follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

രാഷ്ട്രീയ നാടക കളരി - സാക്ഷര കേരളം:
ഇതു സ്ത്രീ വിധേയത്വ രാഷ്ട്രീയകാലത്തിന്റെ കറുത്ത മുഖം എന്നു പറയുന്നതാവും കൂടുതൽ ഉചിതം എന്നു തോന്നുന്നു..!

കൊട്ടാരക്കര ഷാ » Posted : 09/02/2017

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടിൽ രണ്ടു സ്ത്രീകളുടെ രാഷ്ട്രീയ വടംവലി മുറുകുമ്പോഴും നമ്മുടെ കൊച്ചു കേരളത്തിൽ അതിനെ ലജ്ജിപ്പിക്കുന്ന കാഴ്ചകളും വാർത്തകളും അവശേഷിപ്പിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌..

എന്തു ജനകീയ പദ്ധതികളാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾക്ക്‌ ലഭിച്ചത്‌? എന്തൊക്കെ സാമ്പത്തിക ആനുകൂല്യങ്ങളാണു ഇവിടെ നൽകാനായത്‌..! പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായ വാദ പ്രതിവാദങ്ങളുമായി നിറഞ്ഞു നിന്ന തോമസ്‌ ഐസക്കിനേയും, സുനിൽ കുമാറിനെയും പോലുള്ളവരുടെ നിശബ്ദതയും ഇവിടെ പ്രസക്തമാണു.സരിതയുടെ പേരു പറഞ്ഞു ഒരു ജനകീയ സർക്കാരിനെ അട്ടിമറിച്ച്‌, എല്ലാം ശരിയാക്കാമെന്നു ഉറപ്പു നൽകി അച്ചുതാനന്ദനെ മുന്നിൽ നിർത്തി വോട്ടു പിടിച്ച്‌ അധികാരം നേടിയിട്ട്‌, ഇവിടെ രാഷ്ടീയ കൊലപാതകങ്ങൾക്കും, ബലാൽസംഘ-പീഡന കേസുകൾക്ക്‌ കുറവു വന്നോ?

മുഖ്യമന്ത്രി നേരിട്ട്‌ ജനങ്ങളിലേയ്ക്ക്‌ ഇറങ്ങി വന്നു ഫയൽ ഒപ്പിടും എന്ന പ്രതീക്ഷയൊന്നും ഇന്നു സാധാരണക്കാരനില്ല. നിലവിലെ ദാർഷ്ട്യം വെടിഞ്ഞു ജനങ്ങളെ മനസ്സിലാക്കാനുള്ള ഒരു ശ്രമമെങ്കിലും..! പകരം ഇവിടെ പാർട്ടി ചാനലുമായി ചേർന്ന് ജനകീയ വിഷയങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചു വിടുകയും, ലക്ഷ്മി നായരെ പോലുള്ളവരുടെ ചുവടു താങ്ങി അവഹേളനം വിളിച്ചു വരുത്തുകയും ചെയ്യുന്നു.

ആഭ്യന്തര മന്ത്രിയായി ഇന്നത്തെ പാർട്ടി സെക്രട്ടറി ഉണ്ടായിരുന്ന കാലത്താണു ബിജു രാധാകൃഷ്ണൻ ഭാര്യയെ കൊലപ്പെടുത്തിയ കേസ്‌ പൂഴ്ത്തിവയ്ക്കപ്പെടുന്നതും, രാഷ്ട്രീയ സ്വാധീനത്തോടെ സരിത ഉൾപ്പെടെ ഉള്ളവർ ഇവിടെ വളർന്നതും.. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഓഫീസ്‌ സംവിധാനം ഉൾപ്പെടെ എല്ലാം ആർക്കും കടന്നു ചെല്ലാവുന്ന രീതിയിൽ സുതാര്യമായിരുന്നു എന്നതും എല്ലാവർക്കും അറിയാവുന്ന വസ്തുതയാണു.

ആ കൂട്ടർ കുഴപ്പക്കാരാണെന്നും, ഒപ്പം നിന്നവരിൽ പലരുമായും ആശയവിനിമയം നടന്നതായ ആരോപണങ്ങൾക്ക്‌ മറുപടി പറയുകയും, കുറ്റക്കാരെന്നു തെളിഞ്ഞവരെ ജനാധിപത്യപരമായ തക്കതായ ശിക്ഷ നൽകുകയും, സോളാർ അഴിമതി അന്വേഷിക്കാൻ ഒരു കമ്മീഷനെ രൂപീകരിച്ച്‌ നിയപരമായ നടപടികളുമായി മുന്നോട്ട്‌ പോയതും മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ തന്നെ ആയിരുന്നു. ബിജു രാധാകൃഷ്ണൻ ഉൾപെടെ ഉള്ളവരെ ജയിലിൽ അടയ്ക്കുകയും ചെയ്തു.

