follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഇതു ശ്രീ പാർവ്വതിയുടെ വാക്കുകളാണ്, സാക്ഷരമായും സാമൂഹികമായും എല്ലാം നേടി എന്നവകാശപ്പെടുന്ന സമൂഹത്തോടുളള നിഷ്കളങ്കമായ ഒരു ചോദ്യം....

കൊട്ടാരക്കര ഷാ » Posted : 10/05/2017

ഒന്നു പറയാതിരിയ്ക്കാനാവില്ല...

മീനുകൾ ചുംബിക്കുന്നു എന്ന ശ്രീ പാർവതിയുടെ നോവലിനു വേദി നിഷേധിച്ച സെന്റ് തെരേസാസ് കോളേജിന്റെ നിലപാട് തികച്ചും ബാലിശമാണ്... ആശയ സ്വാതന്ത്ര്യത്തിലേയ്ക്കുളള കടന്നു കയറ്റം..
അവകാശ നിഷേധം ചോദ്യം ചെയ്യപ്പെടണം..പാർവ്വതി തുടരുന്നു...

"സെന്റ്‌. തെരേസാസ് കോളേജ് ആയിരുന്നു പുസ്തക പ്രകാശനത്തിന്റെ ആദ്യ വേദി. അവർ അത് സമ്മതിച്ചതുമാണ്. അതുവച്ചു നമ്മൾ ബ്രോഷർ ഉൾപ്പെടെ എല്ലാം ചെയ്യുകയും ഇൻവിറ്റേഷൻ കൊടുക്കുകയും ചെയ്തു.

പക്ഷെ ഇന്ന് രാവിലെ അന്വേഷിച്ചപ്പോൾ നോവൽ കൈകാര്യം ചെയ്യുന്ന വിഷയം പെൺകുട്ടികൾക്കിടയിൽ പ്രണയം ആയതിനാൽ പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ വേദി അനുവദിക്കാൻ ആകില്ലെന്ന് അധികൃതർ അറിയിച്ചു. അധികൃതരെ ഔദ്യോഗികമായി കുറ്റം പറയാൻ ഞാൻ ആളല്ല, കാരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് അത് നിഷേധിക്കാനുള്ള അവകാശമുണ്ട്.

പക്ഷെ എന്തുകൊണ്ട് ഇത്തരമൊരു വിഷയത്തെ അവർ ഭയപ്പെടുന്നു?
പ്രണയം എന്നാൽ ഈ ലോകത്തിലെ ഏറ്റവും മഹത്തരമായ അനുഭവമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത് ഏതു ലിംഗങ്ങൾ തമ്മിലുള്ളതും ആയിക്കോട്ടെ...

ആത്മാവിനു അല്ലെങ്കിൽ തന്നെ എന്ത് ലിംഗ വ്യത്യാസമാണ് ഉള്ളത്? ശരീരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ എന്ത് ലിംഗവ്യത്യാസം?

അതൊക്കെ മറ്റൊരു ലെവലിൽ പറയാൻ കൊള്ളാം...
കേരളം പോലൊരു സംസ്ഥാനം ഇന്നും ലെസ്ബിയനിസത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒന്നും ഉറക്കെ പറയാൻ പര്യാപ്തമായിട്ടില്ല.

സെന്റ്‌. തെരേസാസ് പോലെ മുന്നോക്ക ചിന്താഗതിയുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനം ഇങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. എന്ന് വച്ച് അത് പറയാതിരിക്കണമെന്നാണോ?

യാത്രക്കാരും നമ്മുടെ ഇടയിലുണ്ട്, അത് സത്യമാണ്.. അവരെ മാറ്റി നിർത്തി നമുക്ക് ഒന്നും ചെയ്യാനില്ല, നഷ്ടപ്പെടുത്താനുമില്ല. കണ്ടെത്തിയാൽ പോലും അവരെ ചേർത്ത് നിർത്തുക എന്നല്ലാതെ അതിൽ മറ്റൊരു ചോദ്യവുമില്ല.

അപമാനിക്കപ്പെട്ടത് ഞാനല്ല... ഒരു വലിയ സ്ഥാപനം ഒരു ന്യൂനപക്ഷത്തെയാണ് അപമാനിച്ചത്.
പെൺകുട്ടികൾക്ക് എന്തുകൊണ്ട് പ്രണയിചൂടാ? താൽപര്യമില്ലെങ്കിൽ നിങ്ങൾക്കവരെ മൈൻഡ് ചെയ്യാതെയിരിക്കാം, അവഗണിക്കാം, പക്ഷെ അവരെ ചോദ്യം ചെയ്യാനാകില്ല. കാരണം പ്രകൃതിയ്ക്ക് നിറക്കുന്നത് എന്നാൽ അവനവനു നിറക്കുന്നത് എന്നല്ല അർത്ഥം.

എന്തായാലും അന്വേഷണങ്ങൾക്കും ആശംസകൾക്കും കോടി സ്നേഹം.
ഇതൊരു വാർത്തയാക്കണമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ മാത്രം സങ്കടമായി തീർന്നോട്ടെ എന്നെ കരുതിയുള്ളൂ. പക്ഷെ വെന്യൂ മാറ്റിയ മെസേജ് വായിച്ചവർ വാർത്തയാക്കിയപ്പോഴും സംസാരിക്കാൻ തയാറാക്കാൻ തോന്നിയില്ല.

പക്ഷെ ഇത് എന്റെ മാത്രം വിഷയമല്ല, ഒരു സമൂഹത്തിന്റെ നേരെയുള്ള ചോദ്യം ചെയ്യലാണെന്നു തോന്നിയപ്പോൾ മാത്രമാണ് പ്രതികരിക്കാൻ തയ്യാറായത്. പുസ്തകമാണ് ഇവിടെ വിഷയം... പെൺകുട്ടികളുടെ ശുദ്ധമായ പ്രണയം മാത്രമാണ്.
അവർ പ്രണയിക്കട്ടെ അല്ലെ..."

എത്ര മാന്യമായി ഈ സമൂഹത്തിന്റെ കപട സദാചാരത്തോടു പ്രതികരിച്ചിരിയ്ക്കുന്നു...!

ഇനി പറയാൻ ഇത്ര മാത്രം...

മേയ് 14ന് 2.30നു തന്നെ സെന്റ് തേരാസാസിനടുത്തുളള ചിൽഡ്രൻസ് മിനി തിയേറ്ററിൽ വച്ച് പ്രകാശനം നടത്താനുള്ള തീരുമാനം ഉചിതമായി.

തടസ്സം വരുത്താനാവും, ആത്മവീര്യം കെടുത്താനാർക്കുമാവില്ല...

എല്ലാ ഭാവുകങ്ങളും.....

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+