follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

പാക്കിസ്താൻ വിവാദം - തനൂജാ ഭട്ടതിരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വ്യത്യസ്തമാകുന്നു

കൊട്ടാരക്കര ഷാ » Posted : 10/01/2017

പ്രശസ്ത്ത സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ തനൂജാ ഭട്ടതിരിയുടെ ചിന്തയുടെ വ്യത്യസ്ത തലം പുതിയ ചർച്ചകൾക്കു വഴിയൊരുക്കുന്നു.ആ പോസ്റ്റ്‌ ഇങ്ങനെ :-

നമുക്ക് ഒരു കാര്യം ചെയ്താലോ? ഒരു തീരുമാനത്തിലെത്താം.ഒരു മതത്തിൽ ജനിക്കുന്ന കുട്ടി ആ മതത്തിൽ വളരാൻ പാടില്ല. 5 വയസ്സ് വരെ ജാതി മതം ഇല്ലാതെ വളർത്തണം. അതു കഴിഞ്ഞാൽ അച്ഛന്റെയോ അമ്മയുടെയോ അല്ലാത്ത മതത്തിൽ വളത്തiണം 18 വയസ്സിൽ ജനിച്ച മതമൊഴിച്ച് ഏതും സ്വീകരിക്കാം.

വേണമെങ്കിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കാം ഒരു നാട്ടിൽ ജനിച്ചാൽ മറ്റേതെങ്കിലും നാട്ടിലെ ജീവിക്കാവൂ .. സ്വന്തം നാട്ടിൽ ആരും ജീവിക്കാൻ പാടില്ല.ജാതീം മതോം ദേശീയതയും ഒക്കെ പറഞ്ഞ് മനുഷ്യരെ കൊല്ലാതെ കൊന്നും, ശരിക്കും കൊന്നും തുടങ്ങിയാൽ പിന്നെ എന്താപ്പ ചെയ്ക?

എന്തായാലും എല്ലാ മതത്തിലേയും രാജ്യത്തിലേയും മനുഷ്യർക്കെല്ലാം രണ്ടു കാലും രണ്ടു കൈയും മറ്റു അവയവങ്ങളും എല്ലാം ഒരേ പോലെ തന്നെ. അവകൊണ്ടുള്ള ആവശ്യങ്ങളും പ്രയോജനങ്ങളും ഒരുപോലെ. കുഞ്ഞ് മരിക്കുമ്പോൾ ഹിന്ദു അമ്മക്ക് ഇത്തിരി വേദന കൂടുതൽ ഒന്നുമല്ലല്ലോ. ഇന്ത്യാക്കാർക്ക് മാത്രം സംവരണം ചെയ്തതുമല്ല രാജ്യസ്നേഹം പാക്കിസ്ഥാനി കുഞ്ഞിനും അതിന്റെ അമ്മയുടെ മുലപ്പാല് വേണം. ഇപ്പോ കുറേ നാളായി നല്ലതൊന്നും ആലോചിക്കാൻ ആളുകൾക്ക് സമയമില്ല. സർവശക്തിയുമെടുത്ത് പ്രതികരിച്ച് തളരുന്നവർക്ക് എവിടെ പുതുതായി ഒരു നല്ല ഇടക്കം കുറിക്കാൻ സമയം!

ഒരു കൂട്ടം ആളുകൾ മനപൂർവം നല്ല വരെ അസ്വസ്ഥരാക്കി നിഷ്ക്രിയരാക്കുകയാണ്. വൃത്തികെട്ട വർത്തമാനങ്ങൾക്ക് കാതോർക്കാതെ ഈ ഭൂമിയിൽ സമാധാനത്തോടെ എല്ലാവർക്കും ഒത്തൊരുമിച്ചു ജീവിക്കാനുള്ള മാർഗത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം. അതിനിടയിലെ ഇത്തരം അപശബ്ദങ്ങൾ ഗവ്നിക്കാതിരിക്കുക!

