Advertisment

വൈറ്റില മേൽപാലം : ഇപ്പോൾ നടക്കുന്ന പണി നിർത്തിവയ്പിച്ച് ഡി എംആർസി യെ പോലുള്ള നിർമ്മാണ കമ്പനികളെ ഏൽപിയ്ക്കണം

New Update

കൊച്ചി:  വൈറ്റില മേൽപാലം എല്ലാവരുടെയും പ്രത്യേകിച്ച് കൊച്ചിക്കാരുടെ ആഗ്രഹമാണ്,സ്വപ്നമാണ്. നഗരവത്കരണം സമ്പൂർണതയിലെത്തണമെങ്കിൽ അടിസ്ഥാന സൌകര്യങ്ങൾ വിശേഷിച്ചും ഗതാഗത സൌകര്യങ്ങൾ കുറ്റമറ്റതാകണമെന്ന് അറിയാത്തവരാണ് ഭരണനേതൃത്വത്തിലുള്ളവരെന്ന് കരുതുന്നില്ല.

Advertisment

കാത്തുകാത്തിരുന്ന് ഇടപ്പള്ളിയിലും പാലാരിവട്ടത്തും മേൽപാലം വന്നു.ഇടപ്പള്ളിയിൽ വേണ്ടത്ര പ്രയോജനം ജനങ്ങൾക്ക് ഉണ്ടായില്ല എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.പാലാരിവട്ടത്തുള്ള മേൽപാലത്തിലൂടെ യാത്ര ചെയ്യുന്നവർക്കറിയാം ആ പാലം പണിയിലെ കൊടിയ അപാകതകൾ.അപ്രോച്ച് റോഡിൽ രൂപപ്പെട്ട വൻ ഗർത്തങ്ങളിൽ,മേൽപാലങ്ങളുടെ ജോയിന്റുകളിലെ വൻവിടവുകളിൽ ചാടിതെറിയ്ക്കുന്ന വാഹനങ്ങൾ സ്ഥിരം കാഴ്ചയാണ്.ആരോട് പരാതിപറയാൻ.ഇതേ അവസ്ഥയാണ് വൈറ്റില ഓവർബ്രിഡ്ജിലെ പാലാരിവട്ടം ഭാഗത്തേയ്ക്കുള്ള പാലത്തിലും.

publive-image

ഈ പറഞ്ഞ പാലത്തിലൂടെ യാത്രചെയ്യുന്ന യാത്രക്കാരിൽ " ഇത്രയും വൃത്തികെട്ട പണി " ചെയ്ത കരാറുകാരനെ കൊണ്ട് ശരിയായരീതിയിൽ പണിചെയ്യിയ്ക്കാൻ അധികാരം ഉള്ളവരുമുണ്ടാകുമല്ലോ.നിസംഗരാകാനല്ല നിങ്ങൾക്ക് ഓണറേറീയവും ശമ്പളവും വാഹനവും മറ്റ് സുഖസൌകര്യങ്ങളും നൽകി അധികാരത്തിൽ എത്തിച്ചത്.

ഇനി ഉദ്യോഗസ്ഥരുടെ കാര്യമെടുത്താൽ അതിലും വലിയ നിസംഗരാണിക്കൂട്ടർ.ആത്മാർത്ഥത ഉള്ള ചിലരൊഴികെ .

ഇത്രയും വൃത്തികെട്ട പണി ചെയ്ത കരാറുകാരൻ തന്നെ അടുത്ത പണി നേടിയെടുക്കുകയും വീണ്ടും ദുരിതം ജനത്തിന് കൊടുക്കുകയും ചെയ്യും.ഇത് കേരളത്തിന്റെ പൊതുശാപമാണ്.

വൈറ്റില മേൽപാലം പണിയിലും ഇക്കൂട്ടരുടെ ഇടപെടലുണ്ടായിട്ടുണ്ടാകാം.മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന,പൂർത്തിയായ പാലം പണികൾ പോയികാണാം.റോഡു നിർമാണം കാണാം.എത്ര കാര്യക്ഷമമായിട്ടും സമയബന്ധിതവുമായാണ് അതൊക്കെ ചെയ്തിരിയ്ക്കുന്നതും പൂർത്തീകരിച്ചിരിയ്ക്കുന്നതും എന്ന് കാണാം.അതിന് വിദേശരാജ്യങ്ങളിൽ പോകണ്ട കാര്യമുണ്ടോ എന്ന് ആലോചിയ്ക്കാം.

വൈറ്റിലയിൽ മേൽപാലം പണിയുന്നതിനുമുൻപ് വിശദമായ പഠനം ഉണ്ടായിട്ടില്ല.ധ്യതിപിടിച്ച് തുടങ്ങിയ നിർമാണപ്രവൃത്തികൾക്ക് പിന്നിൽ തദ്ദേശീയരായ ചിലരുടെ ഇടപെടലുണ്ടായിട്ടുണ്ടാകാം.വൈറ്റിലപോലെ തിരക്കേറികൊണ്ടിരിയ്ക്കുന്ന ജംഗ്ഷനിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരക്കുകളെക്കുറിച്ചോ അത് നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിയ്ക്കുന്നതിനെക്കുറിച്ചോ ആലോചിയ്ക്കാൻ പോലും മിനക്കെടുന്നില്ല ഇവർ.

