follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

മൂക്കിൽ പഞ്ഞി വെക്കുന്നതും, കാലം ചെയ്യലും, കാറ്റ് പോകലും ഒന്നല്ലേ പത്രാധിപന്മാരെ?

റോയ് മാത്യു (മാധ്യമപ്രവര്‍ത്തകന്‍) » Posted : 15/06/2017രാജാവും രാജ്യവുമൊക്കെ പോയിട്ടും മലയാള പത്രങ്ങളിലെ പത്രാധിപന്മാരുടെ മാനസിക-" ഭാഷ അടിമത്തത്തിന് ഒരു കുറവുമില്ല. കേരളത്തിലെ ചില പ്രത്യേക വ്യക്തികൾ മരിച്ചാൽ അവരുടെ മരണത്തെ ക്കുറിച്ചുള്ള വാർത്തകൾ ചില വിശിഷ്യ പദങ്ങളാൽ സമൃദ്ധമാണ്.

അങ്ങിങ്ങ് മുട്ടിലും മൂലയിലുമുള്ള ചില രാജകുടുംബാംഗങ്ങളുടെ മരണ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ തീപ്പെട്ടു, നാടുനീങ്ങി എന്നൊക്കെയുള്ള വിശേഷണങ്ങൾ ചേർത്താണ് റിപ്പോർട്ട് കൊടുക്കുന്നത്.

അതിലും അരോചകമാണീ മെത്രാന്മാരുടെ കാലം ചെയ്യൽ. നിര്യാതനായി എന്ന് വളരെ ഡീസന്റായ ഒരു വാക്കു ള്ളപ്പൊഴെന്തിനാണി കാലം ചെയ്യൽ.

മെത്രാനും എനിക്കും ഒരേ ഗതിയാ- മരണം. നാഴികയ്ക്ക് നാപ്പത് വട്ടം നമ്മളെല്ലാം ദൈവമക്കളെന്ന് വിളിച്ചു കൂവുന്ന മെത്രാന്റ കാറ്റ് പോയാൽ കാലം ചെയ്യൽ, പാവപ്പെട്ട പെന്തക്കോസ്ത് പാസ്റ്റർ തട്ടിപ്പോയാൽ സാദാ നിര്യാതനാകൽ. സ്വർഗത്തിൽ പോകുന്നതിലും ക്രിസ്ത്യാനികൾക്കിടയിൽ അയിത്തവും തൊട്ടുകൂടായ്മയും.

സ്വാമി മരിച്ചാൽ സമാധിയടൽ, പരലോകം പൂകൽ, സ്വർഗസ്ഥനായി എന്നൊക്കെ പത്രവാർത്ത കൊടുക്കും.
മരണത്തിന്റെ വാർത്ത കൊടുക്കുന്നതിലും മലയാളിയുടെ മനസിൽ നിൽക്കുന്ന അധമത്തത്തിന് ഒരു കുറവുമില്ല.
150 കോടി ജനങ്ങളുടെ നേതാവായ പ്രധാന മന്ത്രി മരിച്ചാൽ - നേതാവിന് വിട എന്നു മാത്രം.

എന്നാലും കാലം ചെയ്തു, നാടുനീങ്ങി, തീപ്പെട്ടു, സ്വർഗ സ്ഥനായി, നിദ്രപ്രാപിച്ചു, ഇമ്പങ്ങളുടെ നാട്ടിലേക്ക് പോയി എന്നൊന്നും പ്രധാനമന്ത്രിയുടെ മരണ വാർത്ത കൊടുക്കാറില്ല.

