follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

പ്രകടനപത്രികയിലും ഈ വാഗ്‌ദാനം ഉൾപ്പെടുത്തി .... ഭരണത്തിൽ കയറി ഒരു വർഷമായി ... വല്ലതും റദ്ദാക്കിയോടെ അതോ അന്നത്തെ സമരം തെറ്റായിരുന്നുവെന്ന് എന്നത്തേയും പോലെ പാർട്ടി വിലയിരുത്തിയോ ....

പ്രസാദ് പളളിക്കൽ » Posted : 11/05/2017

വർഷം കഴിയുംതോറും സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പെൻഷൻ ഭാരം ലഘൂകരിക്കാൻ സദുദ്ദേശത്തോടെ, കേരളത്തിന്റെ ഭാവിയെക്കരുതി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ യു ഡി എഫ് സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ ജീവനക്കാരെ അണിനിരത്തി സമരം ചെയ്തു പരാജയപ്പെട്ട ഇടതന്മാർ ആ സമയത്തു ജീവനക്കാർക്ക് ഒരു വാഗ്‌ദാനം നൽകി, തങ്ങൾ അധികാരത്തിൽ കയറിയാൽ ഈ തീരുമാനം റദ്ദാക്കും ...

പ്രകടനപത്രികയിലും ഈ വാഗ്‌ദാനം ഉൾപ്പെടുത്തി .... ഭരണത്തിൽ കയറി ഒരു വർഷമായി ... വല്ലതും റദ്ദാക്കിയോടെ അതോ അന്നത്തെ സമരം തെറ്റായിരുന്നുവെന്ന് എന്നത്തേയും പോലെ പാർട്ടി വിലയിരുത്തിയോ ....ഇനി കുറച്ച് ചരിത്രം

കൊച്ചി മെട്രോ ഈ മാസം അവസാനമോ ജൂൺ ആദ്യവാരമോ ഓടി തുടങ്ങും. ഇതിനോടകം തന്നേ ഇതിന്റെ ജന്മ അവകാശം ഏറ്റു ഇടക്കാൻ പലരും രംഗത്ത് വരുന്നത് കാണപ്പെട്ടു. എന്നാൽ ആരെല്ലാം രംഗത്ത് വന്നാലും രാഷ്ട്രിയം ചിന്തിക്കാണ്ട് എറണാകുളം ഒറ്റവാക്കിൽ പറയുന്നു ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ ഇത് നടക്കിലാർന്നു.. ഇതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ട്. ഒരു ദിവസം പിറവം പള്ളിക്ക് അടുത്ത ചായ കടയിൽ നിൽക്കുന്ന ഒരാൾ ഫലിത രൂപത്തിൽ ഫോണിൽ പറയുന്നത് കേട്ടു

"മെട്രോയിക്ക് മുമ്പേ വീടു പണി തുടങ്ങിയതാണ് ദേ ഇപ്പൊ മേട്രോ തീർന്നു വീടു പണി കഴിഞ്ഞിട്ടല്ല "... സംഭവം അയാളുടെ വിഷമം ആണെങ്കിലും ഒരോ ആളുകളും അതിന്റെ നിർമ്മാണ വേഗതയെ പറ്റി അറിവ് ഉണ്ട് എന്ന മനസ്സിലാക്കം..ഈ പ്രോജക്കറ്റിനെ കുറിച്ച് ഉള്ള ചർച്ചകൾ ശ്രീ കരുണാകരന്റെ കാലത്ത് ഉണ്ടായിരുന്നു എന്നത് ആണ് വാസതവം.. ആതിലേക്ക് കടക്കുന്നില്ല..

ഇനി 2011 ഉമ്മൻ ചാണ്ടി സർക്കാർ വരുന്നതിനു മുമ്പേ കൊച്ചിയേ പറ്റി കുറേ വസ്തുതകൾ പറയാം..

ഗതാഗത കുരുക്ക് എറെയുള്ള കൊച്ചി.. ഇടുങ്ങിയ റോഡുകൾ, പാലങ്ങൾ... നാഷണൽ ഹൈവേ, പാർക്ക് എല്ലാം പേരിനു എന്ന് മാത്രം വിശേഷപ്പിക്കാം.. ഉമ്മൻ ചാണ്ടി സാർ അധികാരത്തിൽ വന്നു തെരഞ്ഞെടുപ്പ് വാഗദാനം പ്പോലെ ശരവേഗത്തിൽ ആയിരുന്നു കൊച്ചിയുടെ വളർച്ച... മറ്റുള്ള നഗരങ്ങളക്കും പ്രധാന്യം കൊടുത്തു എന്നുള്ളതും ചിന്തികേണ്ട വസ്തുത ആണ് ...

നിർമ്മാണത്തിനു അനുവാദം വാങ്ങി എടുക്കുക എന്ന പ്രധാന വെല്ലുവിളി... ഇതിനു മെട്രോമാൻ ശ്രീധരൻ നായർ സാറിന് തലപ്പത്തേക്ക് കൊണ്ട് വന്ന് പദ്ധതി രൂപരേഖ തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചു... എളുപ്പും ആയിരുന്നില്ല ഒന്നും... ഒരു ഭാഗത്ത് ശത്രുക്കൾ വ്യാജ പ്രജരണങ്ങൾ അഴിച്ചുവിടുന്നത് പതിവാക്കി, കുറേ മനസ്സിനെ മടുപ്പിക്കുന്ന ചോദ്യശരങ്ങളും...

