ബോളിവുഡ് സുന്ദരിമാര്‍ക്ക് ഇപ്പോള്‍ പ്രണയം മഞ്ഞ നിറത്തോട് !

ഫിലിം ഡസ്ക്
Thursday, May 30, 2019

ഞ്ഞ നിറമാണ് ഇപ്പോള്‍ ബോളിവുഡ് കീഴടക്കുന്നത്. കരീന, പ്രിയങ്ക, ആലിയ, കാജൽ, സാറാ അലിഖാന്, ജാൻവി കപൂർ തുടങ്ങിയ താരങ്ങളൊക്കെയും മഞ്ഞ നിറത്തിലുള്ള ഡ്രസ്സുകളില്‍ തിളങ്ങുകയാണ്.

മഞ്ഞ നിറത്തിലുള്ള പരമ്പരാ​ഗതവും മോഡേണുമായ വ്യത്യസ്ത ഡിസെെനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് താരസുന്ദരികൾ ഇൻസ്റ്റഗ്രാമിൽ ഹിറ്റാണ്. ദീപിക പദുകോണ്‍ ഈയടുത്ത് ധരിച്ച മഞ്ഞ സാരി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞ പ്ലെയിന്‍ സാരിയൊടൊപ്പം മഞ്ഞ ഹൈനെക്ക് ബ്ലൌസാണ് ദീപിക ധരിച്ചത്. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്.

അതേപോലെ മഞ്ഞ നിറത്തിലുള്ള പാന്റിലും ടോപ്പിലും കരീന , കടുംമഞ്ഞ ഗൗണിലും അധികം എംബ്രോയിഡറി വർക്കില്ലാത്ത ചുരിദാറില്‍ കാജൽ, ഇളം മഞ്ഞയിലെ ടോപ്പിൽ ആലിയാ ഭട്ട് , മഞ്ഞയും പച്ചയും ഷേഡുള്ള വ്യത്യസ്തമായ എംബ്രോയിഡറി വർക്കുകളിൽ നിറഞ്ഞ ലഹങ്കയില്‍ ശിൽപാ ഷെട്ടി, ഫ്ലോറൽ വർക്കോടുകൂടിയ മഞ്ഞ ഗൗണില്‍ സോനം എന്നിവര്‍ തങ്ങളുടെ പ്രിയ നിറം മഞ്ഞയെന്ന് എടുത്തുകാട്ടുന്നു.

×