ഈ മെത്രാന്മാർക്കും സ്വാമിമാർക്കും മരണത്തിന്റെ കാര്യത്തിലെന്താ കൊമ്പുണ്ടോ?
ഫ്രീസറിന് വെളിയിൽ വെച്ചാ എന്റെ ബോഡിയും അവരുടെ ബോഡിയും അഴുകാൻ തുടങ്ങും - നാറ്റം പിടിക്കും -

എന്തിനാണാവൊ നമ്മളി, അലമ്പ് ആചാരങ്ങളും ഭാഷകളും കൊണ്ട് നടക്കുന്നത്.
സദ്ഗുരു , പരിശുദ്ധൻ, ശ്രേഷ്ഠൻ എന്നൊക്കെചില ചാർത്തലുകളും പേറിയാണ് ഇവരിവിടെ നടക്കുന്നത് .
ഇവര് 50 പൈസയുടെ പോസ്റ്റ് കാർഡിൽ അയക്കുന്ന കത്തിന് പോലും മെത്രാന്റ കല്പന എന്നൊക്കെയാണ് അടിമകളായ വിശ്വാസികൾ ഇന്നും പറയുന്നത് ...

തനി താന്തോന്നിത്തം എന്നല്ലാതെ എന്താണിതിന് പറയേണ്ടത്? കല്പിക്കാനും ആജ്ഞാപിക്കാനും ഇവർ ആരാണ്? നിറമുള്ള ഒരു .കുപ്പായ മിട്ടാൽ ഇതൊക്കെ തന്നെ മേളിന്ന് വരുമോ?
പിണറായിയും മോദിയുമൊക്കെ ജനങ്ങൾക്ക് കത്തയച്ചാൽ പ്രസ്താവനയും കത്തുമാണ്.
മെത്രാൻ പള്ളിയിലേക്ക് കത്തയച്ചാലെങ്ങനെ കല്പനയാകും?

ഇതിനൊരു അറുതി വേണ്ടെ?
സ്വതന്ത്ര റിപ്പബ്ലിക്കിലെ മാധ്യമങ്ങൾ
ഇമ്മാതിരി കലാപരിപാടികൾ റിപ്പോർട്ട് ചെയ്യുന്നത് അവസാനിപ്പിക്കേണ്ടെ ?

മരണത്തെ ക്കുറിച്ച് എത്രയോ മനോഹരമായ പര്യായങ്ങൾ ഇവിടെ പ്രചാരത്തിലുണ്ട്. അതൊക്കെ പ്രയോഗിച്ചാലെന്താ തെറ്റ്?
മെത്രാൻ ഭിത്തിയിലായി
സ്വാമിയുടെ ചീട്ടുകീറി
രാജാവിന്റെ ഫ്യൂസ് ഊരി
ഇങ്ങനെയൊക്കെ ഒരു തലക്കെട്ടിൽ വാർത്ത വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

കുറഞ്ഞ പക്ഷം സാമൂഹ്യ മാധ്യമങ്ങളിലെങ്കിലും ഇമ്മാതിരി പ്രയോഗങ്ങൾ വ്യാപകമാക്കണ മെന്നാണ് എന്റെ അഭിപ്രായം - ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം മുതൽ ബോഡിയാക്കുന്ന നമ്മൾ മരണത്തെ എന്തിനാ ഇങ്ങനെ പേടിപ്പിച്ചും വിശേഷിപ്പിച്ചും റിപ്പോർട് ചെയ്യുന്നത്?

മരണത്തെക്കുറിച്ചുള്ള മനോഹരമായ പ്രയോഗങ്ങൾ വായിച്ച് പഠിച്ച് പ്രയോഗത്തിൽ വരുത്തുക.