"മര്യാദയ്ക്ക് ഒരു കണ്ടയ്ന്നർ പോവാത്ത റോഡിലുടെ ആല്ല ഈ പുള്ളി മെട്രോ ഉണ്ടാക്കൻ പോണത്.... " കൊച്ചിക്ക് വേണ്ടത് മെട്രേയല്ല മറിച്ച് നല്ല ഫ്ലൈ ഓവർകളും റോഡുകളും ആണ് " ഇങ്ങനെയൊക്കെ പറഞ്ഞ് ആദ്യം തന്നേ ഇതിനെ തടിയിടാൻ നോക്കി.. പക്ഷേ ഇതൊക്കെ ഒരു ചലഞ്ച് ആയി കാണാൻ ആയിരുന്നു പുള്ളിക്ക് ഇഷ്ടം...

ആലുവ മുതൽ മഹാരാജാസ് വരയുള്ള സ്ഥലമിടുപ്പ് തന്നെയായിരുന്നു ശത്രുക്കളുടെ ഈ വിമർശനത്തിനു കാരണം... റോഡിന്റെ ഇരു സൈഡിലുമായി നില കൊള്ളുന്ന ആരാധനലയങ്ങൾ ,ഉയർന്ന വസ്തു വില എന്നിവയും പദ്ധതിയെ വലച്ചു... സ്ഥലം എറ്റെടുത്താൽ പണിയാം എന്നായി ശ്രീധരൻ സാർ.. പിന്നെ നാം കണ്ടത് അതുവരെ ഉള്ള ഉമ്മൻ ചാണ്ടിയെ അല്ല ആയിരുന്നില്ല, ബുദ്ധിമാനും രാഷ്ട്രീയ ചാണക്യനുമായ ഉമ്മൻ ചാണ്ടിയെ ആണ്...

സർവ്വ വെല്ലുവിളികളും താൻ എറ്റെടുത്തു കൊള്ളാം എന്ന ആ കർമ്മ നിരതന്റെ ഉറപ്പിൻ മേൽ മേട്രോ നിർമ്മാണം 2013 ജൂണിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു... ഒരോ തുണുകൾ പണിയുമ്പോളും ഒരോ പ്രശനങ്ങൾ പൊങ്ങി വന്നു കൊണ്ടേ ഇരുന്നു... ആവശ്യമില്ലാത്ത കുറേ സമരങ്ങൾ അരങ്ങേറി... നോർത്ത് പാലം പണിയുടെ സമയത്ത് നടത്തിയ രസകരമായ സമരം ആണ് ഇതിനു ഉദാഹരണം.. പിന്നെ സീമാട്ടി സ്ഥലമിടുപ്പ്.. ഒരോ ആഴ്ചയും പാറമട മുതലാളിമാരുടെ പ്രധാന ഹോബിയായ നിർമ്മാണം സ്തബിപ്പിക്കൽ എന്നതും ചടങ്ങായി നടക്കുന്നുണ്ടായിരുന്നു..

തീർന്നില്ല
ശ്രീധരൻ നായർ സാറും എലിയാസ് ജോർജ് പോലുളള പ്രശ്ങ്ങൾ, എല്ലാം കഴിഞ്ഞ് തീരാറായപ്പാൾ ഒരു സി പി എം നേതാവിന്റെ നേത്യത്യത്തിൽ മെട്രോ തൊഴിലാളികളുടെ വേഷത്തിൽ വന്ന് MG റോഡിലെ ഒരു ഹോട്ടൽ തകർക്കുക വരെ ഉണ്ടായി.. ആപ്പോഴും കുറേ എറെ പരിമിതകൾ ഉണ്ടായിട്ടും (2 സീറ്റ് ഭരണം, ശത്രുപക്ഷത്തു നിന്നുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ) ഇത്രേയും പ്രശനങ്ങൾ ഉണ്ടായിട്ടും താൻ തുടങ്ങി വെച്ച പദ്ധതി നടപ്പാക്കണം എന്ന് ലക്ഷ്യത്തോടു കുടി ആ ജനകീയ നേതാവ് നടന്നു നീങ്ങി...

ഇത്രയും ശക്തനായ ഒരു ഭരണാധികാരി ഉണ്ടായിട്ടില്ല എന്നത് തീർച്ച... (പാലാരിവട്ടം , ഇടപ്പള്ളി ഫ്ലൈ ഓവുറുകൾ , വടുതല പാലം , മറൈൻ ട്രയവ് വികസനം ,സമാർട്ട് സിറ്റി , പെരിയാറിനു കുറുകേ 3 പാലങ്ങൾ, പൊന്നുറുഞ്ഞി പാലം, സുബാഷ് പാർക്ക് , എരൂർ പാലം, സീപോർട്ട് എയർപോർട്ട് റോഡ് വികസനം.. എന്നിവ അതിൽ ചിലതു മാത്രം... വൈറ്റില വികസത്തിനു ചങ്ങല കെട്ടിയവർ ഇന്ന് എവിടെ..!

ഇത് ഒക്കെ കാണുമ്പോൾ ആണ് കാക്കനാട് സ്ഥലമിടുപ്പിനു കോടികൾ അനുവദിച്ചിട്ടും, ഒരു അടി മുന്നേറാത്ത ഈ ഗവൺമെന്റിനെ ഇടുത്ത് ദൂരേ എറിയാൻ തോന്നുന്നത് ... ഒരു 5 കൊല്ലം കൂടെ അങ്ങ് വന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... അങ്ങയെ ക്ഷണിക്കാതെയാണ് ഈ ഉദ്ഘാടനം നടത്തുന്നതെങ്കിൽ അത് ഏറ്റവും വലിയ വഞ്ചനയായേ ജനം കണാക്കാക്കപ്പെടൂ..

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+