Advertisment

'ഉപ്പും മുളകും' പരമ്പരയിലെ കുസൃതി കൂട്ടുകാരൻ

New Update

ൽസാബിത്തിനെ എല്ലാവർക്കും അറിയാം. ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലെ ‘കേശു’ എന്ന് പറഞ്ഞാൽ അറിയാത്തവരും അറിയും. നമ്മുടെ വീടകങ്ങളിൽ കുട്ടികൾ കൂടുന്നിടത്തെല്ലാം അവർ കൂട്ടത്തോടെ കാണാൻ കൊതിക്കുന്നതും ഈ പ്രോഗ്രാമാണ്.

Advertisment

ചില കുട്ടികൾ യുട്യൂബിൽ കയറി കണ്ടഎപ്പിസോഡ് തന്നെ വീണ്ടും കാണും. തികച്ചും സ്വാഭാവികമായ, അഭിനയമെന്നു തോന്നാത്ത നർമമുഹൂർത്തങ്ങളാണ് ഈ പരിപാടിയെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമാക്കുന്നത്.

publive-image

<ഉപ്പും മുളകും കൂട്ടം>

കുഞ്ഞുനക്ഷത്രം

പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂരിൽ താമസം.വീട്ടിൽ ഉമ്മയും ഉമ്മാടെഉമ്മയും മാത്രം.പിതാവ് ഷാജഹാൻ. 2007 മെയ് 8നായിരുന്നു ജനനം. കുഞ്ഞായിരിക്കുമ്പോഴേ പക്വത നിറഞ്ഞ പെരുമാറ്റവും സംസാരവും പ്രകടിപ്പിച്ചിരുന്നു. പ്രമുഖ ചാനലുകളിലെ കുട്ടികളുടെ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായി.

'മക്കളും മാതാപിതാക്കളും' എന്ന ടെലിഫിലിമിലും 'ശബരീഷം'എന്ന ആൽബത്തിലും അഭിനയിച്ച അൽസാബിത്ത് ഫ്‌ളവേഴ്‌സ് ചാനലിലെ കുട്ടിക്കലവറ എന്ന പ്രോഗ്രാമിലൂടെയാണ് 'ഉപ്പും മുളകും'പരമ്പരയുടെ ഭാഗമാകുന്നത്.ഒഡീഷനിൽ വേറെയും നാലുപേരെ പിന്തള്ളിയാണ് അൽസാബിത്ത് ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

എറണാകുളത്ത് വാഴക്കാലയിലെ ഒരു വീട്ടിലാണ് ഉപ്പും മുളകും ലൊക്കേഷൻ. 'ഞങ്ങൾ ഒരു കുടുംബം പോലെയാണ് അവിടെ. ഞാനും ശിവാനിയും നല്ല കൂട്ടുകാരാണ്. അതുകൊണ്ടു തന്നെ ഷൂട്ട് ഇല്ലാതിരിക്കുമ്പോൾ ഒരുപാട് മിസ്സ് ചെയ്യും. ഷൂട്ട് ഉണ്ടാകുമ്പോൾ സ്‌കൂളിലെ കൂട്ടുകാരെയും മിസ്സ്ചെയ്യും. ഞാനും ശിവയുംകുട്ടിക്കലവറ മുതൽ നല്ല കൂട്ടായിരുന്നു. സീരിയലിലും ഞങ്ങൾ എപ്പോഴും ഒന്നാണ്. അത് പോലെ തന്നെയാണ് ലൊക്കേഷനിൽ അല്ലാത്തപ്പോഴും'.അൽസാബിത്ത് പറയുന്നു.

publive-image

<ഉമ്മ ബീനയോടൊപ്പം>

സാബിത്തിനെക്കുറിച്ച് ഉമ്മ ബീനയുടെ വാക്കുകൾ:

മോന് നല്ല കലാകാരനാകാനാണ് ഇഷ്ടം. നാലു വയസ്സുള്ളപ്പോഴാണ് ആദ്യം ക്യാമറക്ക് മുമ്പിൽ വരുന്നത്. സിനിമയോട് താല്പര്യമുണ്ട്. ആറു സിനിമ ചെയ്ത് കഴിഞ്ഞു. മലയാളം, തമിഴ് ചിത്രങ്ങളിലേക്ക് ഇനിയും ക്ഷണമുണ്ട്.

ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ശ്രീനിവാസന്റെ മകനായി അഭിനയിച്ചിട്ടുണ്ട്. അടുത്തുതന്നെ പുറത്തിറങ്ങുന്ന'എന്നോട് പറ ഐ ലവ് യു'എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമുണ്ട്.

സംസാരവും കുസൃതിയുമൊക്കെയായി അവൻ വീട്ടിലും സജീവമാണ്.ഞങ്ങൾ മിക്ക ദിവസങ്ങളിലും കലഞ്ഞൂരിൽ കാണില്ല. എറണാകുളത്താകും. പുറത്തിറങ്ങുമ്പോഴെല്ലാം ആളുകൾ തിരിച്ചറിയാറുണ്ട്. തമിഴ്നാട്ടിൽ പോയപ്പോൾ പോലും ഉപ്പും മുളകിലെ കേശു വല്ലേ എന്നു ചോദിച്ച് ആളുകൾ സെൽഫിയെടുക്കാൻ കൂടെകൂടി.

publive-image

<ലേഖകനൊപ്പം>

പത്തനാപുരംസെന്റ് മേരീസ് റസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസിലാണ് പഠനം. അധ്യാപകരും കൂട്ടുകാരും നല്ല സപ്പോർട്ട് ആണ്. പാഠഭാഗങ്ങളും മറ്റും വാട്സ്ആപ്പിൽ അയച്ചു തന്ന് സഹകരിക്കും.ഇടയ്ക്കുമാത്രമേ ക്ലാസിൽ പോകാൻ കഴിയാറുള്ളൂ.

ഷോർട് ഫിലിമുകളും ആൽബങ്ങളും ഇപ്പോഴും ചെയ്യുന്നുണ്ട്. ഗൾഫ് പ്രോഗ്രാമുകളുമുണ്ട്. വീടിന്റെ സുരക്ഷിതത്വമാണ് എനിക്കും മോനും എപ്പോഴും ഇഷ്ടം. വീട് ജപ്തിയാകുമെന്ന സ്ഥിതിയൊക്കെ ഉണ്ടായിരുന്നു.

ആദ്യം നല്ലപോലെ കടമുണ്ടായിരുന്നു. മോൻ കല രംഗത്ത് അവസരങ്ങൾ കിട്ടിയതോടെ കടങ്ങൾ വീട്ടി. കൊച്ചുവീടും സൗകര്യങ്ങളുമായി. അടുത്തിടെ കാറും വാങ്ങിച്ചു. പ്രോഗ്രാമുകൾക്ക് അതിലാണ് പോകാറ്. എവിടെപ്പോയാലും ഈ വീടും നാട്ടുമ്പുറവുമാണ് എനിക്കിഷ്ടം.

മോൻ കഷ്ടപ്പെട്ട് കിട്ടിയതിനാൽ അവനും ഈ വീടിനോട് ഒരു വല്ലാത്ത ഇഷ്ടമുണ്ട്. ഇവിടെകഴിയാൻ കൂടുതൽ താല്പര്യം തോന്നുന്നു. ലളിതമായ ജീവിതമാണ് ഞങ്ങളുടെ ലക്ഷ്യം. മോൻ കൂടുതൽ കലാപരമായി നീങ്ങുമ്പോൾ ഇനിയുള്ള നാളുകളിൽ നല്ലസ്ഥിതിയിയുണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷ.

Advertisment