തട്ടിപോയി
ചത്ത്‌ പോയി
ശവമായി
പണ്ടാരമടങ്ങി
വടിയായി
പോക്കായി
മേലോട്ടെടുത്തു
പരലോകം പൂകി
പെട്ടിയിലായി
അന്തരിച്ചു
നിര്യാതനായി
ദിവംഗതനായി
കാലം ചെയ്തു
നാട് നീങ്ങി
മൃതിയടഞ്ഞു
അന്ത്യയാത്ര പറഞ്ഞു
അന്ത്യശ്വാസം വലിച്ചു
വിടപറഞ്ഞു
അരങ്ങൊഴിഞ്ഞു
ദൈവം വിളിച്ചു
അന്ത്യനിദ്ര പ്രാപിച്ചു
കാലയവനികക്കുള്ളിൽ മറഞ്ഞു
മരിച്ചുപോയി
മയ്യത്തായി
ഓർമ്മയായി
ഭിത്തിയേൽ തൂങ്ങി (കേറി)
ചീട്ടുകീറി
ഫ്യൂസ് ആയി
പേര് വെട്ടി
കാറ്റ് പോയി
വെടി തീർന്നു
കാഞ്ഞുപോയി
തെക്കൊട്ടെടുത്തു
ഗ്യാസ് തീർന്നു
കാലനെ കാലൻ കൊണ്ടുപോയി
ചെരിഞ്ഞു/ചരിഞ്ഞു
വായ്ക്കരിയിട്ടു/വായിൽ അരിയിട്ടു
ഒടുങ്ങി
മൂക്കിൽ പഞ്ഞികേറ്റി
പഞ്ഞിക്കിട്ടു
സിദ്ധികൂടി
ആയുസ്സെത്തി
ശ്വാസം നിലച്ചു
ഇഹലോകവാസം വെടിഞ്ഞു
ലെവലായി
കട്ടേം കൂടും മടങ്ങി - കട്ടേം പടം മടക്കി
കർട്ടനിട്ടു
കോടി പുതപ്പിച്ചു.
ആപ്പിസു പൂട്ടി (സീലായി)
കർത്താവ്‌ വിളിച്ചു
കഥ കഴിഞ്ഞു
സ്വർഗസ്ഥനായി
പ്രാണൻ വെടിഞ്ഞു
സമാധിയായി
ഇടപാട് തീർന്നു
കുഴിലേക്ക് എടുത്തു
കട്ടിലോഴിഞ്ഞു
ഉപദ്രവം ഒഴിഞ്ഞു
കത്തിരു കഴിഞ്ഞു
കളം വിട്ടു
ഊർധവായു വലിച്ചു
വലിയും വലിപ്പിരും കഴിഞ്ഞു
മുൻടാരക്കല്ല് വെച്ചു
അടിയെ പോയിമൃത്യു വരിച്ചു
ഒടുങ്ങിഅടക്കി
തിരശീല വീണു
അണഞ്ഞുപൊലിഞ്ഞു
കബറടങ്ങി
ഉടലോടെ പോയി
മൂപ്പിര് കഴിഞ്ഞു
ഓർമ്മയായി
ഭഗവത് സന്നിധി പൂകി
കണ്ണടഞ്ഞു
തീർന്നു കിട്ടി
മണ്മറഞ്ഞു
കഴുവിൽ ഏറി
മണ്ണടിഞ്ഞു
മണ്ണടിക്കാവിൽ പോയി
മണ്ണടി ആപ്പിസ്സു കേറി
സ്വാഹയായി
പുക കണ്ടു
പുകച്ചുമേലപ്പിസു പൂകി
കാലൻ വണ്ടി കയറി
പോയിക്കിട്ടി
സ്വർഗലോകം പൂകി
യമൻ വിളിച്ചു
യമരാജസന്നിധി പൂണ്ടു
സ്വർഗ്ഗയാത്ര ചെയ്തു
ബാധ ഒഴിഞ്ഞു
കെട്ടടങ്ങി
കേസ് കെട്ടുതീർന്നു
അന്ത്യനിദ്രയാണ്ടു
മറ്റെക്കര കേറി
അവസാനിച്ചു
ചിന്ത്യമായി
മാരണമൊഴിഞ്ഞു
മരണമടഞ്ഞു
വിസ കിട്ടി
പടമായി
തീപ്പെട്ടു
ഒരുപ്പോക്ക് പോയി
വെടി തീർന്നു
ബൂന്തായി
ചിതാഭസ്മമായി
മയ്യത്തായി
കാലൻകൊണ്ടുപോയി
ചക്ര ശ്വാസം വലിച്ചു
(കടപ്പാട് - വിക്കിപീഡിയ)

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+