ഇവിടെ വീണ്ടും അവശേഷിക്കുന്ന ചോദ്യം, എന്തു കൊണ്ട്‌ ഇത്ര അധികം കൊട്ടിഘോഷിക്കപ്പെട്ട തെളിവുകൾ ഉണ്ട്‌, ഉണ്ട്‌ എന്നു ആവർത്തിച്ചു പറയുമ്പോഴും സരിതയെ എന്തിനു ഈ സർക്കാർ സംരക്ഷിക്കുന്നു...! തെളിവുകൾ ഉണ്ട്‌ എങ്കിൽ അവ ഹാജരാക്കി ഉമ്മൻ ചാണ്ടിയെയും സരിതയെയും ജയിലിൽ അടയ്ക്കാനുള്ള ആർജ്ജവം ഈ നിയമസഭ കാണിക്കേണ്ടതല്ലേ..!? അധികാരം നേടിയെടുക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു അച്ചുതാനന്ദനും സരിതയും ഒക്കെ എന്നു സാധൂകരിയ്ക്കുന്നതാണു നിലവിലെ പല രാഷ്ട്രീയനാടകങ്ങളും...!കഴിഞ്ഞ കാലങ്ങളിൽ വളരെ നിർണ്ണായകമായ ആളിപടർന്ന വിദ്യാർത്ഥി പ്രസ്ഥാനവും സർക്കാർ നിലപാടുകൾക്കൊപ്പം ചേർന്നു അപഹാസ്യരാവുന്നതിനും കേരളീയ സമൂഹം സാക്ഷിയായിക്കഴിഞ്ഞു. നിലവിൽ വ്യക്തമായ രാഷ്ടീയ ഒത്തുകളിയുടെ ചിത്രങ്ങളാണു നിലവിൽ തെളിഞ്ഞു വന്നു കൊണ്ടിരിയ്ക്കുന്നതും..

ലക്ഷ്മിനായയ്ക്കെതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി രൂപീകരിച്ച സമര സമിതിയിൽ നിന്നും സർക്കാർ അനുകൂല സംഘടന മാത്രമായൊരു കരാറുണ്ടാക്കി സമരം അവസാനിച്ചതായി പ്രഖ്യാപിക്കുക, മറ്റു പാർട്ടികൾ അതു തള്ളിക്കളയുന്നു. അപ്പോഴും ഭരണകൂടമോ പാർട്ടി ചാനലുകളോ മൗനം വെടിയുന്നില്ല. ഒടുവിൽ മന്ത്രി ഇടപെട്ട്‌ പുതിയ ചർച്ച, പുതിയ കരാർ രൂപപ്പെടുന്നു. സമരം അവസാനിച്ചു എന്നു പറഞ്ഞ സർക്കാർ അനുകൂല സംഘടന വീണ്ടും മുഴുവൻ വിദ്യാർത്ഥികൾക്കും ഒപ്പം ചേരുന്നു. 5 വർഷം ലക്ഷ്മി നായരെ മാറ്റി നിർത്തി എന്ന എസ്‌ എഫ്‌ ഐ കരാറിനു പകരം പൂർണ്ണമായി ആ സ്ത്രീയെ നീക്കം ചെയ്യാൻ തീരുമാനമാവുന്നു. ഇവിടെ ജയം ജനാധിപത്യത്തിനു തന്നെയാണു, വിദ്യാർത്ഥി ഐക്യത്തിനും...

എന്തായാലും സരിതാ നായരെ വിറ്റ്‌ അധികാരം കയ്യടക്കിയവർ തന്നെ അവർക്കെതിരെ നടപടി എടുക്കുന്നില്ല, ലക്ഷ്മി നായർക്കു ചൂട്ടു കത്തിച്ചു കൊടുക്കുന്നു. മറുവശത്ത്‌ വാണിഭ കേസ്‌ ആയി മുൻസർക്കാർ രജിസ്റ്റർ ചെയ്ത തങ്ങളെ കുറ്റവിമുക്തരാക്കുകയോ, കുറ്റപത്രം പോലും സമർപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നു വിലപിച്ചു കൊണ്ട്‌ സഖാക്കൾ ചുംബന സമരത്തിൽ ചേർത്തു നിർത്തിയ രശ്മി നായരും, രാഹുൽ പശുപാലനും...!

ഇവിടെയാണു ചെറിയാൻ ഫിലിപ്പിന്റെ വചനങ്ങൾ പ്രസക്തമാകുന്നതും...
"ഇപ്പോഴത്തെ ഈ സമര കോലാഹലങ്ങൾ മുഴുവൻ ചില രാഷ്ട്രീയ കക്ഷികളുടെ ഉൾപ്പോരിന്റെ ഉൽപ്പന്നം മാത്രമാണു..."

നമുക്കും അങ്ങനെ വിശ്വസിച്ചേ മതിയാവൂ.. കാരണം
"ചെറിയാൻ ചെറിയോനല്ല" എന്നു പറഞ്ഞു കൂടെ കൂട്ടിയതും ചേർത്തു നിർത്തിയതും ഇതേ ഭരണ വർഗ്ഗം തന്നെയാണല്ലോ...!

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+