അന്ന് 39 ഉത്തരേന്ത്യക്കാർക്ക് കിട്ടാത്ത എന്തോ ഒരു പരിഗണനയും കരുതലും അന്ന് മലയാളി നഴ്സുമാർക്ക് കിട്ടി. ആ കരുതലിന്റെ പേരാണ് ഉമ്മൻചാണ്ടി

സാജു സ്റ്റീഫന്‍
Thursday, March 22, 2018

ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് വാർത്തകൾ കണ്ടു.

ഒന്ന്: മലയാളി നഴ്സുമാരെ തട്ടിക്കൊണ്ടുപോയ അതേകാലത്തുതന്നെ ഐഎസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു

രണ്ട്: ഇന്ത്യ-വിൻഡീസ് ഏകദിനം കൊച്ചിയിൽ വേണോ തിരുവനന്തപുരത്ത് വേണോ എന്ന് ഉജ്ജ്വല വാഗ്വാദം നടക്കുന്നു.

ഉമ്മൻചാണ്ടി എന്ന വലിയ മനുഷ്യന്റെ വില ഒരിക്കൽക്കൂടി കേരളം തിരിച്ചറിയുകയാണ്.

മലയാളി നേഴ്സ്മാരെ രക്ഷിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അന്ന് ഒരുപാടുപേർ ഉണ്ടായിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രവർത്തനം ശ്ലാഘനീയമെങ്കിലും ഇവിടുത്തെ സംഘികൾ അതുപയോഗിച്ച് മോദി സ്തുതിയും രാഷ്ട്രീയമുതലെടുപ്പും.  “ഉമ്മൻചാണ്ടി തേജോവധം” നാടകവും നടത്തി.

എന്തുകൊണ്ട് അതേ മോദി അതേ ഇറാഖിലെ അതേ ഐ എസിന്റെ കയ്യിലുള്ള ബാക്കി ഇന്ത്യക്കാരെ രക്ഷിച്ചില്ല. എന്തായാലും ആ 39 ഉത്തരേന്ത്യക്കാർക്ക് കിട്ടാത്ത എന്തോ ഒരു പരിഗണനയും കരുതലും മലയാളി നഴ്സുമാർക്ക് കിട്ടി. ആ കരുതലിന്റെ പേരാണ് ഉമ്മൻചാണ്ടി.

കേരളത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തോടൊപ്പം ഉരുവായ പേരാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം. ഇക്കാലമത്രയും മാറിചിന്തിക്കാൻ മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നില്ല. ഇപ്പോൾ തിരുവനന്തപുരം എന്നൊരു ഓപ്ഷൻ ഉണ്ടായെങ്കിൽ അതിന്റെ പിന്നിൽ ഒരു ഇച്ഛാശക്തി പ്രവർത്തിച്ചിട്ടുണ്ട്. ആ ഇച്ഛാശക്തിയുടെ പേരാണ് ഉമ്മൻചാണ്ടി.

(ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെയും ദേശീയ ഗെയിംസിന്റെയും പേരിൽ ശിവൻകുട്ടിയൊക്കെ ഉന്നയിക്കാത്ത ആരോപണങ്ങളോ സിബിഐ ഉൾപ്പെടെ നടത്താത്ത അന്വേഷണങ്ങളോ ഉണ്ടോ?????)

ഇപ്പോൾ കേരളം പറയുന്നു, “അങ്ങായിരുന്നു ശരി”.

×