നിങ്ങളിലൊരുവനെ കൊന്നാലും, നിങ്ങൾ ഒരുവനെ കൊന്നാലും ഒറ്റക്കുത്തിന് തീർത്താലും വെട്ടി തുണ്ടം തുണ്ടമാക്കിയാലും നഷ്ടം എന്നും ജീവൻ പോയവരുടെ വീട്ടുകാർക്കും ആശ്രിതർക്കും മാത്രമാണ്

അജു ഐസക് പടയാട്ടിൽ
Saturday, July 7, 2018

ട്ടേറെ മഹാരധൻമാരെ കേരളത്തിന് സംഭാവന ചെയ്ത എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർത്ഥിയെ പച്ചക്ക് കുത്തിക്കൊന്ന അതിദാരുണമായ കൊലപാതകം രാഷ്ട്രീയകേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ..

ഇപ്പോൾ ആ ”കൊച്ചുപയ്യനെ” ഒറ്റക്കുത്തിന് കൊന്നേ എന്ന് വിലപിക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളേ…നിങ്ങൾ എത്ര പേരെ ഇതുപോലെ വകവരുത്തിയിരിക്കുന്നു… നിങ്ങളിലൊരുവനെ കൊന്നാലും , നിങ്ങൾ ഒരുവനെ കൊന്നാലും , ഒറ്റക്കുത്തിന് തീർത്താലും വെട്ടി തുണ്ടം തുണ്ടമാക്കിയാലും , നഷ്ടം എന്നും ജീവൻ പോയവരുടെ വീട്ടുകാർക്കും , ആശ്രിതർക്കും മാത്രമാണ്. നിങ്ങൾക്ക് ഈ പേരിൽ കുറെ നാൾ മുതലക്കണ്ണീരൊഴുക്കാം… “രാഷ്ടീയ മൈലേജ്” തട്ടിയെടുക്കാം… അത്ര തന്നെ…!!

പഴയ കൈവെട്ടുകാരാണ് ഈ കൃത്യം നടത്തിയെതെന്ന് പോലീസ് പറയുന്നു… അങ്ങിനെയെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ല… “എന്റെ മതം” എന്ന വെറി പൂണ്ടവർക്ക് ഒരു കൊടിയുടെ “തണൽ” കുടി കിട്ടുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും … “പോത്തിനെന്ത് ഏത്തവാഴ “…!!??

ഇവിടെ സ്വന്തം പാർട്ടി ഭരിക്കുന്നത് കൊണ്ടും , അടുത്തൊന്നും തിരഞ്ഞെടുപ്പ് ഇല്ലത്തത് കൊണ്ടും ചില അന്വേഷണവും ,റെയ്ഡും, അറസ്റ്റും ഒക്കെ നടക്കും… എല്ലാം എതിർശബ്ദങ്ങളും അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന “ആദായവിൽപനയിൽ ” അലഞ്ഞില്ലാതാകും… ഇവര് തമ്മിൽ കെട്ടിപ്പിടിച്ച് , ഉമ്മവെച്ച് ഒരുമിച്ച് ഭരിക്കുകയും ചെയ്യും … താൽക്കാലിക പ്രാദേശീക സഖ്യമാണെന്ന ന്യായവും എഴുന്നുള്ളിക്കും ….!!

ഇനി ഈ വിഷവിത്തുകളെ ഒറ്റപ്പെടുത്താമെന്ന് വിചാരിച്ചാലും നടക്കില്ല…കാരണം സമൂഹത്തിലെ എല്ലാ കലാ സാംസ്കാരിക രാഷ്ട്രീയ പൊതു മണ്ഡലങ്ങളിലെല്ലാം ഇവർ സർവ്വവ്യാപിയായി കഴിഞ്ഞിരിക്കുന്നു….
ചുരുക്കത്തിൽ ഒരാൾക്കൂട്ടത്തിൽ നിന്ന് ഇവരെ വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം ഒട്ടിച്ചേർന്നിരിക്കുന്നു…

അത്കൊണ്ട് തന്നെ ഇവർ ഇനിയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് കൊണ്ടേയിരിക്കും… ഭൂരിപക്ഷ വർഗ്ഗീയതയെന്ന ഭൂതത്തെ തടയാൻ ന്യൂനപക്ഷ വർഗ്ഗീയതയെന്ന ചെകുത്താനെ പ്രോൽസാഹിപ്പിക്കുക എന്ന നയം നിലനിൽക്കുന്നിടത്തോളം ഇത് സംഭവിച്ച് കൊണ്ടേയിരിക്കും … ഇന്ന് ഞാൻ…. നാളെ നീ..

എല്ലാ രാഷ്ട്രീയപ്പാർട്ടികളുടേയും നിർലോഭമായ സഹകരണം തരാതരം പോലെ ലഭിച്ചു കൊണ്ടുമിരിക്കും ….!!

×