സുമേഷ്‌ വൈക്കം എന്നൊരു മിമിക്രി കലാകാരനുണ്ട്‌, മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ഒന്നാം സീസണിലെ ലിറ്റിൽ സ്റ്റാർസ്സ്‌ എന്ന ടീമിലെ അംഗം, വലിപ്പം കൊണ്ട്‌ ചെറുതാണെങ്കിലും ചിന്തകളും, ആശയങ്ങളും, പ്രതികരണങ്ങളുമായെത്താറുള്ള സുമേഷിന്റെ നർമ്മ ഭാവന ഇങ്ങനെ..

"രാജ്യം ഭരിക്കുന്നോരു ഒരു ഹോളിവുഡ്‌ പടം പിടിയ്ക്കാനുള്ള തരപ്പെടുത്തി തരുവാണേലു ഇന്ത്യ വിട്ട്‌ അമേരിക്കയ്ക്കു പൊയ്ക്കോളാം.. എന്നു...

തനൂജ ഭട്ടതിരിയുടെ സവിശേഷ ആശയത്തിനും പ്രതികരിച്ചു കൊണ്ടിരിയ്ക്കുന്നവർ അനവധി.. അതിൽ തനൂജയുടെ പോസ്റ്റിൽ ജോളീ ജോസഫ്‌ പ്രതികരിച്ചതിങ്ങനെയായിരുന്നു

""Hi Thanuja , well said ! i can proudly state that my three daughters are without any religion !!! we allow them to choose but they yet to choose ...!!!!! They didn"t follow my Christianity or my lady"s Hinduism , may be they follow True Islam !!! you never know ...we respect in "" FAITH "" not religion ...!! JAI HIND !

ജോളീ ... എനിക്കഭിമാനമുണ്ട്.എന്റെ മക്കളും അങ്ങനെ തന്നെ എന്നു മാത്രമല്ല അവർ ഇത്തരം വട്ടങ്ങളിൽ നിന്ന് എന്നേ പുറത്ത് കടന്നവരാണ്. സത്യം പറഞ്ഞാൽ ഞാൻ പഠിച്ചത് ഏറേയും അവരിൽ നിന്നാണ്..
എന്നായിരുന്നു തനൂജ ഭട്ടതിരിയുടെ മറുപടി പ്രതികരണം.

"എങ്ങാണ്ടു നിന്നു വന്നവമ്മാർക്കു എറങ്ങി പോകാൻ പറയാൻ എന്താണവകാശം? അങ്ങനെ പോകാനാണെങ്കിൽ ദളിതർ ഒഴികെ ബാക്കി മുഴുവൻ പേരും രാജ്യം വിടേണ്ടി വരുമെന്നാണു"" ഷോർട്ട്‌ ഫിലിം സംവിധായകൻ സനൽ തിരുവല്ല തന്റെ വാളിൽ കുറിച്ചിട്ടത്‌.

അങ്ങനെ നാനാത്വത്തിൽ എകത്വം എന്ന ആപ്ത വാക്യം ഉറപ്പിച്ചു പറയും പോലെ ഈ വിഷയത്തിൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ എല്ലാ വിഭാഗം ആളുകളുടെയും പ്രതികരണം നിറയുകയാണു. മത ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം കരിനിയമങ്ങൾ ചുമത്തുമ്പോഴും നിഷ്ക്രിയത്വം പാലിക്കുന്ന ഭരണകൂട മൗനാനുവാദതോടുള്ള പ്രതിഷേധങ്ങൾ തുടരവെയാണു, ഇത്തരമൊരു പരാമർശ്ശം വിവാദമാകുന്നത്‌ എന്നതും ശ്രദ്ധേയമാണു.

ഇവിടെ തനൂജ ഭട്ടതിരിയുടെ വരികളിലെ ഒരു പ്രസക്ത ഭാഗം ഒരിക്കൽ കൂടി ആവർത്തിച്ചു അവസാനിപ്പിക്കുന്നു,

"വൃത്തികെട്ട വർത്തമാനങ്ങൾക്ക് കാതോർക്കാതെ ഈ ഭൂമിയിൽ സമാധാനത്തോടെ എല്ലാവർക്കും ഒത്തൊരുമിച്ചു ജീവിക്കാനുള്ള മാർഗത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം. അതിനിടയിലെ ഇത്തരം അപശബ്ദങ്ങൾ ഗവ്നിക്കാതിരിക്കുക!""

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+