സര്‍ക്കാരിന് ആയിരം രൂപയ്ക്ക് കിട്ടുന്ന മരുന്ന് പതിനായിരം രൂപയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ച് അറിവുണ്ടോ എന്ന് ജനത്തിന്റെ ചോദ്യം. ഉണ്ടെന്ന് സര്‍ക്കാരിന്റെ മറുപടി. ലജ്ജിപ്പിക്കുന്ന രേഖകളുമായി പൊതുപ്രവര്‍ത്തകന്റെ വീഡിയോ

Saturday, April 7, 2018

മെഡിക്കല്‍ സപ്ലെ കോര്‍പറേഷന്‍ ലിമിറ്റഡിന് വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകന്‍ അയച്ചുകൊടുത്ത ചോദ്യങ്ങളില്‍ ഒന്നായിരുന്നു കോര്‍പറേഷന്‍ വാങ്ങുന്ന മരുന്ന് വിലയും എം ആര്‍ പിയും തമ്മില്‍ പത്തിരട്ടി വരെ വ്യത്യാസം ഉണ്ടെന്നത് അറിയാമോ എന്നത്. അറിയാം എന്നായിരുന്നു ഒരുളുപ്പുമില്ലാതെ കോര്‍പറേഷന്‍ നല്‍കിയ മറുപടി.

400 രൂപയുടെ മരുന്ന് 4000 രൂപയ്ക്കും 1000 രൂപയുടെ മരുന്ന് 10000 രൂപയ്ക്കും എം ആര്‍ പി നിശ്ചയിച്ച് വില്‍പ്പന നടത്തുന്നതിന്റെ പ്രൈസ് ലിസ്റ്റ് ഉള്‍പ്പെടെയാണ് പോതുപ്രവര്‍ത്തകന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

സര്‍ക്കാര്‍ അറിഞ്ഞിട്ടും കണ്ണടച്ച് നടക്കുന്ന ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എം എല്‍ എമാരും ഡോക്ടേഴ്സും ആശുപത്രി നടത്തുന്ന അച്ചന്മാരും സന്യാസിമാരും കെട്ടിപ്പിടിക്കുന്ന അമ്മമാരും എന്തിനാണിങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന് ഇദ്ദേഹം ചോദിക്കുന്നു.

 

×