Advertisment

'ലോക കേരളാ സഭ'യെന്ന ധൂർത്ത്‌ ആർക്കുവേണ്ടി?? എന്തിനു വേണ്ടി??

New Update

പ്രവാസി മുതലാളിമാരേയും ഇടത്‌ സഹയാത്രികരേയും കുത്തിനിറച്ചു പാർട്ടി സമ്മേളനം നടത്തുന്ന ലാഘവത്തോടെ കോടികണക്കിനു രൂപാ ധൂർത്ത്‌ അടിച്ചു മാമാങ്കം സംഘടിപ്പിക്കുന്നതുകൊണ്ട്‌ സാധാരണക്കരായ പ്രവാസികൾക്ക്‌ എന്തു ഗുണമാണ് ചെയ്യുന്നത്‌?

Advertisment

പ്രവാസി സമൂഹത്തിനു മുൻപിൽ വികൃതമായികൊണ്ടിരിക്കുന്ന സർക്കാരിന്റെ മുഖം മിനുക്കുന്നതിനുവേണ്ടിയുള്ള അഭ്യാസം പ്രവാസികൾ തിരിച്ചറിയുന്നുണ്ട്‌.

ഇടയ്ക്കിടെ പ്രവാസി പുനരധിവാസത്തെക്കുറിച്ചു സംസാരിക്കുകയും ഒരു നടപടിയും എടുക്കാതിരിക്കുകയും ചെയ്യുന്ന ഈ സർക്കാരിന്റെ കണ്ണ് പ്രവാസികളൂടെ പോക്കറ്റിൽ മാത്രമാണ്.

publive-image

കടുത്ത സാമ്പത്തിക ഞെരുക്ക൦മൂല൦ നിത്യ ചിലവിനുപോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരിന്റെ ഖജനാവിലെക്ക്‌ പ്രവാസികളുടെ പണം നിക്ഷേപിപ്പിക്കുകയെന്ന ഗുഢ ലക്ഷ്യം ഒന്നു മാത്രമാണ് ഇതിന് പിന്നിൽ.

തൊഴിൽ നഷ്ടപ്പെട്ടു തിരികെ വരുന്ന പ്രവാസികൾക്ക്‌ 6 മാസത്തെ ശമ്പളം നൽകുമെന്ന പിണറായി വിജയന്റെ UAE പ്രഖാപനം എന്തായിയെന്ന് സർക്കാർ വെളിപ്പെടുത്തണം.

പ്രവാസി സമൂഹത്തെ മുന്നില്‍ നിര്‍ത്തി 1996 മുതല്‍ നിലനില്‍ക്കുന്ന NORKA വകുപ്പും NORKA roots ഉം പ്രാവസികളൂടെ പ്രതീക്ഷകള്‍ക്കൊപ്പം വളരുന്നില്ല എന്നുമാത്രമല്ല ഇഷ്ടക്കാരെ കുടിയിരുത്തുവാനുള്ള ഒരു സങ്കേതമായി മാറിയിരിക്കുന്നു. പ്രവാസി പെന്‍ഷന്‍ പദ്ധതിയും അനുബന്ധ സംരംഭങ്ങളും 10% പ്രവാസികളിൽ പോലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല.

വകുപ്പിന് പൂര്‍ണ്ണ സമയം മേധാവി ഇല്ലാ എന്നതു മുതല്‍ ഉള്ള ജീവനക്കരുടെ വിദേശ യാത്രയും ധുർത്തൂം നിയന്തിക്കുവാൻ സർക്കാരിനു കഴിയുന്നില്ല.

Roots ന്‍റെ പ്രാധാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഡയരക്ടര്‍മാരില്‍ ഒട്ടുമിക്കവരും അതി സമ്പന്നരായ കച്ചവക്കാരല്‍ നിറക്കപെട്ടിരിക്കുന്നു.

അവർക്ക്‌ കേരളത്തിൽ യാത്രചെയ്യുന്നതിന് വി.ഐ.പി പരിഗണന ലഭിക്കുവാൻ ഈ പദവികൾ ഉപകരിക്കുമെന്നു മാത്രം.

കേരളത്തിലെ പല സര്‍ക്കാര്‍ സമിതികളെയും പറ്റിയുള്ള പരാതി രാഷ്ട്രീയക്കാരുടെ അനിയന്ത്രിത സാനിധ്യമാണ് എങ്കില്‍ ഇവിടെ പൊതു സമൂഹത്തില്‍ പണത്തിന്‍റെ ചിലവില്‍ മാത്രം ശ്രദ്ധിക്കപെടുകയും വിവിധ തരത്തില്‍ കുപ്രസിദ്ധി നേടിയവര്‍ പ്രവാസികളുടെ പ്രതിനിധികളായി NORKA യില്‍ ഉണ്ടായിരിക്കുന്നത് ന്യായീകരിക്കുവാന്‍ രാഷ്ടീയ നേതൃത്വങ്ങള്‍ക്ക്‌ എങ്ങനെയാണു കഴിയുക ?

