പാലിയം

പാത തുറക്കുകി പാട്ടുചുണ്ടില്‍

ഇന്നെന്താണു സ്ഥിതി? ഞങ്ങള്‍ അബലകളാണു’- അശുദ്ധകളാണ്‌ എന്ന് പ്രഖ്യാപിച്ചുകൊണ്ട്, സ്ത്രീസമത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരേ സ്ത്രീകള്‍ തന്നെ തെരുവില്‍ ഇറങ്ങി പ്രകടനം നടത്തുന്നു. നവോത്ഥാന മൂല്യങ്ങളുടെ ഈ അപചയത്തിനെതിരെ കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.

ശബരിമല കേസില്‍ കക്ഷിചേരാന്‍ ഇടയായ ഒരു ഗ്രന്ഥകാരനാണു ഞാന്‍. ശബരിമലയെകുറിച്ച് ഞാന്‍ എഴുതിയ ഒരു ലേഖനമാണ് ഈ കേസില്‍ എന്നെ പങ്കാളിയാക്കിയത്. ഈ സന്ദര്‍ഭത്തില്‍ വനിതാകേരളം തീര്‍ക്കുന്ന പെണ്മതിലിനു സര്‍വാല്‍മനാ പിന്തുണ നല്‍കേണ്ടത് എന്‍റെ കര്‍ത്തവ്യമായി ഞാന്‍ കാണുന്നു.

മതിലുകള്‍ ഇല്ലാത്ത ഒരു നവലോകമാണ് നമ്മുടെ ലക്ഷ്യം. പക്ഷെ ആ ലക്‌ഷ്യം സക്ഷാല്‍ക്കരിക്കുന്നതിനുള്ള ദീര്‍ഘയാത്രയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ട്ടിക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ക്കെതിരെ പ്രതിരോധദുര്‍ഗ്ഗങ്ങള്‍ തീര്‍ക്കേണ്ടിവരും. ഈ പെണ്‍മതില്‍ അത്തരമൊരുന്നതമായ കോട്ട കൊത്തളമായിതീരട്ടെ ! വേണ്ടിവന്നാല്‍ കോട്ടക്കു ചുറ്റും കിടങ്ങും തീര്‍ക്കണം. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ചേ മതിയാവൂ.

Advertisment