കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം തിരിച്ച് നൽകി മാതൃകയായി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, April 5, 2018

കാസറഗോഡ്:  കാസറഗോഡ് നുള്ളിപ്പാടിയിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒന്നേമുക്കാൽ പവനോളം വരുന്ന കൈ ചൈൻ ഉടമസ്ഥന് നൽകി. നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് വരുന്ന വഴിയാണ് അബ്ദുല്ല ആലൂറിന് സ്വർണ്ണാഭരണം കളഞ്ഞ് കിട്ടുന്നത്. കിട്ടിയ ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പാക്കം സ്വദേശി ലിനേഷ് അബ്ദുല്ല ആലൂറുമായി ബന്ധപ്പെട്ട് ആഭരണം കൈപറ്റിയത്.

എസ്കെഎസ്എസ്എഫ് ചെർക്കള മേഖലാ സഹചാരിവിംഗ് സെക്രട്ടറി, സഹചാരിവിംഗ് ജില്ലാ കൗൺസിൽ മെമ്പർ, വേക്കപ്പ് ചാരിറ്റബ്ൾ ട്രസ്റ്റ് മിഡിയ ഹെഡ്, മനുഷ്യാവകാശ സംരക്ഷണ മിഷൻ അംഗം, എസിസി ആലൂർ ഉപദേശക സമിതി അംഗം എന്നിനിലകളിൽ അബ്ദുല്ല ആലൂർ പ്രവർത്തിച്ച് വരുന്നു.

×