മഞ്ഞ ഫ്രോക്കില്‍ അതിസുന്ദരിയായി സോനം, വിലകേട്ട് അമ്പരന്ന് ആരാധകര്‍ !

ഫിലിം ഡസ്ക്
Friday, April 26, 2019

ബോളിവുഡ് താരസുന്ദരികളുടെ വസ്ത്രങ്ങളുടെ വില കേട്ട് ആരാധകര്‍ ഞെട്ടാറുണ്ട്. ജിമ്മില്‍ പോകുമ്പോള്‍ പോലും പതിനായിരങ്ങള്‍ വില വരുന്ന വസ്ത്രങ്ങളാണ് താരങ്ങള്‍ ധരിക്കുന്നത്. ഇപ്പോഴിതാ ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്‌നീക്കര്‍ ലോഞ്ച് ചടങ്ങിന് സോനം കപൂര്‍ ധരിച്ച ഫ്രോക്കിനെ ചുറ്റിപറ്റിയാണ് ചര്‍ച്ച പൊടിപൊടിക്കുന്നത്.

ചടങ്ങില്‍ സില്‍വിയ തെരാസ്സി മിയോസോട്ടിസ് ഫ്രോക്ക് ധരിച്ചാണ് സോനം എത്തിയത്. മസ്റ്റാര്‍ഡ് യെല്ലോ നിറത്തിലുള്ള ഫ്രോക്കിന് 980 ഡോളറാണ് വില. അതായത് 67,985 രൂപ. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് സോനത്തിന്റെ വസ്ത്രത്തിന് വില താരതമ്യേന കുറവാണെന്ന് ഫാഷനിസ്റ്റകള്‍ പറയുന്നു.

ബലൂണ്‍ സ്ലീവും ഫ്രണ്ട് ടൈ ബോയുമാണ് ഡീറ്റെയിലിങ്ങും നല്‍കിയിരിക്കുന്ന ഫ്രോക്കില്‍ സോനം അതിസുന്ദരിയായിരുന്നു. മിനിമല്‍ ആക്‌സസറീസ് മാത്രമാണ് സോനം അണിഞ്ഞിരുന്നത് പോണിടെയ്ല്‍ ഹെയര്‍സ്‌റ്റൈലുമായിരുന്നു.

×