നഗരവാസികളെ മൊത്തമായി ബാധിച്ചേക്കാവുന്ന പ്രകൃതിദുരന്തങ്ങളോ യുദ്ധമോ ഉണ്ടായാൽ രക്ഷപ്പെടാൻ ആവാത്തവിധം പാവം നഗരവാസികൾ പത്മവ്യൂ

ഹത്തിൽ അകപ്പെട്ടിരിയ്ക്കും.പിന്നെ പരസ്പരം പഴിചാരിയിട്ടോ അനുശോചനമറിയിച്ചതുകോണ്ടോ ധനസഹായം നൽകിയതുകൊണ്ടോ നഷ്ടം നഷ്ടപ്പെട്ടവർക്ക്മാത്രം.

ഇവിടെ ജനങ്ങളും പ്രാദേശികസംഘടനകളും പരിഷത്തുമൊക്കെ നിർദ്ദേശങ്ങളുമായി വരുന്നുണ്ട്.അതൊക്കെ കേൾക്കാമെങ്കിലും വിദഗ്ധരായ മുൻപരിചയമുള്ള കൺസൾട്ടിംഗ് ഏജൻസികൾ ഇന്ത്യയിലും വിദേശത്തും ഉണ്ട്.ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന പേരൊക്കെ കേൾക്കാൻ ഭംഗിയുണ്ടങ്കിലൂം ഈ മേഖലയിലെ പരിചയക്കുറവ് ഗുണനിലവാരമില്ലായ്മയാകാം.

മാതൃകാപരമായ വൻ പ്രോജക്ടുകൾ കേരളത്തിൽ ഉണ്ടായിട്ടില്ലേ.സിയാൽ,കൊച്ചി മെട്രോ.എന്തുകൊണ്ട് ഡിഎംആർസി യെ ഈ പഠനവും നിർമാണവും ഏൽപിയ്ക്കാൻ മടിയ്ക്കുന്നു അല്ലങ്കിൽ എൽ ആൻഡ് ടി പോലുള്ള കമ്പനികളെ ഏൽപിയ്ക്കാമല്ലോ.

കേവലം വൈറ്റിലയിൽ മാത്രം ചുറ്റിത്തിരിഞ്ഞ് വികസനം മുരടിപ്പിയ്ക്കരുത്.അമ്പത് വർഷത്തിനപ്പുറത്തേയ്ക്ക് കൊച്ചി എന്തായിരിയ്ക്കും എന്ന് ചിന്തിച്ച് വേണം ഇനിയുള്ള ഓരോ ചുവടുവയ്പും.

പൂത്തോട്ട,കാഞ്ഞിരമിറ്റം,പിറവം,മുളന്തുരുത്തി,ചോറ്റാനിക്കര,തിരുവാങ്കുളം,പുത്തൻകുരിശ്,കിഴക്കമ്പലം ഇവയൊക്കെ വികസനപരിധിയിൽ കൊണ്ടുവരണം.പുതിയകാവ്,കുരീക്കാട് തുടങ്ങിയ പ്രദേശങ്ങളും ഈ പരിധിയിൽ പെടുത്താം.

ഇരുമ്പനം വിളക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പേട്ട പാലത്തിനപ്പുറം വരെ ചെന്നെത്തുന്ന മേൽപ്പാലം ആയിരിയ്ക്കും വളരെ ഗുണം ചെയ്യുക.എസ് എൻ ജംഗ്ഷനിൽ നിന്നും പുതിയകാവിലേയ്‌ക്കും എരൂരിലേയ്ക്കും മേൽപാലങ്ങൾ ബന്ധിപ്പിയ്ക്കാം.തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് വികസിപ്പിച്ചാൽ കിഴക്കേകോട്ടയിൽ നിന്നും മേൽപാലം ബന്ധിപ്പിച്ച് കോട്ടയത്തുപാറയിലും തിരുവാങ്കുളം മാമലയിലും എത്തിച്ചാൽ തിരക്ക് ഒതുങ്ങും.

എറണാകുളത്തെ ചെറുതും വലുതുമായ എല്ലാ റോഡുകളും മികവുറ്റതാക്കണം.ജംഗ്ഷനുകളിലെ ബസ്സ്റ്റോപ്പുകൾ,ഓട്ടോറിക്ഷാസ്റ്റാൻഡുകൾ തുടങ്ങിയവ മാറ്റണം.അനധികൃത പാർക്കിംഗ് അനുവദിയ്ക്കരുത്.

ഇവയൊക്കെ ചെയ്യിയ്ക്കാൻ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം ഉണ്ടാവേണ്ടിയിരിയ്ക്കുന്നു.

Advertisment