follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ചെഗുവേരയും ഭാരതവുമായി എന്താ ബന്ധം? വിഷ്ണുപ്രിയയുടെ ഒറ്റചോദ്യത്തിൽ ചങ്ക് തകർന്ന് സഖാക്കളുടെ അസഭ്യവർഷം !

അജ്മല്‍ കരുനാഗപ്പള്ളി » Posted : 06/05/2017

കൊല്ലം: ചെഗുവേരക്ക് ഭാരതവുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നിയമവിദ്യാർത്ഥിനിക്ക് നേരെ മറുപടി പറയാനാകാതെ സഖാക്കളുടെ അസഭ്യവർഷം. കൊട്ടിയം എൻ.എസ്.എസ് ലോ കോളേജിലെ വിദ്യാർത്ഥിയും കെ.എസ്.യു അനുഭാവിയുമായ വിഷ്ണു പ്രിയ മഹേശ്വരനാണ് ഇത്തരത്തിൽ അനുഭവമുണ്ടായത്.

പോസ്റ്റിട്ട് നിമിഷങ്ങൾക്കകം തന്നെ കെട്ടാലറക്കുന്ന തെറി വിളികളുമായി സഖാക്കൾ വന്നു. ഇവരിൽ ഒരാൾക്ക് പോലും ചെഗുവേരക്ക് ഭാരതവുമായുള്ള ബന്ധം എന്തെന്ന് പറയാൻ കഴിഞ്ഞില്ല. ഇവർക്കുള്ള മറുപടികളുമായി വലത് അനുഭാവികൾ വന്നതോടെ ഫേക്ക് അക്കൗണ്ടുകളിൽ നിന്നും മാന്യതക്ക് നിരക്കാത്ത പ്രതികരണങ്ങളുമായി പഴയ സഖാക്കൾ രംഗത്തെത്തി.



ആയിരത്തിലധികം ലൈക്കുകൾ ഇതിനോടകം തന്നെ ലഭിച്ച പോസ്റ്റ് ഒരു ക്യാംപയിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ഒരു ചോദ്യം ഉത്തരമില്ലാതെ ഫേസ്ബുക്കിൽ കറങ്ങി നടക്കുന്നു. ഇത് കൊണ്ടൊന്നും താൻ പിന്മാറില്ലെന്നും അത്രക്ക് ചങ്കൂറ്റമുള്ള സഖാക്കൾ ഇതിന് മറുപടി നൽകട്ടെയെന്നും വിഷ്ണു പ്രിയ പറഞ്ഞു.

ഒരു പെണ്ണിനോട് സഖാക്കൾക്കുള്ള മനോഭാവം വിഷ്ണുപ്രിയക്ക് നേരെയുണ്ടായ അതിക്രമത്തിൽ നിന്നും വ്യക്തമായി, അമ്മമാരും സഹോദരിമാരും സഖാക്കളിൽ നിന്നും ഒരു അകലം പാലിക്കണമെന്നും കെ.എസ്.യു വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ പറഞ്ഞു.

സംഭവം പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാട് അറിയിച്ചു.
വിഷ്ണു പ്രിയക്ക് പിന്തുണമായി നിരവധി സംസ്ഥാന നേതാക്കൾ രംഗത്തെത്തി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+