സിംപിൾ ലുക്കില്‍ ആലിയ. ഡ്രസിന്റെയും ബാഗിന്റെയും വില കേട്ട് ഞെട്ടി ആരാധകര്‍ !

ഫിലിം ഡസ്ക്
Tuesday, January 8, 2019

ലിയ ബട്ട് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെയും ബാഗിന്റെയും വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വളരെ സിംപിൾ ലുക്കിലായിരുന്നു താരം.

പൂക്കളുടെ ഡിസൈനുള്ള ഒരു നൈറ്റ് സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. കയ്യിലൊരു ബാഗ്. പോണിടെയിൽ മുടിക്കെട്ട്.

കാഴ്ചയിൽ വളരെ സിംപിൾ ആയി തോന്നിച്ച ആ ഇറ്റാലിയൻ ആഢംബര ബ്രാന്റായ ഗൂച്ചിയുടെ നൈറ്റ് സ്യൂട്ടിന്റെ വില 1,80000 രൂപയായിരുന്നു‌. കയ്യിലുണ്ടായിരുന്ന ബാഗും സിംപിള്‍ ആയിരുന്നു. ഈ സെന്റ് ലോറന്റ് റിവ് ഗൌഷേ ബാഗിന്റെ വില 98,000 രൂപയും.

×