NORKA യുടെ വൈസ് ചെയര്‍മാന്‍ കസേരയില്‍ ഇരിക്കുന്ന വ്യക്തി പ്രവാസി ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത പഴയ കാല NGO യുണിയന്‍ നേതാവ് മാത്രം.

നാളിതുവരെയുള്ള പ്രവാസികള്‍ക്ക് വേണ്ടി ഈ സർക്കാർ എന്തുചെയ്യതുവെന്നു ഇനിയെങ്കിലും വെക്തമാക്കണം.

ഭരണഘടനപരമായി യാതോരുവിധ അവകാശങ്ങളൂം ഇല്ലാത്ത ഒരു സമിതിയെ ലോക കേരളാ സഭ എന്നു പേരിട്ട്‌ 2 വർഷം കൂടുമ്പോൾ കോടിക്കണക്കിനു രൂപ ധുർത്ത് നടത്തി മാമാങ്കം സംഘടിപ്പിക്കുന്നത്‌ എന്തിനുവേണ്ടി? പ്രവാസികളെ പുനരധിവസിക്കുന്നതിനു പകരം ഇത്തരം കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ തട്ടിപ്പ്‌ പ്രവാസികളുടെ അടുത്ത്‌ വിലപ്പോകില്ല.

കെ. എസ്‌.ശബരിനാഥ്‌ MLA യുടെ FB പോസ്റ്റ്‌ ഈ വിഷയത്തിൽ പ്രവാസികളൂടെ ആശങ്ക ശരിവെക്കുന്നു.

"തിരുവനന്തപുരത്തെ പ്രശസ്തമായ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഈ രണ്ടു ദിവസങ്ങളിൽ ഏകദേശം 250 റൂമുകൾ ലോക കേരള സഭയ്ക്ക് വേണ്ടി സർക്കാർ നോർക്ക മുഖാന്തരം ബുക്ക്‌ ചെയ്തിരിക്കുന്നു എന്നാണ് അറിഞ്ഞത്. ഇതുപോലത്തെ ചിലവുകൾ ചേർന്ന് ഏകദേശം 8 കോടി രൂപയാണ് ലോക കേരള സഭയുടെ നടത്തിപ്പ് ചെലവ് എന്നറിയുന്നു.

ലോക കേരള സഭ എന്നത് ഒരു നല്ല ആശയമാണ്, പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവർ കേരളത്തിന്‌ നൽകുന്ന അനന്തമായ സാധ്യതകളും ചർച്ച ചെയ്യാൻ പറ്റിയ വേദിയാണ്. പക്ഷെ സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന, പെൻഷൻ പോലും നൽകാൻ കഴിയാത്ത ഈ സമയത്തു ഒരു കോർപ്പറേറ്റ് ഇവന്റ് പോലെ / അവാർഡ് നിശ പോലെ കോടികൾ മുടക്കി ഇത്രയും വലിയ ധൂർത്തു നടത്തുന്നത് അനവസരത്തിലല്ലേ ?"

ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭഷണവും പ്രവാസി നേതാക്കൾക്കു നൽകിയാൽ പ്രാവസലോകത്തു ഉയർന്നു വരുന്ന പ്രതിഷേധത്തെ ഇല്ലാതെയാക്കമെന്നാണു ഈ സർക്കാർ കരുതെന്നങ്കിൽ അവർക്ക്‌ തെറ്റുപറ്റി. മൂക്കിനു കീഴിൽ ഓഖി ദുരന്തത്തിൽ കാണാതായവരെഇതുവരെ കണ്ടെത്തുവാനും അവരെ പുനരധിപ്പിക്കുവാനും കഴിയാത്തവരാണ് ലോക കേരളയുടെ പേരിൽ ഈ ധുർത്ത്‌ നടത്തുന്നതെന്ന് കാണാതെ പോകരുത്‌.

എം .എൽ .ഏ യും എം .പിയും ആകാൻ കഴിയാത്ത പ്രവാസി നേതാക്കളെ അവരുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി നിയമസഭ മന്ദിരത്തിൽ കയറാനും ഫോട്ടൊ ഷൂട്ട്‌ ചെയ്യാനും അവസരം ലഭിച്ചു എന്നുള്ളതല്ലാതെ എന്തു ഗുണം ലഭിക്കുമെന്ന് കാത്തിരുന്നു കാണാം.

Advertisment