Advertisment

വാസ്തുവിദ്യയുടെ മകുടോദാഹരണമായി മധുര മീനാക്ഷി ക്ഷേത്രം

author-image
admin
Updated On
New Update

publive-image

Advertisment

മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

പരാശക്തിയായ പാർവതീദേവിയെ "മീനാക്ഷിയായും", തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.

publive-image

പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്.

ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

publive-image

2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന "ഭൂഗോൾ ചക്രയിലാണ്" അന്തരീക്ഷത്തിലെ "ഓസോണിന്റെ" സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട്.

publive-image

ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ(തൂണുകൾ) ഇവിടെയുള്ളൂ. 1569ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

publive-image

Advertisment