follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

റബ്ബര്‍ മരം അമിത ജല ചൂഷണം നടത്തുമ്പോള്‍ അക്കേഷ്യ, യൂക്കാലി, കാറ്റാടി മരങ്ങളെ മാത്രം കേരളം പിഴുതെറിയുന്നു

ജയന്‍ കോന്നി » Posted : 10/05/2017

അക്കേഷ്യ, യൂക്കാലി, കാറ്റാടി എന്നീ മരങ്ങൾ ഇനി സംസ്ഥാനത്ത് വെച്ചു പിടിപ്പിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അക്കേഷ്യയും യൂക്കാലിയും മറ്റും ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. വരൾച്ചക്ക് ആക്കം കൂട്ടാനും ഇത്തരം മരങ്ങള്‍ കാരണമായെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ്‌ നടപടി .അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് ,കാറ്റാടി ഉള്‍പ്പെടെയുള്ള വിദേശ മരങ്ങള്‍ കേരളത്തില്‍ വച്ച് പിടിപ്പിക്കുന്നത് നിരോധിക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷിക വിളകളില്‍ മുന്‍‌തൂക്കം കല്‍പ്പിച്ച വിദേശ മരമായ റബ്ബര്‍ ജല ചൂഷണം നടത്തുന്നു എന്ന വിലയിരുത്തല്‍ സൌകര്യ പൂര്‍വ്വം കേരള സര്‍ക്കാര്‍ മറച്ചു വച്ചു.

ഒരു റബ്ബര്‍ മരം ഒരു ദിവസം ആയിരം ലിറ്റര്‍ വെള്ളം എങ്കിലും വലിച്ചെടുക്കും എന്നാണ് പരിസ്ഥിതി സംരക്ഷകര്‍ പഠനത്തില്‍ പറയുന്നത് .മാസം മുപ്പതിനായിരം ലിറ്റര്‍ വെള്ളം ഭൂമിയില്‍ നിന്നും വലിച്ചെടുത്തു വളരുന്ന റബ്ബര്‍ മരത്തിന്‍റെ വ്യാപകമായുള്ള നടീല്‍ ജലത്തിന്‍റെ ഉറവകളെ കൂടിയാണ് നശിപ്പിക്കുന്നത്. അന്തരീക്ഷ ഈര്‍പ്പം പോലും വലിച്ചെടുക്കാന്‍ ഉള്ള റബ്ബറിന്റെ അമിത "കഴിവ് "മൂലം പല ജലാശങ്ങളും വറ്റി. അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറഞ്ഞതോടെ ചൂട് കൂടി .

അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ. 1850-കളിൽ വരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ബ്രസീലിലായിരുന്നു റബർ ഉണ്ടായിരുന്നത്. കോളനിവത്കരണത്തിന്റെ ഭാഗമായി ഈ വൃക്ഷം ലോകമെമ്പാടുമുള്ള അനുയോജ്യകാലാവസ്ഥകളിലേക്ക് പടരുകയുണ്ടായി.

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്ന ദ്രാവകം ഉറക്കുമ്പോഴാണ് ഇലാസ്തികതയുള്ള റബ്ബർ ആകുന്നത്. ഇതുപയോഗിച്ച് പെൻസിൽ കൊണ്ടെഴുതിയ എഴുത്തുകൾ ഉരച്ചുമായ്ച്ചുകളയാം (റബ്ബ് ചെയ്യാം - rub) എന്ന അറിവാണ്, മരത്തിനും അതിൽനിന്നുണ്ടാകുന്ന ഉല്പന്നത്തിനും റബർ (Rubber)എന്ന നാമം നൽകുന്നതിന് കാരണമായത്.

ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയാണ് ഇത് കണ്ടുപിടിച്ചത്. ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ കരയുന്ന മരം എന്ന അർ‍ത്ഥത്തിൽ, കാവു-ചു എന്നാണ് വിളിച്ചിരുന്നത്. ആമസോൺ നദിയുടെ തീരത്തുള്ള പാരാ തുറമുഖത്തുനിന്ന് ആദ്യമായ് കയറ്റി അയക്കപ്പെട്ടതിനാൽ പാരാറബ്ബർ എന്നും അറിയപ്പെടുന്നു.

റബ്ബർ ച്ചെടികൾക്ക് കുറഞ്ഞത് 200 സെന്റീമീറ്റർ വാർഷിക വർഷപാതവും 21 °C-ൽ കൂടിയ താപനിലയും ആവശ്യമാണ്. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവ് ഇതിനില്ല. മാത്രമല്ല വെള്ളക്കെട്ടിനെചെറുക്കാനും ഇതിന് കഴിവില്ല.

തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി ലഭിക്കുന്ന ശ്രീലങ്കയിലെ പടിഞ്ഞാറോട്ട അഭിമുഖമായുള്ള കുന്നുകളും കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബ്ബർ കൃഷിക്ക് വളരെ പറ്റിയതാണ് എന്നുള്ള കണ്ടു പിടുത്തം കേരളത്തില്‍ റബ്ബര്‍ കൃഷിയിലേക്ക് കര്‍ഷകരുടെ ശ്രദ്ധ തിരിഞ്ഞു .

ഒരു കിലോ റബ്ബറിന് ഇരുനൂറു രൂപക്ക് മുകളില്‍ വില വന്നതോടെ മറ്റു കാര്‍ഷിക വിളകള്‍ വെട്ടി കളഞ്ഞ് റബ്ബര്‍ കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞു.സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും ആനുകൂല്യങ്ങള്‍ കൂടിയതോടെ വ്യാപകമായി റബ്ബര്‍ കൃഷിചെയ്തു.

മണ്ണില്‍ നിന്നും ജലം വലിച്ചെടുത്തു വളരുന്ന ഈ മരം അന്തരീക്ഷ ഈര്‍പ്പം കൂടി വലിച്ചെടുക്കുന്നു എന്ന കാര്യം റബ്ബര്‍ ബോര്‍ഡു കൂടി മറന്നു ,ഇതിനാല്‍ അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് ,കാറ്റാടി മരങ്ങളെ മാത്രം ജല ചൂഷണം ഉള്ള മരങ്ങളായി കേരള സര്‍ക്കാര്‍ കണ്ടെതിക്കൊണ്ട് ഇവയെ മുറിച്ചു കളയാന്‍ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നു.

വനത്തില്‍ നിന്ന് അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് ,കാറ്റാടി മരങ്ങളെ നിശേഷം പിഴുതു എറിയാന്‍ തുടക്കമായി. റബ്ബര്‍ മരം ജലചൂഷണം തുടരുമ്പോള്‍ കേരളം വരും വര്‍ഷങ്ങളില്‍ റബ്ബറിനെ തള്ളി പറയുന്ന കാലം വിദൂരമല്ല.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+