follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

നീയാണു മോനേ.. എച്ചിൽ കാന..;വന്നവഴി മറന്നെല്ലാം തികഞ്ഞവൻ..! ഞങ്ങ എഴുതും.. പുസ്തകവുമാക്കും..!

ഷാ ബിൻ ഷാ » Posted : 12/02/2017

സോഷ്യൽ മീഡിയ എഴുത്തുകാരെ കുറിച്ചുള്ള സന്തോഷ്‌ എച്ചിക്കാനത്തിന്റെ അനാവശ്യ പരാമർശ്ശത്തിനു മികച്ച മറുപടിയുമായി ഷാ ബിൻ ഷാ..!എച്ചിക്കാനത്തിന്റെ പരാമർശ്ശം ഇങ്ങനെ...

"സോഷ്യൽ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. അത് സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം. അവരെന്തിനാണ് പുസ്തകമിറക്കുന്നത് ? അതിൽത്തന്നെ എഴുതിയാൽ പോരെ ? ആത്മരതിയുടെ ഇടമാണ് സോഷ്യൽ മീഡിയ. ഗൗരവമുള്ള ചർച്ച നടക്കുമ്പോൾ ഏത് മണ്ടനും വന്ന് അതിലഭിപ്രായം പറയാം. ആ അഭിപ്രായവും ഇതിന്റെ ഭാഗമായിട്ടു മാറുകയാണ് "

ഇത്തരത്തിൽ അവഹേളിച്ചു കൊണ്ടുള്ള പറച്ചിൽ വലിയ കോലാഹലമാണു സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചു കൊണ്ടിരിയ്ക്കുന്നത്‌..
ഷാ ബിൻ ഷാ നൽകിയ മറുപടി ഇതാണു...

ഏച്ചിക്കാനം സാർ,

ഒരുപാട് എഴുത്തുകാരെ യാതൊരു ലാഭേച്ചയും കൂടാതെ പ്രോത്സാഹിപ്പിക്കുന്ന ഒരു മഹത്തായ കൂട്ടായ്മയുടെ ഭാഗമാണ് ഞാനും. അതിൽ അഭിമാനവും, ആ എഴുത്തുകാരുടെ തൃപ്തിയിൽ അങ്ങേയറ്റത്തെ സന്തോഷവും , താങ്കളേക്കാൾ സ്കെയിലിൽ അഹങ്കാരം 15 സെന്റി മീറ്റർ കൂടുതലും ആണ്. ആയതിനാൽ #കവിതയും_ഞങ്ങളും എന്ന നട്ടെല്ലുള്ള കൂട്ടായ്മയുടെ വകയായി ഇതങ്ങോട്ട് സ്വീകരിക്കുക.

പ്രിയപ്പെട്ട സാർ

വാചകമേള വായിച്ചു. പേര് അന്വർത്ഥമാക്കുന്ന പോലെയുള്ള അങ്ങയുടെ വാചകം സോഷ്യൽ മീഡിയയിലെ ഒരുപറ്റം നല്ല എഴുത്തുകാരുടെ കൂട്ടായ്മയായ ഞങ്ങൾക്ക് അപലപനീയം ആയി തോന്നി. സോഷ്യൽ മീഡിയയിലെ എഴുത്ത് ഒരു വലിയ സംഭവമായി തോന്നിയിട്ടില്ല എന്ന നിരീക്ഷണം, താങ്കളിൽ നിന്നുണ്ടായത് ചിരിയുണർത്തിയ തമാശ ആയി. ലൈക്കും കമന്റും കിട്ടാൻ കാത്തിരുന്ന നാളുകൾ അത്ര പെട്ടെന്ന് വിസ്‌മൃതിയിൽ ആണ്ടുപോയോ എന്നൊരു സംശയവും ഉണ്ടായി.

അതെ സാർ, ഒരുകണക്കിന് താങ്കളാണ് ശെരി. നിങ്ങളെപ്പോലെയുള്ള ആളുകളുടെ രചനകൾക്കായി കാത്തിരിക്കുകയും, ഇല്ലാത്ത സമയം ഉണ്ടാക്കി വായിക്കുകയും അതിനു കഴിയുന്നതും മികച്ച പ്രതികരണം തരികയും, അങ്ങേയറ്റം അത് ഷെയർ ചെയ്ത് ഊറ്റം കൊള്ളുകയും ചെയ്യുന്ന ഞങ്ങൾ, താങ്കളെ പോലെ ഉള്ള എഴുത്തുകാരുടെ ആത്മരതി അടക്കാൻ കാത്തിരിക്കുന്ന മണ്ടന്മാർ മാത്രമാണെന്ന് നിങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കി. പൊതുവായ ഒരു ഇടത്തിൽ സൃഷ്ടിയെ പ്രതിഷ്ഠിക്കുന്നവർ അഭിനന്ദനങ്ങളുടെ പേമാരിക്കൊപ്പം വിമർശനത്തിന്റെ ഒരു ചെറു കല്ലേറെങ്കിലും താങ്ങാൻ മാനസിക ശേഷി ഉള്ളവരായിരിക്കണം. അഭിപ്രായം പറയുന്നവർക്കിടയിൽ മണ്ടന്മാർ എന്ന് വിളിച്ച ആ കൂട്ടമുണ്ടല്ലോ സർ, അവരെയാണ് വ്യക്തമായി മനസ്സിലാകാത്തത്. താങ്കളുടെ രചനകൾ വായിക്കുന്നത് കൊണ്ടാണോ മണ്ടന്മാർ ആകുന്നത്, അതോ മണ്ടന്മാരായത് കൊണ്ടാണോ താങ്കളുടെ രചനകൾ വായിക്കുന്നത് എന്ന ചെറിയ സംശയവും.

