കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഗൗണില്‍ തിളങ്ങി പ്രിയ. ഇത് ദീപികയുടേതല്ലേയെന്ന്‍ ആരാധകര്‍

ഫിലിം ഡസ്ക്
Monday, January 14, 2019

‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ വാര്യര്‍. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി  ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഒരു ഗൗണാണ് പ്രിയ  ധരിച്ചത്. അത് ദീപിക ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് വിനോദ വെബ്‌സൈറ്റുകള്‍.

2012 ല്‍ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്‌കാരം വാങ്ങാന്‍ എത്തിയപ്പോഴാണ് ദീപിക ഈ വസ്ത്രം ധരിച്ചത്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

×