Advertisment

വെയിലേറ്റുള്ള കരിവാളിപ്പ് ഇല്ലാതാക്കാം, മുഖചര്‍മത്തെ തിളക്കമുള്ളതാക്കി മാറ്റാം - ഐസ് ക്യൂബ്സ് ടിപ്സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മുഖചര്‍മത്തെ തിളക്കമുള്ളതാക്കി മാറ്റാന്‍ ഉപയോഗിക്കാം ഐസ് ക്യൂബ്സ്. ഐസ് ക്യൂബ് കൊണ്ടുള്ള സൗന്ദര്യ സംരക്ഷണങ്ങളെക്കുറിച്ചറിയാം;

Advertisment

publive-image

മുഖം തിളങ്ങാനും പെട്ടെന്നു വിയര്‍ക്കാതിരിക്കാനും മികച്ച വഴിയാണ് ഐസ്. മുഖത്ത് ഐസ് കൊണ്ട് ഉരസാം. എന്നാല്‍ ഐസ് നേരിട്ട് മുഖത്തുരസാതെ തുണിയോ മറ്റോ ഉപയോഗിച്ച് കവര്‍ ചെയ്തു വേണം ചെയ്യാന്‍. അല്ലാത്തപക്ഷം ചര്‍മത്തെ അതു വിപരീതമായി ബാധിക്കും.

ഐസ് ക്യൂബ് മികച്ചൊരു ക്ലെന്‍സറിന്റെയും ടോണറിന്റെയും ഗുണം ചെയ്യും. ഒപ്പം സൂര്യതാപമേറ്റ് ഉണ്ടാകുന്ന കരിവാളിപ്പിനെ ഇല്ലാതാക്കാനും ഐസ്‌ക്യൂബ്  കൊണ്ട് ഉരസിയാല്‍ മതിയാകും. വീങ്ങി ക്ഷീണിച്ച കണ്‍തടങ്ങള്‍ ഊര്‍ജസ്വലമാക്കാന്‍ തുണികൊണ്ടു മൂടിയ ഐസ്‌ക്യൂബെടുത്ത് കണ്‍തടങ്ങളില്‍ വെക്കാം.

മുഖക്കുരുവിനെ നീക്കം ചെയ്യാനും മികച്ചതാണ് ഐസ്. ചുവന്നുതുടുത്തു പൊട്ടാറായി നില്‍ക്കുന്ന മുഖക്കുരുവിനു മുകളില്‍ ഐസ് വെക്കുന്നത് അടുപ്പിച്ചു കുറച്ചു ദിവസങ്ങള്‍ ചെയ്തുനോക്കൂ, വൈകാതെ ഫലം കാണും.

വാക്‌സിങ്ങിനും ത്രെഡിങ്ങിനുമൊക്കെ ശേഷം ഐസ്‌ക്യൂബ് വെക്കുന്നതും നല്ലതാണ്.

Advertisment