follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

അമ്പലനടയിൽ വരന് ഏറ്റ അപമാനവും പീഡനവുംഎത് വകുപ്പിൽപ്പെടും?

റോയി മാത്യു (മാധ്യമപ്രവര്‍ത്തകന്‍) » Posted : 02/08/2017

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം താലി കെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്‍റെ കൂടെ പോയി.
ക്ഷേത്ര നട കയ്യാങ്കളിക്ക് സാക്ഷ്യം വഹിച്ചു .പോലിസ് എത്തി ഇരു വിഭാഗത്തി നെയും പിടിച്ച് മാറ്റിയതോടെയാണ് സംഘര്‍ഷം ഒഴിവായത്.കൊടുങ്ങല്ലൂര്‍ കുടുന്നപ്പള്ളി വീട്ടില്‍ സതീശന്റെ മകന്‍ ഷിജിലും മുല്ലശ്ശേരി മാമ്പുള്ളി ഹരിദാസിന്‍റെ മകള്‍ മായയും തമ്മിലുള്ള വിവാഹമാണ് മിനിയാന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്ര മണ്ഡപത്തില്‍ നടന്നത് .

വിവാഹം കഴിഞ്ഞ് കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഇരുവരും നടയില്‍ തൊഴാന്‍ നില്‍ക്കുമ്പോഴാണ് വരന്‍ ആ രഹസ്യം അറിയാൻ ഇടയായത്. കാമുകന്റെ കൂടെ ഇറങ്ങിപ്പോകാനിരിക്കുന്ന യുവതിയുമായ് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തിയപ്പോൾ പോലീസ് സ്ഥലത്തെത്തി ശാന്തമാക്കി.
* * * * * * * * * * *
സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും റിപ്പോർട് സജീവമായി ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണിത്.
ഒരു പക്ഷേ, വരനാണ് വധുവിനെ അമ്പലനടയിൽ ഉപേക്ഷിച്ച് കാമുകിയു മൊത്ത് മുങ്ങിയിരുന്നെങ്കിൽ ഇവിടുത്തെ സ്ത്രീ പക്ഷവാദികളും, സ്ത്രീ- സംരക്ഷക വേഷക്കാരും, മാധ്യമങ്ങളും ചേർന്ന് ഇന്നലെത്തന്നെ ആ യുവാവിന്റെ പുലകുളി അടിയന്തരം നടത്തിയേനെ. അവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക തൃഷ്ണയോടെ കയ്യിൽ പിടിച്ചു, ബലാൽ സംഗ ത്തിന് ശ്രമിച്ചു എന്നൊക്കെ പ്പറത്ത് കേസെടുത്തേനെ.
അവന്റെ വീടിനു മുന്നിൽ പീഡന വിരുദ്ധർ കത്തി വേഷം കെട്ടി ആടുമായിരുന്നു. ചാനൽ ചർച്ചകളിൽ സ്ത്രീ പക്ഷവാദികളുടെ കടിച്ചാപൊട്ടാത്ത ചില പ്രയോഗങ്ങൾ വരുമായിരുന്നു. അവരുടെ സാമ്പിൾ പ്രയോഗങ്ങൾ ഇങ്ങനെയൊക്കെയാണ്.-

" പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, സ്ത്രീയെ കമ്പോള വസ്തുവായി കാണുന്ന പ്രവണതയാണ് തടയേണ്ടത് - പാട്രിയാർക്കൽ വ്യവസ്ഥയാണ് പൊതു സമൂഹത്തിലും ജുഡീഷ്യറിയിലും നടക്കുന്നത്- ഇരയെ അപമാനിക്കയാണ്."

നേരെ ചൊവ്വേ പറയാനുള്ള കാര്യം അരകല്ല്, ആട്ടുകല്ല്, ഉരല് , മദ്ദളം എന്ന മട്ടിലാണ് ഇവർ പറയുന്നത്.
നിസഹായനായ ഒരു ചെറുപ്പക്കാരനെ കുത്തുപാളയെടുപ്പിച്ച പുണ്യവതിയെക്കുറിച്ച് ഒരു വിമോചനക്കാരിയും മിണ്ടുന്നില്ല.

എത്രയോ മാന്യമായി ആ യുവതിക്ക് ഈ അലമ്പുകൾ ഒഴിവാക്കാമായിരുന്നു. കതിർ മണ്ഡപത്തിൽ കേറുന്നതിന് മുമ്പെങ്കിലും ഇക്കാര്യം വരനോട് സൂചിപ്പിച്ചിരുന്നെങ്കിൽ അവനിത്ര മേൽ അപമാനിക്കപ്പെട്ടി ല്ലായിരുന്നു. അവന്റെ വ്യക്തിത്വവും മാന്യതയും പിച്ചി ചീന്തിയതിന് നിയമം എന്ത് വിലയിടും? ഏത് പീഡന വകുപ്പിൽ ഈ പീഡനത്തെപ്പെട്ടുത്താം.? പുരുഷത്വത്തെ അപമാനിക്കുന്നതിന് കേസെടുക്കാൻ പ്രത്യേക വകുപ്പില്ലായെന്നതും ഒരു ബലഹീനതയാണ്.

ഒരു പുരുഷൻ 14 സെക്കന്റിന് മേൽ കൂടുതൽ സ്ത്രീയെ നോക്കിയാൽ പീഡനമായി കരുതി കേസെടുക്കാൻ വകുപ്പുണ്ടെന്ന് പറയുന്ന രാജ്യത്താണി ക്രൂരത നടന്നത്. മുൻ വിധികളില്ലാതെ, അതിലുപരി സ്ഥാപിത താല്പര്യങ്ങളില്ലാതെ, മനുഷ്യത്വത്തോടെ ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോഴാണ് ലിംഗസമത്വം എന്ന സത്യം പൂർണമാകുന്നത്.

എന്റെ മനസും ശരീരവും അപമാനിക്കപ്പെട്ട ചെറുപ്പക്കാരനൊപ്പമാണ് ,
അതെ, എന്റെ മകന് സംഭവിച്ച ദുരന്തമായി ഞാനീ സംഭവത്തെ കാണുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+