ഇതൊക്കെ പറയുമ്പോളും സോഷ്യൽ മീഡിയയിൽ മാത്രമേ കല്ലുകടി ഉണ്ടാവൂ എന്ന് താങ്കൾ ധരിച്ചുവെങ്കിൽ, മണ്ടന്മാർ എന്ന് വിളിച്ചു അധിക്ഷേപിച്ചവരുടെ കൂട്ടത്തിൽ താങ്കളുടെ പേര് കൂടി സ്വയം എഴുതി ചേർക്കുക. പോസ്റ്റ് വായിക്കുന്നവർ അവരുടെ അഭിപ്രായം അങ്ങേയറ്റം മാന്യമായി മാത്രമേ രേഖപ്പെടുത്താറുള്ളൂ, ഭൂരിഭാഗവും. പുസ്തകം വായിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ചാവറ്റുകൊട്ടയിലിടാൻ സാധ്യത ഉണ്ട്. കാശുപോയ ദുഃഖത്തിൽ ചിലപ്പോൾ സന്ധ്യക്ക് കുത്തിയിരുന്ന് പ്രാവുകയും ചെയ്തേക്കാം. എന്ത് ചെയ്യാൻ!!! മണ്ടന്മാർ ഉള്ള സമൂഹം അല്ലെ? ഒന്നും പറയാൻ പറ്റില്ല. ഇനി ഇത് കേട്ട് അങ്ങ് പുസ്തകരചനയും നിർത്തിക്കളയുമോ എന്ന് ഭയക്കാൻ എത്ര പേരുണ്ടാകും, താങ്കളുടെ ഈ വാചകം വായിച്ചു കയ്യടിക്കുന്നവരിൽ എന്ന് കൂടി തിട്ടപ്പെടുത്തി വെച്ചേയ്ക്കുക.

സാർ, നിങ്ങൾ വായനക്കാർക്കയാണ് എഴുതുന്നത്. അവരുള്ളിടം വരെയേ നിങ്ങളിലെ എഴുത്തുകാരന് അസ്തിത്വം ഉള്ളു. മുഖപുസ്തക എഴുത്തുകാരെ ചുമ്മാ അങ്ങ് അടച്ചാക്ഷേപിക്കുമ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നുകൂടി മറക്കാതിരിക്കുക. ഞങ്ങൾ ഒന്ന് മനസ്സ് വെച്ചാൽ താങ്കളുടെ രചനകൾ എവിടെ എത്തും എന്ന് ചിന്തിക്കുക. അതെ സർ, സോഷ്യൽ മീഡിയ സിമ്പിൾ ആണ്, ബട്ട് പവർഫുൾ!!! സാമൂഹിക വിഷയങ്ങളിൽ കീബോർഡ് വിപ്ലവക്കാർ ഏറ്റെടുത്ത എല്ലാ വിഷയങ്ങളും കത്തിപ്പടർന്നിട്ടെ ഉള്ളു. അതൊന്നും മറന്നു കൊണ്ട് ചുമ്മാ പത്തു ബുദ്ധിജീവികളുടെ കയ്യടി കിട്ടാൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു താങ്കളുടെ ഉള്ള വില നശിപ്പിക്കരുത്. അപേക്ഷയാണ്.

താങ്കളുടെ ഈ വാചകമേളയെ അർഹിക്കുന്ന അവഗണനയോടെയും അങ്ങേയറ്റം പുച്ഛത്തോടെയും തള്ളിക്കളയുന്നു.

നന്ദി.

ഉച്ചിയ്ക്കടിക്കുന്ന പലതും മനോഹരമായ തന്റെ ശൈലിയിൽ പറഞ്ഞ്‌ ഷാ ബിൻ ഷാ തന്റെ കത്തവസാനിപ്പിക്കുന്നു നന്ദിപൂർവ്വം തന്നെ..!

മുൻപും തന്റെ ബിരിയാണിയിലെ ചില പ്രയോഗങ്ങൾ കൊണ്ട്‌ പുലിവാലു പിടിച്ച ചരിത്രവും സന്തോഷ്‌ എച്ചിക്കാനം എന്ന എഴുത്തുകാരനുണ്ട്‌. അന്നു നവമാധ്യമങ്ങളിൽ വാരിക്കൂട്ടിയ പൊങ്കാലയ്ക്കു കയ്യും കണക്കുമില്ല.

വ്യക്തമായ അവലോകനങ്ങളും, നിരൂപണങ്ങളും നടത്തി, മികച്ച രചനകളെയും എഴുത്തുകാരെയും കണ്ടെത്തുന്ന, അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിയ്ക്കുന്ന പല കൂട്ടായ്മകളേയും കുറച്ചൊന്നുമല്ല ഈ ജൽപ്പനം ചൊടിപ്പിച്ചിരിയ്ക്കുന്നത്‌. എഴുത്തിലെ തന്റെ ഫാസിസ്റ്റ്‌ മുഖം മുൻപും പല ഘട്ടങ്ങളിൽ പുറത്തു കാട്ടിയിട്ടുള്ള എച്ചിക്കാനത്തിന്റെ ഈ പറച്ചിൽ വലിയ പൊട്ടിത്തെറിയാണു നവ മാധ്യമ എഴുത്തുകാർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്‌, വെറുപ്പും...!

നാറിയാലും വേണ്ടീല നാലാൾ അറിയണം.... ഈ പ്രവണത കൂടി വരികയാണ്.. അതിന്റെ ഒരു ഏനക്കേടിൽ നിന്നുണ്ടായതാണ് എച്ചിക്കു ഷമിക്കണം ഏച്ചിക്കു

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+